റായ്‌പൂർ ഭൂപടം

റായ്‌പൂർ ഭൂപടം

റായ്‌പൂർ ഭൂപടം
* Raipur city map in Malayalam

റായ്‌പൂർ നഗരം ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ തലസ്ഥാനവും റായ്‌പൂർ ജില്ലയുടെ ഭരണ ആസ്ഥാനവുമാണ്. 2000 നവംബർ ഒന്നിന് ഛത്തീസ്ഗഢ് സംസ്ഥാനം രൂപം കൊള്ളുന്നതിനു മുൻപ് റായ്പ്പൂർ മധ്യപ്രദേശ് സംസ്ഥാനത്തെ ഒരു നഗരമായിരുന്നു. വിവിധയിനം നെല്ലിനങ്ങളുടെ കൃഷിക്ക് പ്രശസ്തിയാര്ജിച്ചതാണ് റായ്പ്പൂർ ജില്ല എന്നതിനാൽ റായ്‌പൂർ നഗരത്തെ ഇന്ത്യയുടെ ചോറ്റുപത്രം എന്ന് ആലങ്കാരികമായി വിശേഷിപ്പിക്കാറുണ്ട്. മഹാനദി ഒഴുകുന്നത് റായ്‌പൂർ നഗരത്തിന്റെ തെക്കുകിഴക്ക് അതിരിൽകൂടെയാണ്.നഗരത്തിന്റെ തെക്കുവശം നിബിഡ വനവും വടക്കുവശം ചോട്ടാനാഗ്പൂർ പീഠഭൂമിയുമായി ചേരുന്ന ഉയർന്ന പ്രദേശവുമാണ്. വടക്കുപടിഞ്ഞാറായി മൈക്കൽ കുന്നുകൾ സ്ഥിതിചെയ്യുന്നു. ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെ മധ്യത്തിലായി നിലകൊള്ളുന്ന റായ്പ്പൂർ പാരമ്പര്യ നഗരമായി ദീർഘകാലം നിലനിന്നശേഷം സമീപകാലത്ത് വളർന്ന് ഒരു വാണിജ്യ കേന്ദ്രമായി മാറുകയായിരുന്നു. ഒരു പ്രാദേശിക വ്യാവസായിക-വാണിജ്യ നഗരമാണ് റായ്‌പൂർ.

റായ്‌പൂർ മുനിസിപ്പൽ കോർപറേഷൻ പരിധിയിൽ 1,010,087 പേരും വികസിച്ചുവരുന്ന അർബൻ സഞ്ചയത്തിൽ ഉൾപ്പടെ 1,122,555 പേരും വസിക്കുന്നു. ഒരു വികസിച്ചുവരുന്ന പ്രാദേശിക കേന്ദ്രമായ റായ്‌പൂർ നഗരം ഛത്തീസ്ഗഢ് സംസ്ഥാനത്തിന്റെയും അയൽ സംസ്ഥാനത്തിന്റെയും അവികസിത മേഖലകളിൽ ജീവിക്കുന്ന ജനങ്ങൾക്ക് മായിക നഗരമാണ്. ജനങ്ങളിൽ ഭൂരിപക്ഷം ഛത്തീസ്ഗഢ് പ്രാദേശിക വംശജരാറാണ്‌. ദക്ഷിണേന്ത്യക്കാർ, മറാത്തികൾ, വടക്കേ ഇന്ത്യക്കാർ, വടക്കുകിഴക്കൻ സംസ്ഥാനക്കാർ എന്നിങ്ങനെ ഒരു വലിയ വിഭാഗം ജനങ്ങൾ ഇവിടെയുണ്ട്. റായ്‌പൂരിന്റെ കാലാവസ്ഥ ട്രോപ്പിക്കൽ ഈർപ്പമുള്ളതും വരണ്ടതുമായ സീസനുകൾ മാറിമാറി വരുന്നതാണ്. പൊതുവിൽ മിതോഷ്ണ കാലാവസ്ഥയുമാണ്. ഉഷ്ണകാലത്ത് ചൂടുള്ളതും വരണ്ടതുമായ കാറ്റടിക്കുന്നു. ജൂൺ അവസാനത്തോടെ ആരംഭിക്കുന്ന മൺസൂൺ മഴ ഒക്ടോബർ വരെ ലഭിക്കുന്നു.നവംബർ മുതൽ ജനുവരി വരെ നീണ്ടുനിൽക്കുന്ന ശൈത്യകാലം തീവ്രത കുറഞ്ഞതാണ്.

നഗരത്തിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിതമാണ്. 6, 43, 200 എന്നീ ദേശിയ പാതകൾ റായ്‌പൂരിനെ മറ്റു നഗരങ്ങളുമായും അന്യ സംസ്ഥാനങ്ങളുമായും ബന്ധിപ്പിക്കുന്നു. ഗവൺമെന്റ് സംസ്ഥാനത്തിനകത്തും അയൽ സംസ്ഥാനങ്ങളിലേക്കും പൊതു ഗതാഗത സംവിധാനം ഒരുക്കിയിരിക്കുന്നു. റായ്‌പൂർ സിറ്റി ബസ് ലിമിറ്റഡ് നഗരത്തിനകത്തെ ഗതാഗതം സുഗമമാക്കുന്നു. ഇവയ്ക്കു പുറമെ ഓട്ടോറിക്ഷ, ടക്-ടക്, ടാക്സി എന്നിവ ലഭ്യമാണ്. ഇന്ത്യൻ റയിൽവെയുടെ മുംബൈ-ഹൗറ ലൈൻ റായ്‌പൂരിലൂടെയാണ് കടന്നുപോകുന്നത്. നഗരമധ്യത്തിൽനിന്ന് 15 കിലോമീറ്റർ ദൂരെയാണ് സ്വാമി വിവേകാനന്ദ എയർപോർട്ട് സ്ഥിതിചെയ്യുന്നത്. ഇവിടെനിന്നും ഇന്ത്യയിലെ പ്രധാന നഗരങ്ങളിലേക്ക് നിത്യവും 38 ഫ്ലൈറ്റ് സർവീസുകൾ നടത്തുന്നു.

റായ്‌പൂർ നഗരം ടൂറിസ്റ്റുകൾക്ക് നിരവധി വർണ കാഴ്ചകൾ നൽകുന്നു. മഹന്ത് ഘാസിദാസ് മ്യൂസിയം, ഗുരു തേജ് ബഹാദൂർ മ്യൂസിയം, സുശിൽപികാംഗൻ, ശബരി ഹാൻഡിക്രാഫ്ട്സ് എംപോറിയം, ഛത്തീസ്ഗഢ് ഹാത്, പുർകാസ്റ്റി മുക്തംഗാൻ മ്യൂസിയം, വിവേകാനന്ദ സരോവർ, നന്ദൻവാൻ, രാജീവ് ഗാന്ധി സ്‌മൃതി വൻ, ഊർജ പാർക്ക്, മഹാവീർ പാർക്ക് എന്നിവ.