മുംബൈ ഭൂപടം

മുംബൈ ഭൂപടം

മുംബൈ ഭൂപടം
* Mumbai city map in Malayalam

മുംബൈ നഗരം ഇന്ത്യൻ നവോഥാനത്തിന്റെയും നഗരവൽക്കരണത്തിന്റെയും പ്രധാന രക്തധമനിയായിരുന്നു. രാഷ്ട്രീയമായി മഹാരാഷ്ട്രയുടെ തലസ്ഥാനമായ മുംബൈ ഇന്ത്യയുടെ തന്നെ വ്യാവസായിക, സാമ്പത്തിക പ്രവർത്തനങ്ങളുടെ തലസ്ഥാനമാണ്. ലോകത്തിലെതന്നെ ഏറ്റവും ജനസംഖ്യയും ജന സാന്ദ്രതയുമുള്ള നഗരങ്ങളിലൊന്നാണ് മുംബൈ.നഗരവളർച്ചയുടെ ഘട്ടങ്ങൾ ഓരോന്നും പിന്നിടുന്നതോടെ നഗരം സമീപ പ്രദേശങ്ങളിലേക്ക് വളരുകയും കൂടുതൽ ജനങ്ങളെ ഉൾക്കൊള്ളുകയും ചെയ്തുകൊണ്ടിരിക്കുന്നു. നവി മുംബൈ, താനെ എന്നീ നഗരസമൂഹങ്ങൾ വളർന്ന് മുംബൈയുടെ ഈ വളർച്ചയെ ഉൾക്കൊള്ളുകയുണ്ടായി.

 

കേവലം നാല് നൂറ്റാണ്ടു മുൻപ് മീന്പിടുത്തക്കാരായ ഗ്രാമീണർ ജീവിച്ചിരുന്ന ഏഴ് ദ്വീപുകൾ മാത്രമായിരുന്ന മുംബൈയുടെ വളർച്ചയും നഗരവൽക്കരണവും അഭൂതപൂര്വമായിരുന്നു. പോര്ടുഗിസുകാർ തുറമുഖമായി ഉപയോഗിച്ചിരുന്ന ഈ ദ്വീപുകൾ 1661ൽ ബ്രിട്ടീഷ് രാജകുമാരന് വിവാഹ സമ്മാനമായി നൽകുകയും പിന്നീട് ഈ സ്ഥലം ഈസ്റ്റ് ഇന്ത്യ കമ്പനിക്ക് കൈമാറ്റം ചെയ്യപ്പെടുകയും ചെയ്തു. ഈസ്റ്റ് ഇന്ത്യ കമ്പനി 'മുംബാദേവി' എന്നറിയപ്പെട്ടിരുന്ന ദ്വീപിനെ ബോംബെ എന്ന് നാമകരണം ചെയ്യുകയും സൂററ്റ് തുറമുഖത്തുനിന്നും അവരുടെ ആസ്ഥാനം ബോംബെയിലേക്ക് മാറ്റുകയും അതിനെ ബോംബെ പ്രെസിഡെൻസി തലസ്ഥാനമാക്കുകയും ചെയ്തു. തുടക്കത്തിൽ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ കാര്യാലയങ്ങളും പാണ്ടികശാലകളും ആയിരുന്ന ഈ സ്ഥലം ഒരു വ്യാവസായിക കേന്ദ്രമായി വളർന്നുവന്നു.

 

ഈസ്റ്റ് ഇന്ത്യ കമ്പനി ഈ നഗരത്തെ ചരക്കുകൾ കയറ്റുവാനും ഇറക്കുവാനുമുള്ള ഒരു തുറമുഖമായാണ് കണ്ടിരുന്നത്. ബ്രിട്ടീഷുകാരുടെ നിയന്ത്രണത്തിൽ നിരവധി വ്യവസായങ്ങൾ ഇവിടെ തുടങ്ങപ്പെട്ടുവെങ്കിലും അവയെല്ലാം ഇന്ത്യയിലെ ജനങ്ങളുടെ ആവശ്യങ്ങൾ നിറവേറ്റാൻ ഉദ്ദേശിച്ചുള്ളവയായിരുന്നില്ല. ഇന്ത്യൻ ദേശീവ പ്രസ്ഥാനത്തിന്റെ വളർച്ചയുടെ ഇന്ത്യയിലെതന്നെ അഭ്യുദയകാംഷികളായ വ്യവസായികളും വ്യാപാരികളും മില്ലുകൾ തുടങ്ങുവാനും വ്യാപാരത്തിനും ബോംബെയെ ഉപയോഗിച്ച്. ഗുജറാത്തികൾ, പാഴ്സികൾ, മാർവാരികൾ എന്നിങ്ങനെ നിരവധി വണിക സമൂഹങ്ങൾ ഇവിടെ കുടിയേറുകയും സംരംഭങ്ങൾ തുടങ്ങുകയും ചെയ്തു. സ്വതന്ത്രമായി പ്രവർത്തിക്കുവാനും വളരുവാനുമുള്ള ഇവരുടെ ഉത്കർഷേച്ഛ സ്വാതന്ത്ര്യ പ്രസ്ഥാനത്തിന് പരോക്ഷമായി സഹായകമായി.

 

സ്വാതന്ത്ര്യ പ്രാപ്തിക്കുശേഷം വിവിധ പ്രദേശങ്ങളിൽ നിന്നുള്ള ജനങ്ങൾ വ്യവസായത്തിനും വ്യാപാരത്തിനും തൊഴിലിനും വേണ്ടി ബോംബെയിലേക്ക് പ്രവഹിച്ചു. ഇത് ബോംബയിൽ വലിയ ജനസംഖ്യാ വിപ്ലവത്തിന് കാരണമായി. ആന്ധ്രപ്രദേശ്, തമിഴ്നാട്, കേരളം, കിഴക്കൻ സംസ്ഥാനങ്ങൾ എന്നിവിടെനിന്നെല്ലാം തൊഴിൽ അന്വേഷകരും അഭ്യസ്തവിദ്യരായ ഉദ്യോഗാര്ഥികളും ബോംബെയിലേക്ക് പ്രവഹിച്ചു.

 

ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനമെന്ന സ്ഥാനത്തോടൊപ്പം മുംബൈ ബോളിവുഡ് സിനിമ വ്യവസായം, ഇന്ത്യൻ ടെലിവിഷൻ വ്യവസായം എന്നിങ്ങനെ വിവിധ പ്രവർത്തനങ്ങളാൽ ലോകശ്രദ്ധ ആകർഷിച്ച നഗരമാണ്.

 

1995ൽ ശിവസേനയുടെ നേതൃത്വത്തിൽ അധികാരത്തിൽ വന്ന ഗവൺമെന്റ് ബോംബെയുടെ പേര് ഔദ്യോഗികമായി മുംബൈ ആക്കി നിയമനിർമാണം നടത്തി.

മുംബൈ നഗരം - വസ്തുതകളും വിവരങ്ങളും  
രാജ്യം ഇന്ത്യ
സംസ്ഥാനം മഹാരാഷ്ട്ര
സ്ഥാപിതമായ വര്ഷം 1507
വിസ്തീർണം 603 ചതുരശ്ര കിലോമീറ്റർ
ജനസംഖ്യ (2011 സെൻസസ്) 13830884
ജനസാന്ദ്രത 22,937/ച.കി.മീ.
ഭാഷകൾ മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി, കന്നഡ, തെലുഗ്
ഔദ്യോഗിക ഭാഷ മറാത്തി
സാക്ഷരത 89.21% (2011)
പിൻകോഡ് 400 001 - 100
എസ് ടി ഡി കോഡ് 022
ജിയോ സ്ഥാനം അക്ഷാംശം 18.9750° N, രേഖാംശം 72.8258° E
മതവിശ്വാസങ്ങൾ ഹിന്ദു, മുസ്ലിം, ജൈന, ക്രിസ്ത്യൻ, ബുദ്ധ വിശ്വാസങ്ങൾ
ഉത്സവങ്ങളും ആഘോഷങ്ങളും ഗണേശോത്സവം, ദിപാവലി, ഗുഡി പടവ, ബംഗന, എലഫന്റാ ആഘോഷം
സ്റ്റേഡിയങ്ങൾ വാൻഖാടെ സ്റ്റേഡിയം, ബ്രാബൗൺ സ്റ്റേഡിയം
എയർപോർട്ട് ച്ഛത്രപതി ശിവാജി ഇന്റർനാഷണൽ എയർപോർട്ട്
റെയിൽവേ സ്റ്റേഷനുകൾ മുംബൈ സെൻട്രൽ, ച്ഛത്രപതി ശിവാജി ടെർമിന്സ് (മുൻപ് വിക്ടോറിയ ടെർമിന്സ്), ദാദർ, ലോകമാന്യ തിലക് ടെർമിന്സ്
പോർട്ടുകൾ ജ വാഹർലാൽ നെഹ്‌റു പോർട്ട് ട്രസ്റ്
ടൂറിസ്റ്റ് കേന്ദ്രങ്ങൾ ബസ്സയിൻ (വസായ്) ഫോർട്ട്, ബാന്ദ്ര ഫോർട്ട്, മൌണ്ട് മേരി ബസലിക്ക, ഭുലേശ്വർ, ബോംബെ നാച്ചുറൽ ഹിസ്റ്ററി മ്യൂസിയം, എലഫന്റാ ഗുഹകൾ, ഗേറ്റ്വേ ഓഫ് ഇന്ത്യ, ഹാജി അലി ദർഗ, കൺഹേരി ഗുഹ, മഹാലക്ഷ്മി ക്ഷേത്രം, വോർളി ഫോർട്ട്.