ഇന്ത്യൻ സംസ്ഥാനങ്ങൾ

നാഗ്പ്പൂർ ഭൂപടം

നാഗ്പുർ ഭൂപടം

നാഗ്പ്പൂർ ഭൂപടം
* Nagpur city map in Malayalam

മഹാരാഷ്ട്രയുടെ വിദർഭ വിഭാഗത്തിലെ പ്രധാന നഗരമാണ് നാഗ്പുർ. സംസ്ഥാനത്തിന്റെ അനുബന്ധ തലസ്ഥാനവും മുംബൈ, പുണെ എന്നീ നഗരങ്ങൾക്ക് പിന്നിൽ മൂന്നാമത്തെ വലിയ നഗരവുമാണ് മഹാരാഷ്ട്ര. രാജ്യത്തെ ഹരിതമേഖലയുള്ള നഗരങ്ങളിൽ രണ്ടാമതാണ് നാഗപ്പൂരിന്റെ സ്ഥാനം. ഓറഞ്ചുകൃഷിയുടെ തലസ്ഥാനമെന്നും ഇന്ത്യയുടെ ഓറഞ്ച് നഗരമെന്നും നാഗ്പൂരിലെ വിശേഷിപ്പിക്കുന്നു. ഒരു പ്രധാന ചരക്കുഗതാഗത ഹബ്ബായ നാഗ്പുരിലേക്കു പ്രധാന ഇന്ത്യൻ നഗരങ്ങളായ ന്യൂഡൽഹി, കൊൽക്കത്ത, ചെന്നൈ എന്നിവിടങ്ങളിൽനിന്ന് ഏകദേശം തുല്യ ദൂരമാണ്. പ്രധാനപ്പെട്ട പല ഹൈവേകളും നാഗ്പുരിലൂടെ കടന്നുപോകുന്നു.

 

നാഗ്പുർ നഗരം ആദ്യം സ്ഥാപിക്കുന്നത് ഗോണ്ട് രാജാക്കന്മാരാണ്. പിന്നീട് ബോൺസാലെ വംശ രാജാക്കന്മാർ അതിനെ മറാത്താ സാമ്രാജ്യത്തിന്റെ ഭാഗമാക്കി. പതിനെട്ടാം നൂറ്റാണ്ടിൽ ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനി നിയന്ത്രണം ഏറ്റെടുക്കുകയും മധ്യ പ്രവിശ്യയുടെ തലസ്ഥാനമാക്കുകയും ചെയ്തു. സ്വാതന്ത്ര്യ പ്രാപ്തിക്കു ശേഷം സംസ്ഥാന പുനര്നിർണയതോടെ നാഗ്പുർ മഹാരാഷ്ട്രയോട് ചേർക്കുകയും രണ്ടാമെത്തെ തലസ്ഥാനമാക്കുകയും ചെയ്തു.

 

വിദർഭ പ്രദേശത്തിലെ ഏറ്റവും രാഷ്ട്രീയ പ്രാധാന്യമുള്ള നഗരമാണ് നാഗ്പുർ. ദളിത്, ബുദ്ധിസ്റ് പ്രസ്ഥാനങ്ങളുടെ ഒരു പ്രധാന കേന്ദ്രവും ബാബാസാഹേബ് അംബേദ്കറുടെ പ്രധാന പ്രവർത്തന കേന്ദ്രവുമായിരുന്നു നാഗ്പുർ. ഹിന്ദു തീവ്രദേശീയ സംഘടനയായ രാഷ്ട്രീയ സ്വയംസേവക് സംഘ് (ആർ എസ് എസ് ) ആസ്ഥാന കാര്യാലയം സ്ഥിതിചെയ്യുന്നത്‌ നാഗ്പൂരിലാണ്.

 

ഇന്ത്യൻ സായുധ സേനകളുടെ ഒരു പ്രധാന കേന്ദ്രമാണ് നാഗ്പുർ. ഇന്ത്യൻ എയർ ഫോഴ്‌സിന്റെ മൈന്റെനൻസ് കമാൻഡ് ആസ്ഥാനം നാഗ്പൂരിലെ വായുസേനാ നഗറിലാണ്. നിരവധി MI-8 കെലികോപ്ടറുകളും IL-76 IAF വാഹിനികളും ഇവിടെയുണ്ട്. കന്റോൺമെന്റ് ഏരിയയിൽ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മിലിറ്ററി ലോ, ആർമി പോസ്റ്റൽ സർവീസ് സെന്റർ എന്നിവയും മറ്റു നിരവധി തന്ത്രപ്രധാന മിലിറ്ററി യൂണിറ്റുകളും സൈനികർക്കായി ആശുപത്രിയും ഉണ്ട്.

 

അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്ന നഗരമാണ് നാഗ്പുർ. സമീപകാലത്തെ വരെ സാമ്പത്തികമായി പ്രധാനപ്പെട്ട നഗരമായിരുന്നില്ല നാഗ്പുർ. എന്നാൽ സമീപ വർഷങ്ങളിൽ നഗരം സാമ്പത്തിക ഉല്പാദനത്തിൽ അഭൂതപൂർവ്വമായ നേട്ടം കൈവരിച്ചു. നിലവിൽ മൾട്ടി മോഡൽ ഇന്റർനാഷണൽ കാർഗോ ഹബ്ബും അന്താരാഷ്ട്ര വിമാനത്താവളവും വികസിച്ചുകൊണ്ടിരിക്കുന്നു. ബാബാസാഹേബ് അംബേദ്‌കർ ഇന്റർനാഷണൽ എയർപോർട്ടും കാർഗോ ഹബ്ബും രാജ്യത്തെത്തന്നെ വലിയ ഇൻവെസ്റ്റ്മെന്റ് പ്രൊജെക്ടുകളായി മാറുന്ന ദിനം വിദൂരമല്ല. വിദർഭ പ്രദേശവും നാഗപ്പുരും മഹാരാഷ്ട്രയുടെ ഊർജോല്പാദന രംഗത്ത് നിർണായക സ്ഥലമാണ്. ഖാപരഖേഡാ താപ വൈദ്യുത നിലയവും കൊറാടി താപ വൈദ്യുത നിലയവും ഊർജഉല്പാദന രംഗത്ത് മികച്ച സംഭാവന നൽകുന്ന പ്ലാന്റുകളാണ്. എൻ ടി പി സി യുടെ മൗട സൂപ്പർ തെർമൽ പവർ സ്റ്റേഷൻ വിദർഭ പ്രദേശത്താണ്. പ്രകൃതി വാതക ഖനനം നാഗ്പൂരിലെ ഒരു പ്രധാന വ്യവസായമാണ്.

 

വിവിധ മേഖലകളിൽ പ്രശസ്തമായ പ്രൊഫഷണൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾ നാഗ്പൂരിലുണ്ട്. ഫയർ എഞ്ചിനീറിങ്ങിൽ ബിരുദം നൽകുന്ന രാജ്യത്തെ ഏക കോളേജ് ആയ നാഷണൽ ഫയർ സർവീസ് കോളേജ് നാഗ്പുരിന് സ്വന്തമാണ്. പുതുതായി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ്, ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് എന്നിവയും നാഗ്പുരിന് ലഭിക്കുകയുണ്ടായി. ദേശിയ നിലവാരത്തിലുള്ള നിരവധി ഗവേഷണ സ്ഥാപനങ്ങളും മെഡിക്കൽ കോളേജുകളും നാഗ്പൂരിലുണ്ട്.

 

ഒന്നാന്തരം ഗതാഗത സംവിധാനമാണ് നാഗ്പൂരിന്റെത്. വിവിധ ഇന്ത്യൻ നഗരങ്ങളുമായി ബന്ധിപ്പിക്കുന്ന ഹൈവേകൾ, റെയിൽവേ, വിമാന ഗതാഗത സൗകര്യങ്ങൾ നാഗ്പുരിനുണ്ട്. ഒരു ജനപ്രിയ ടൂറിസ്റ്റ് കേന്ദ്രമായി വളരുന്ന നാഗ്പൂരിന്റെ ദേശീയോദ്യാനങ്ങൾ, കടുവ സങ്കേതങ്ങൾ എന്നിവ "കടുവ തലസ്ഥാനം" ആക്കി തീർക്കുന്നു.