അഹമ്മദാബാദ് ഭൂപടം

അഹമ്മദാബാദ് ഭൂപടം

അഹമ്മദാബാദ് ഭൂപടം
* Ahmedabad city map in Malayalam

ഗുജറാത്തിലെ ഏറ്റവും വലിയ നഗരമായ അഹമ്മദാബാദ് നഗരം പൂർവകാലത്ത് ഗുജറാത്തിന്റെ തലസ്ഥാനമായിരുന്നു. സുന്ദരമായ നിർമിതികൾ, ശ്രദ്ധേയമായ മ്യൂസിയങ്ങൾ, ആരും ഇഷ്ടപ്പെടുന്ന റസ്റ്റോറന്റുകൾ, ജനപ്രിയമായ രാത്രി മാർക്കറ്റ് എന്നിവ ഉൾക്കൊള്ളുന്ന അഹമ്മദാബാദ് നഗരം അതിന്റെ സമ്പന്നമായ ചരിത്രവും ദൃശ്യഭംഗികളും കൊണ്ട് പ്പ്രശസ്തമാണ്. ചരിത്രമുറങ്ങുന്ന നഗരദൃശ്യങ്ങൾ സഞ്ചാരിയെ ഡൽഹി സുൽത്താനേറ്റ് മുതൽ മുഗൾ വാഴ്ചക്കാലം, മറാത്താ പ്രതാപകാലം, സ്വാതന്ത്ര്യ സമരകാലം എന്നിവ ഓർമ്മിപ്പിക്കുന്നു.

ഏതൊരു സഞ്ചാരിയും സന്ദർശിക്കാൻ പ്രത്യേകം ശ്രദ്ധിക്കേണ്ട ഒരു സന്ദർശന കേന്ദ്രമാണ് സബർമതി ആശ്രമം. സ്വാതന്ത്ര്യ സമര ചരിത്രത്തിൽ പ്രധാന നാഴികക്കല്ലായ സംഭവങ്ങൾക്ക് മഹാത്മാഗാന്ധി രൂപകൽപന നൽകിയത് സബർമതി ആശ്രമത്തിൽ നിന്നാണ്.

നഗരത്തെപ്പറ്റി കൂടുതൽ അറിയാൻ താല്പര്യം തോന്നുന്നില്ലേ? താഴെ ചേർത്തിരിക്കുന്ന കാര്യങ്ങൾ പ്രത്യേകം ശ്രദ്ധിക്കുക.

അഹമ്മദാബാദിലെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ

ഗാന്ധി ആശ്രമം : നഗരത്തിന്റെ പ്രതീകമാണ് സബർമതി. സ്വാതന്ത്ര്യ സമര ചരിത്രത്തിലെ നിർണായകമായ സ്ഥാനമാണ് സബർമതി. ഗാന്ധിയുടെ ജീവിതത്തെയും പ്രവർത്തനങ്ങളെയും ചിത്രീകരിക്കുന്ന ഒരു മ്യൂസിയം അതിൽ പ്രവർത്തിക്കുന്നു.

കങ്കാരിയാ തടാകം : വാരാന്ത്യ സന്ദർശകരുടെ ഇഷ്ട വിനോദകേന്ദ്രമാണ് ഈ ജലാശയം. 15 ആം നൂറ്റാണ്ടിൽ സുൽത്താൻ കുത്തബുദ്ദിൻ നിർമിച്ച ഈ തടാകം ഖുതുബ് ഹൊജി എന്നും ഹോയ്ജ് ഇ കുത്തബ് എന്നും അറിയപ്പെടുന്നു. നാഗിന വാടി എന്നറിയപ്പെടുന്ന മനോഹരമായ പൂന്തോട്ടം തടാകത്തിന്റെ നടുക്കാണ് സ്ഥിതി ചെയ്യുന്നത്.

സിദി സയീദ് മസ്ജിദ് : അഹമ്മദാബാദിലെ ഏറ്റവും പുരാതന മോസ്‌ക്‌ ആയി കണക്കാക്കുന്നു. ആയിരക്കണക്കിന് സഞ്ചാരികളും തീർത്ഥാടകരും ഇവിടം സന്ദർശിക്കുന്നു.

വത്സപുർ തടാകം : ജോഗിങ് പ്രിയർ നിത്യവും നടക്കുന്ന സ്ഥലം. മനോഹരമായ തടാകത്തിൽ വാരാന്ത്യ സന്ദർശകരും ധാരാളമുണ്ട്.

സർദാർ പട്ടേൽ സ്റ്റേഡിയം : സ്പോർട്സ് തല്പരനായ ഏതൊരാളും സന്ദർശിക്കേണ്ട സ്ഥലം. 54000 പേർക് ഇരിക്കാവുന്ന സംസ്ഥാനത്തെ ഏറ്റവും വലിയ സ്റ്റേഡിയം.

ജമാ മസ്ജിദ്: 1424ൽ അഹമ്മദ് ഷാ നിർമിച്ച ഏറ്റവും പുരാതമായ മസ്ജിദ്.

ലാൽബായ് ദളപത്ഭായ് മ്യൂസിയം: ചരിത്ര കുതുകികൾക്ക് ഒരു അമൂല്യ മ്യൂസിയം. ഇന്ത്യൻ ശില്പവിദ്യ, മര വാസ്തുവിദ്യ, പെയിന്റിങ്ങുകൾ, കൈയെഴുത്തു ഗ്രന്ഥങ്ങൾ, മുത്തുകളുടെ കലാവിദ്യ, ഓട്ടു ശില്പങ്ങൾ, ചിത്രരചനാ, നാണയങ്ങൾ എന്നിവയുടെ ഒരു സമ്പന്നമായ കലവറ.

അഹമ്മദാബാദിലെ ഷോപ്പിംഗ് കേന്ദ്രങ്ങൾ

ഒരു വലിയ നഗരം മാത്രമല്ല, അഹമ്മദാബാദ് ഗുജറാത്തിലെ ഏറ്റവും നല്ല ഷോപ്പിംഗ് മാർക്കറ്റുകളുള്ള സ്ഥലം കൂടിയാണ്. വൈവിധ്യമുള്ള ഉത്പന്നങ്ങൾ ലഭിക്കുന്ന ഷോപ്പിംഗ് കേന്ദ്രങ്ങൾ ഈ നഗരത്തിലുണ്ട്. വസ്ത്രങ്ങൾ, ബാഗുകൾ, ആഭരണങ്ങൾ, അലങ്കാര വസ്തുക്കൾ എന്നിവക്ക് പ്രത്യേകം മാർക്കറ്റുകളുണ്ട്. പ്രധാന ഷോപ്പിംഗ് മാളുകൾ ഇവയാണ്.

ലാൽ ദർവാസാ: : നഗരത്തിലെ ഏറ്റവു ജനപ്രിയവും തിരക്കേറിയതുമായ മാർക്കറ്റ് ആണിത്. സാരികൾ, പുരുഷ വസ്ത്രങ്ങൾ, കുട്ടികൾക്കുള്ള വസ്ത്രങ്ങൾ, ഷൂസ്, ചാണിയ കോലി, വാലെറ്റുകൾ, പഴയ പുസ്തകങ്ങൾ, ബെൽറ്റുകൾ, എന്നിങ്ങനെ എന്നിട്ടും ലഭിക്കും. വഴിയോര ഭക്ഷണശാലകൾ ഇവിടത്തെ മറ്റൊരു ആകർഷണമാണ്.

സിന്ധി മാർക്കറ്റ്: : ബെഡ് ഷീറ്റുകൾ, വസ്ത്രങ്ങൾ, പാരമ്പര്യ ഉപകരണങ്ങൾ എന്നിവക്കുള്ള വലിയ മാർക്കറ്റ്.

ദൽഗർവാഡ് : നഗരത്തിലെ ഒരേയൊരു തുറന്ന മാർക്കറ്റ് ഇതാണ്. ബജറ്റ് ഷോപ്പിങ്ങിന് പറ്റിയ സ്ഥലം. പൗരാണിക ആഭരണങ്ങൾ, ബന്ധെജ്, സിൽക്ക് പട്ടോല തുടങ്ങിയ പാരമ്പര്യ വസ്ത്രങ്ങൾ എന്നിവ ലഭിക്കുന്നു.

 

അഹമ്മദാബാദ് നഗരം - വസ്തുതകളും വിവരങ്ങളും

സംസ്ഥാനം ഗുജറാത്ത്
സ്ഥാപകൻ സുൽത്താൻ അഹമ്മദ് ഷാ
വിസ്തീർണം 464 ച.കി.മീ.
ജനസംഖ്യ 2011 സെൻസസ് പ്രകാരം 5570585
ജനസാന്ദ്രത 12,005/ച.കി.മീ
ഭാഷകൾ ഗുജറാത്തി, ഹിന്ദി, ഇംഗ്ലീഷ്
ഔദ്യോഗിക ഭാഷകൾ ഗുജറാത്തി, ഹിന്ദി
സാക്ഷരതാ നിരക്ക് 86.65% (2011 കണക്ക്)
സ്ത്രീ-പുരുഷ അനുപാതം 909/1000
സമയ മേഖല IST (UTC+5:30)
ഭൗതിക സ്ഥാനം 23.0300° N, 72.5800° E
മതങ്ങൾ ഹിന്ദു, മുസ്ലിം, ജൈനമതം
ഉത്സവങ്ങൾ,ആഘോഷങ്ങൾ ഉത്തരായനം, നവരാത്രി, ദീപാവലി, ഹോളി, ഗണേഷ് ചതുർഥി, ഗുഡി പഡ്വാ, ഈദ് ഉൽ ഫിത്തർ
സ്പോർട്സ് സൗകര്യങ്ങൾ സർദാർ പട്ടേൽ സ്റ്റേഡിയം (ക്രിക്കറ്റ്), ഫീൽഡ് ഹോക്കി, ബാഡ്മിന്റൺ, ടെന്നീസ്, സ്ക്വാഷ്, ഗോൾഫ് (നിലവിൽ മൂന്നു ഗോൾഫ് കോഴ്‌സുകളുണ്ട്)
ടൂറിസ്റ്റ് കേന്ദ്രങ്ങൾ കങ്കാരിയാ തടാകം, ഛന്ദോള ലേക്ക്, ഭദ്രാ ഫോർട്ട്, ജഹ്ലത മിനാർ, സർഖെജ് റോസാ, അഹമ്മദ് ഷാ മോസ്‌ക്, അക്ഷാർധം ക്ഷേത്രം, സ്വാമിനാരയൻ ക്ഷേത്രം
സമീപ ടൂറിസ്റ്റ് കേന്ദ്രങ്ങൾ മൌണ്ട് അബു, ഉദയ്‌പുർ, ദാമൻ, ഇൻഡോർ, സോംനാഥ്, ദ്വാരക, ഉജ്ജയിൻ, ജോധ്പുർ, അജ്‌മീർ, പുഷ്കർ
നഗരത്തിലെ പ്രധാന ദൃശ്യങ്ങൾ ഹതീസിങ് ക്ഷേത്രം, സര്കഹേജ് റോസാ, മൊധേര സൂര്യക്ഷേത്രം, ഗാന്ധി ആശ്രമം