കൊച്ചി ഭൂപടം

കൊച്ചി ഭൂപടം

കൊച്ചി ഭൂപടം
*Kochi map in Malayalam

"അറബിക്കടലിന്റെ റാണി" എന്ന് അറിയപ്പെട്ടിരുന്ന കൊച്ചി നഗരം ഇന്ത്യയിലെ ഒരു പ്രധാന തുറമുഖ നഗരമാണ്. ഇന്ത്യയുടെ തെക്കുപടിഞ്ഞാറെ തീരത്ത് നിരവധി ചെറുദ്വീപുകളും ഉപദ്വീപുകളും ചേർന്നതാണ് കൊച്ചിയുടെ ഭൂമിശാസ്ത്രം. ലോകോത്തരമായ പശ്ചാത്തല സൗകര്യങ്ങളോടെ വികസിച്ചുവരുന്ന കൊച്ചി ഇന്ന് ഇന്ത്യയിലെ അതിവേഗം വളർന്നുവരുന്ന നഗരങ്ങളിൽ ഒന്നുമാണ്. കൊച്ചി തുറമുഖം തെക്കേ ഇന്ത്യയിലെ ഒരു പ്രധാന ചരക്കു കയറ്റിറക്ക് ഹബ്ബാണ്. വല്ലാർപാടം കണ്ടൈനർ ടെർമിനൽ പൂർത്തിയാകുന്നതോടെ ലോകോത്തര തുറമുഖമായി മാറാൻ എല്ലാ സാധ്യതയും കൊച്ചി മുൻപിൽ കാണുന്നു.

 

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ ചരിത്രത്തിൽ പുരാതന കാലം മുതൽക്കുതന്നെ കൊച്ചി നിറ സാന്നിധ്യമായിരുന്നു. ഈജിപ്ത്, പേർഷ്യ, മധ്യപൂർവദേശങ്ങൾ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളും വ്യാപാരികളും കൊച്ചിവഴിയാണ് ഇവിടെ എത്തിക്കൊണ്ടിരുന്നത്. ക്രിസ്തുവിനും മുൻപുതന്നെ യഹൂദ ജനവിഭാഗം ഇന്ത്യയിൽ വരുകയും അതിൽ ഒരു പ്രധാന വിഭാഗം കൊച്ചിയിൽ താമസിക്കുകയും ചെയ്തു. ക്രിസ്തുശിഷ്യനായ സെന്റ് തോമസ് കേരളത്തിൽ പ്രവേശിക്കുന്നത് കൊച്ചിക്കു സമീപമുള്ള കൊടുങ്ങല്ലൂർ എത്തിയാണെന്ന് വിശ്വസിക്കപ്പെടുന്നു. അതോടൊപ്പം നിരവധി വിദേശബന്ധത്തിന്റെ തെളിവുകൾ പുരാവസ്തു കാരന്മാർ കണ്ടെത്തുകയുണ്ടായിട്ടുണ്ട്.

 

പോർട്ടുഗീസുകാർ ആദ്യം എത്തിയത് കോഴിക്കോട്ട് ആണെങ്കിലും പിന്നീട് പാശ്ചാത്യർ കൂടുതൽ ആശ്രയിച്ചിരുന്നത് മദ്രാസും ബോംബെയും കല്കട്ടയും കഴിഞ്ഞാൽ കൊച്ചിയെ ആണ്.

 

അറബിക്കടലിന്റെ റാണിക്ക് കൊച്ചി എന്ന പേര് ലഭിച്ചതിന്റെ പിന്നിൽ പല ഉപകഥകളും ഐതീഹ്യങ്ങളുമുണ്ട്. സമുദ്രത്തേക്കാൾ ചെറിയ സമുദ്രം എന്നർത്ഥമുള്ള 'കൊച്ച് ആഴി' യാണ് പിന്നീട് കൊച്ചി എന്ന് വിളിക്കപ്പെട്ടതെന്നും, തുറമുഖം എന്നതിന് മലബാറുകാർ 'കപ്പൽ ചിറ' എന്ന് വിളിച്ചിരുന്നെന്നും അതുള്ള സ്ഥലം കാച്ചി ആയെന്നും പിന്നീട് കൊച്ചി എന്ന് രൂപാന്തറപ്പെട്ടെന്നും ഐതീഹ്യമുണ്ട്. ബൈബിൾ നാമമായ കൊഹെൻ രൂപം മാറി കൊച്ച എന്നും കൊച്ചി എന്നുമായെന്നും ഒരു ഐതിഹ്യമുണ്ട്. മറ്റൊരു പാഠഭേദം ജപ്പാനിലെ പുരാതന നഗരമായ കൊച്ചിയുമായി ബന്ധപ്പെട്ടതാണ്. ചൈനീസ് വ്യാപാരികളാണ് കൊച്ചി എന്ന പേര് സമ്മാനിച്ചതെന്നു ചില ലിഖിതങ്ങളിൽ കാണുന്നു. നിക്കോളോ ഡി കൊണ്ടി, ഫ്രാ പാവോലിൻ എന്നിവരുടെ സഞ്ചാരക്കുറിപ്പുകൾ കൊച്ചിയെ കൊച് ചി നദിയുമായി ബന്ധപ്പെടുത്തുന്നു.

 

എറണാകുളം നഗരം

കൊച്ചി (ബ്രിട്ടീഷ് കാലത്ത് കൊച്ചിൻ എന്ന് വിളിച്ചിരുന്ന ഭൂപ്രദേശം) ഫോർട്ട് കൊച്ചി, മട്ടാഞ്ചേരി, തോപ്പുംപടി, ഇടക്കൊച്ചി, പള്ളുരുത്തി എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന ഉപദ്വീപാണ് . എറണാകുളം നഗര കോർപറേഷന് അകത്തുള്ള മുഴുവൻ പ്രദേശങ്ങളും ചേർന്നതാണ്  എറണാകുളം നഗരം. നഗരത്തിന്റെ പ്രാദേശിക ഭരണം നിയന്ത്രിക്കുന്നത് എറണാകുളം നഗരസഭയാണ്. ഇതിൽ 74 വാർഡുകൾ ഉണ്ട്.

 

കൊച്ചി നഗരത്തിന്റെ ചരിത്രം

 

കൊച്ചി നഗരത്തിന്റെ ജനനം കൊടുങ്ങല്ലൂർ തുറമുഖത്തിന് അന്താരാഷ്ട്ര ശ്രദ്ധ നേടിക്കൊടുത്ത നിക്കോളോ ഡി കൊണ്ടി എന്ന 'വെനീസിലെ വ്യാപാരി' (ഇറ്റാലിയൻ വ്യാപാരി) യുടെ സന്ദര്ശനത്തോടെയും അതെ തുടർന്ന് മാ ഹുൻ എന്ന ചൈനീസ് സഞ്ചാരിയുടെയും സഞ്ചാര കുറിപ്പുകളോടെയാണ്. പേരുമൊപടപ്പു സ്വരൂപം (കൊച്ചി) രാജ്യത്തിൻറെ അധിപനായി കുലക്ഷേത്ര നാടുവാഴി അവരോധിക്കപ്പെടുന്നതിന് യൂറോപ്യൻ വ്യാപാരികളുടെ സഹായവും ഉണ്ടായിരുന്നു. കൊച്ചിയിൽ സുലഭമായ സുഗന്ധദ്രവ്യങ്ങളും ചന്ദനം, ആനക്കൊമ്പ് തുടങ്ങിയ വിലപിടിച്ച വസ്തുക്കളും സ്വന്തമാക്കുകയായിരുന്നു വ്യാപാരികളുടെ ലക്ഷ്യം. എന്നാൽ പെരുമ്പടപ്പ് സ്വരൂപം അറേബ്യൻ വ്യാപാരികളുമായി തുടർന്നുവന്ന പുരാതനമായ ബന്ധം തങ്ങളുടെ താത്പര്യത്തിന് എതിരാണെന്ന് മനസിലാക്കിയ അവർ എങ്ങനെയും കൊച്ചിയുടെമേൽ കൂടുതൽ സ്വാധീനം സ്ഥാപിക്കണമെന്ന് ആഗ്രഹിച്ചു. തമ്പുരാന്റെ മഹാരാജാവായി സ്ഥാനക്കയറ്റം എന്ന മോഹത്തെ പലരും മാറിമാറി ഉദ്ധീപിപ്പിക്കുകയും പോർച്ചുഗീസുകാരുടെ സഹായത്തോടുകൂടി കൊച്ചി സ്വതന്ത്ര രാജ്യമായി സ്വയം പ്രഖ്യാപിക്കുകയും ചെയ്തു. ഡച്ചുകാരും തങ്ങളുടെ സ്വാധീനം വളരെക്കാലം നിലനിർത്തി. എന്നാൽ പിന്നീട് ഇതിന്റെയൊക്കെ ഗുണഫലത്തിന്റെ സിംഹഭാഗവും കിട്ടിയത് ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിക്കാണ്. പതിനാറാം നൂറ്റാണ്ടിൽ ആരംഭിച്ച ഈ വ്യാപാരബന്ധം കൊച്ചി എന്ന നഗരത്തിന്റെ വളർച്ചയിൽ സജീവമായ ചേരുവയായും സ്വാധീന ഘടകമായും പ്രവർത്തിച്ചു. എന്നാൽ ഇരുപതാം നൂറ്റാണ്ടിൽ മാത്രമാണ് ആധുനിക കൊച്ചി നഗരത്തിന്റെയും തുറമുഖത്തിന്റെയും നിർമാണത്തിന് കളമൊരുങ്ങുന്നത്. 1920-ൽ കൊച്ചിയുടെ രൂപകല്പനക്കായി വിദഗ്ധ തുറമുഖ എൻജിനീയറായ റോബർട്ട് ബ്രിസ്റ്റോവിനെ മദ്രാസ് ഗവർണർ വില്ലിങ്ടൺ പ്രഭു നിയമിച്ചു. ബ്രിട്ടീഷ് ഭരണകാലം തീരുന്നതുവരെ കൊച്ചി ഇന്ത്യയിലെ ഒന്നാംകിട തുറമുഖമായി തുടർന്നു. എന്നാൽ സ്വാതന്ത്ര്യപ്രാപ്തിക്കു ശേഷം ഇന്ത്യയിലെ മറ്റു തുറമുഖങ്ങൾ വികസിച്ചുവന്നതും ബോംബെ പ്ര പ്രധാന വ്യാപാരകേന്ദ്രമായതും കൊച്ചിയുടെ മുന്നേറ്റത്തിന് തിരിച്ചടിയായി.

 

എന്നാൽ സാമ്പത്തിക നവവൽക്കരണത്തിന്റെ ഫലമായി കൊച്ചി നഗരം മറ്റു മേഖലകളിൽ വളർച്ച സ്വായത്തമാക്കിയതോടെ വീണ്ടും പ്രാധാന്യത്തിലേക്കു വന്നു. ഇന്ന് വല്ലാർപാടം കണ്ടെയ്നർ ടെർമിനൽ, ടെക്നോപാർക്ക്, അമ്പലമുകൾ റിഫൈനറി, മറ്റു വ്യവസായങ്ങൾ എന്നിവ കൊച്ചിയെ ഒരു പ്രധാന വ്യാവസായിക ഹബ്ബാക്കുന്നു.

കൊച്ചി - വസ്തുതകളും വിവരങ്ങളും

നഗരത്തിന്റെ പേര് കൊച്ചി
സംസ്ഥാനം കേരളം
ജില്ല എറണാകുളം
ജില്ലാ ആസ്ഥാനം കാക്കനാട്
താലൂക്ക് കൊച്ചി
വാർഡുകൾ 74
ഭൂസ്ഥാനം അക്ഷാംശം 9.930042, രേഖാംശം 76.267884
വിസ്തീർണം 94.88 ച.കി.മീ.
ഔദ്യോഗിക ഭാഷ മലയാളം, ഇംഗ്ലീഷ്
സമയമേഖല ഇന്ത്യൻ സ്റ്റാൻഡേർഡ് സമയം (IST) (UTC +5.30 )
എസ് ടി ഡി കോഡ് 0484
ഗതാഗതം എയർ, റെയിൽ, റോഡ്, ജലഗതാഗതം
വാഹന രജിസ്‌ട്രേഷൻ KL-7, KL-43
മതവിശ്വാസങ്ങൾ ഹിന്ദു, ക്രിസ്ത്യൻ, മുസ്ലിം
ഭക്ഷണവും പാചകവും കേരളീയ ഊണ്, അപ്പവും കറിയും, ഇഡ്ഡലി-സാംബാർ-ചട്ണി, ദോശകൾ, ഇടിയപ്പം, പുട്ട്, ബീഫ് ഫ്രൈ, ചിക്കൻ, താറാവുകറി, സൗത്ത് ഇന്ത്യൻ ഭക്ഷണം, നോർത്ത് ഇന്ത്യൻ, ചൈനീസ്, കോണ്ടിനെന്റൽ, മൽസ്യം, മറ്റു സമുദ്രോത്പന്നങ്ങൾ, അറേബ്യൻ ഭക്ഷണം.
ഉത്സവങ്ങളും ആഘോഷങ്ങളും ഓണം, വിഷു, ക്രിസ്മസ്, ഈസ്റ്റർ, ഈദ് ഉൽ ഫിത്തർ, കൊച്ചി/ മുസിരിസ് ബിനാലെ.
സ്മാരകങ്ങൾ കൊച്ചി കോട്ട, സെൻറ്‌ ഫ്രാൻസിസ് ചർച്ച്, മട്ടാഞ്ചേരി പാലസ്, സിനഗോഗ്, ബോൾഗാട്ടി പാലസ്, സാന്താ ക്രൂസ് ബസിലിക്ക, പരീക്ഷിത്ത് തമ്പുരാൻ മ്യൂസിയം.
സന്ദർശകരുടെ ഇഷ്ടസ്ഥലങ്ങൾ കൊച്ചി കായൽ, മറൈൻ ഡ്രൈവ്, ഫോട്കൊച്ചി, ഹിൽ പാലസ്, മട്ടാഞ്ചേരി പാലസ്, ജവാഹർലാൽ നെഹ്‌റു സ്റ്റേഡിയം, യഹൂദ സിനഗോഗ്, സാന്റാക്രൂസ് കത്തീഡ്രൽ, ബോൾഗാട്ടി പാലസ്, കൊച്ചി അന്താരാഷ്ട്ര മറീന, വില്ലിംഗ്ടൺ ദ്വീപ്, പള്ളിപ്പുറം ഫോർട്ട്, ബാസ്റ്റിൻ ബംഗ്ലാവ്
മാർക്കറ്റുകൾ ലുലു മാൾ, ഒബറോൺ മാൾ, ഗോൾഡ് സൗക് മാൾ, എം ജി റോഡ്, സെന്റർ സ്‌ക്വയർ, സ്‌പൈസസ് ബോർഡ്
ഹോസ്പിറ്റലുകൾ ഗവ. ജില്ലാ ജനറൽ ഹോസ്പിറ്റൽ, അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഹോസ്പിറ്റൽ, ലേക് ഷോർ മൾട്ടി സ്പെഷ്യൽറ്റി ഹോസ്പിറ്റൽ, മെഡിക്കൽ ട്രസ്റ്റ് ഹോസ്പിറ്റൽ, എറണാകുളം മെഡിക്കൽ സെന്റർ, അൽ ഷിഫാ ഹോസ്പിറ്റൽ, ലിസീ ഹോസ്പിറ്റൽ, രാജഗിരി ഹോസ്പിറ്റൽ, ആസ്റ്റർ മെഡിസിറ്റി, ഓ സി എം എം ഹോസ്പിറ്റൽ കോലഞ്ചേരി
ഹോട്ടലുകൾ ട്രൈഡന്റ് ഹോട്ടൽ കൊച്ചി, മാരിയറ്റ് ഹോട്ടൽ കൊച്ചി, റാഡിസൺ ബ്ലൂ, ഡയാന ഹൈറ്റ്സ്, അബാദ് അട്രീയം, ഹാർബർ വ്യൂ റെസിഡൻസി
വ്യവസായങ്ങൾ എഫ് എ സി ടി (ഫെർട്ടിലൈസേഴ്‌സ് ആൻഡ് കെമിക്കൽസ് ട്രാവൻകൂർ), ട്രാവൻകൂർ കൊച്ചിൻ കെമിക്കൽസ്, ഇന്ത്യൻ റെയർ ഏർത് സ് ലിമിറ്റഡ്, ഹിന്ദുസ്ഥാൻ ഇൻസെക്ടിസൈഡ് ലിമിറ്റഡ്, കൊച്ചി റിഫയ്‌നറിസ് ലിമിറ്റഡ്, ടി സി എസ്, വിപ്രോ, മറൈൻ പ്രോഡക്ട് ഏക് സ്‌പോർട് ടെവേലോപ്മെന്റ്റ് അതോറിറ്റി.
വിദ്യാഭ്യാസ സ്ഥാപനങ്ങൾ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാല, ഇന്ത്യൻ മറൈൻ യൂണിവേഴ്സിറ്റി, ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവകലാശാല, സെൻട്രൽ മറൈൻ ഫിഷറീസ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്