കർണാടക സംസ്ഥാനത്തിന്റെ പശ്ചിമതീരത്ത് നേത്രാവതി, ഗുരുപുര എന്നീ നദികളുടെ സംഗമസ്ഥാനത്ത് സ്ഥിതിചെയ്യുന്ന നഗരമാണ് മംഗളൂരു. ഭൂമിശാസ്ത്രപരമായി ഈ നഗരം അക്ഷാംശം 12° 52 ' N യിലും രേഖാംശം 74 ° 49' E യിലുമാണ് സ്ഥിതിചെയ്യുന്നത്. മംഗലാപുരം കർണാടകത്തിലെ ഒരു പ്രധാന വിദ്യാഭ്യാസ കേന്ദ്രമാണ്. മംഗ്‌ലൂർ ദക്ഷിണ കന്നഡ ജില്ലയിൽ, തലസ്ഥാനമായ ബാംഗ്ലൂരിൽ നിന്ന് 326 കിലോമീറ്റർ ദൂരെയാണ് സ്ഥിതിചെയ്യുന്നത്.
മംഗളൂരു നഗരം 132.45 ചതുരശ്ര കിലോമീറ്ററിൽ വ്യാപിച്ചു കിടക്കുന്നു. നേത്രാവതി, ഗുരുപുര എന്നീ നദികൾ നഗരത്തെ ചുറ്റി വലയം ചെയ്തു കിടക്കുന്നു. അറബിക്കടലിൽ പതിക്കുന്നതിനു മുൻപ് ഈ നദികൾ രണ്ടും ചേർന്ന് ഒരു അഴിമുഖം സൃഷ്ടിക്കുന്നു. പുതിയതായി വികസിപ്പിച്ച മംഗളൂരു തുറമുഖം ഇന്ത്യയിലെ ആറാമത്തെ വലിയ തുറമുഖമാണ്.
പശ്ചിമഘട്ടത്തിനു പടിഞ്ഞാറ് അറബിക്കടലിലെ ഒരു തുറമുഖ നഗരമായി വളർന്നുവന്ന മംഗളൂർ ഇന്നും ഒരു പ്രധാന തുറമുഖമായി നിലനിൽക്കുന്നു, ട്രോപ്പിക്കൽ ഉഷ്ണമേഖലയിൽ സ്ഥിതിചെയ്യുന്ന മംഗളൂർ തെക്കുപടിഞ്ഞാറൻ കാലവർഷത്തിന്റെ പടിപ്പുരയിലാണ് നിൽക്കുന്നത്. ഇതുമൂലം ധാരാളം മൺസൂൺ മഴ ലഭിക്കുന്നു. ഇന്ത്യയുടെ കാപ്പി, കശുവണ്ടി എന്നിവയുടെ കയറ്റുമതിയുടെ 75 ശതമാനവും കൈകാര്യം ചെയ്യുന്നത് മംഗളൂർ തുറമുഖമാണ്. ചരിത്രത്തിൽ മംഗളൂരു നിരവധി പ്രശസ്ത ഭരണാധികാരികളുടെ ഭരണത്തിൽ കഴിഞ്ഞിരുന്നു. കദംബ, അല്പ്പ, വിജയനഗര സാമ്രാജ്യം, കേലാടി നായകർ, മൈസൂർ സുൽത്താന്മാർ, പോർട്ടുഗീസുകാർ എന്നിങ്ങനെ.
മംഗളൂർ തുറമുഖത്തിന്റെ നിയന്ത്രണ അവകാശത്തിനുവേണ്ടിയുള്ള തർക്കം ഈസ്റ്റ് ഇന്ത്യ കമ്പനിയും മൈസൂർ സുൽത്താന്മാർ ഹൈദരാലിയും ടിപ്പു സുൽത്താനും തമ്മിലുള്ള നിരന്തരമായ സംഘർഷത്തിന് കാരണമായി. അന്തിമമായി 1799 ൽ ബ്രിട്ടീഷുകാർ തുറമുഖം കീഴടക്കുകയും മംഗളൂരു മദ്രാസ് പ്രെസിഡെൻസിയുടെ ഭാഗമാക്കുകയും ചെയ്തു. 1947 ൽ നഗരം മൈസൂർ സംസ്ഥാനത്തിന്റെ ഭാഗമാക്കുകയും പിന്നീട് 1956-ൽ കർണാടക സംസ്ഥാന രൂപീകരണത്തോടെ കർണാടകയുടെ ഭാഗമായി.
മംഗളൂരുവിലെ റോഡ് ശൃംഖല
മംഗളൂരു നഗരത്തിനകത്ത് 888 കിലോമീറ്റര് കുഷ്യൻ ചെയ്ത റോഡ് ഉണ്ട്. മൂന്നു ദേശിയ പാതകൾ നഗരത്തിലൂടെ കടന്നുപോകുന്നു. എൻ എഛ് 17 മംഗളൂരിനെ മഹാരാഷ്ട്രയിലെ പൻവേലുമായും കേരളത്തിലെ പ്രധാന നഗരങ്ങൾ, തമിഴ്നാട്ടിലെ കന്യാകുമാരി എന്നിവയുമായും നന്ദിപ്പിക്കുന്നു. ദേശീയപാത 48 മംഗളൂരിനെ ബംഗളുരുമായി ബന്ധിപ്പിക്കുന്നു. എൻ എഛ് 13 മംഗളൂരിനെ കർക്കല, ഉഡുപ്പി, ആന്ധ്രപ്രദേശ്, മഹാരാഷ്ട്രയിലെ സോളാപ്പൂർ എന്നിവയുമായും ബന്ധിപ്പിക്കുന്നു.
നഗരത്തിലെ പ്രധാന ലാൻഡ്മാർക്കുകൾ
നഗരമധ്യത്തിൽനിന്ന് 15 കിലോമീറ്റർ അകലെയായി ബാജ്പേയ് എയർപോർട്ട് എന്ന ഡൊമസ്റ്റിക് എയർപോർട്ട് സ്ഥിതി ചെയ്യുന്നു. ഐര്പോര്ട്ടിലേക്ക് ബിജോയ് കാവൂർ റോഡ് നയിക്കുന്നു. ടൌൺ ഹാളിനടുത് മറ്റൊരു പ്രധാന ബസ് സ്റ്റാൻഡ് ഉണ്ട്. നഗരത്തിൽ പ്രധാന ബ്രോഡ്‍ഗ്ഗേജ് റയിൽവേയും മീറ്റർ ഗേജ് റെയിൽ ട്രക്കും ഓടുന്നുണ്ട്.രണ്ടു റെയിൽവേ സ്റ്റേഷനുകൾ നഗരത്തിന്റെ ഗതാഗതത്തിന് സഹായിപസഹായിക്കുന്നു. മംഗളൂരു കൊങ്കൺ റെയിൽവേ വഴി മഹാരാഷ്ട്ര, കേരളം എന്നിവയുമായി ബന്ധപ്പെടുത്തുന്ന. മറ്റൊരു റെയിൽവേ ലൈൻ ചെന്നൈയുമായി ബന്ധപ്പെടുത്തുന്ന.
മംഗലാപുരം നഗരത്തിലും പരിസരത്തും നിരവധി ആകർഷകമായ ടൂറിസ്റ്റ് സ്പോട്ടുകൾ ഉണ്ട്
നഗരത്തിലെ പ്രശസ്ത വിദ്യാഭ്യാസ സ്ഥാപനങ്ങൾ