പട്ന ഭൂപടം

പട്ന ഭൂപടം

പട്ന ഭൂപടം
* Patna city map in Malayalam

ഉത്തർ പ്രാദേശിനും പശ്ചിമ ബംഗാളിനും മദ്ധ്യേ സ്ഥിതി ചെയ്യുന്ന ഒരു ഉത്തരേന്ത്യൻ സംസ്ഥാനമാണ് ബീഹാർ. ഭൂവിസ്തൃതിയിൽ പന്ത്രണ്ടാം സ്ഥാനത്തുള്ള ബീഹാർ ജനസംഖ്യയിൽ മൂന്നാം സ്ഥാനത്താണ്. ജനസാന്ദ്രതയും ജനസംഖ്യാ വർധനയും ഏറ്റവും കൂടുതലുള്ള ബീഹാറിന്റെ ശരാശരി പ്രായം 25 ആണ്. ശരാശരി ആയുർദൈർഖ്യം 61.1 വയസാണ്.

 

ബീഹാറിന്റെ തലസ്ഥാനമായ പട്ന നഗരം പുരാതന ഇന്ത്യയിൽത്തന്നെ പ്രശസ്തമായിരുന്നു.

 

പട്ന നഗര ഭൂപടം പട്നയിലെ പ്രധാന റോഡുകൾ, നാഷണൽ ഹൈവേ, റെയിൽവേ, ജലാശയങ്ങൾ, ഹോട്ടലുകൾ, സിനിമാ തീയറ്ററുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ആരാധനാ സ്ഥലങ്ങൾ, പ്രധാന ലാൻഡ്മാർക്കുകൾ എന്നിവ രേഖപ്പെടുത്തിയിരിക്കുന്നു.

 

ബീഹാർ സംസ്ഥാനത്തിന്റെ മധ്യത്തിലൂടെ ഒഴുകുന്ന ഗംഗ നദി പട്ന നഗരത്തിലൂടെയാണ് കടന്നുപോകുന്നത്. പട്ന നഗരം വിവിധ ഇന്ത്യൻ നഗരങ്ങളുമായി റെയിൽ, റോഡ്, വ്യോമ മാര്ഗങ്ങളാൽ ബന്ധിപ്പിക്കപ്പെട്ടിരിക്കുന്നു. പട്ന ഭൂപടം നഗരത്തിലെ പ്രധാന റോഡുകൾ, മറ്റു റോഡുകൾ, റെയിൽവേ, എയർപോർട്ട്, പ്രധാന ലാൻഡ്മാർക്ക്ൾ, ഹോട്ടലുകൾ, ആരാധനാലയങ്ങൾ, ഗവൺമെന്റ് മന്ദിരങ്ങൾ, വ്യവസായ സ്ഥാപനങ്ങൾ എന്നിവയും അടയാളപ്പെടുത്തിയിരിക്കുന്നു. നാഷണൽ ഹൈവേകൾ 22, 30, 31, 98 എന്നിവ കടന്നുപോകുന്നത് പട്നയിൽകൂടിയാണ്. ഈ റോഡുകൾ പട്നയുടെ സാമ്പത്തിക ജീവിതത്തിൽ നിർണായക സ്വാധീനമുള്ള റോഡുകളാണ്.

 

പട്ന നഗരത്തിലെ സന്ദർശന പ്രാധാന്യമുള്ള സ്ഥലങ്ങൾ നഗര ഭൂപടത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു. പുരാതന നളന്ദ സർവകലാശാല ലോകത്തിലെ ഏറ്റവും പുരാതനമായ വൈജ്ഞാനിക കേന്ദ്രങ്ങളിലൊന്നായിരുന്നു. പുരാതന നളന്ദ, തക്ഷശില എന്നീ വിശ്വ വിദ്യാലയങ്ങളെപ്പറ്റിയുള്ള പഠനത്തിനായി ലോകമെങ്ങുമുള്ള ചരിത്ര ഗവേഷകർ ഇവിടെ എത്തിക്കൊണ്ടിരിക്കുന്നു. ആധുനിക നളന്ദ യൂണിവേഴ്സിറ്റി 2015 ൽ ഗവൺമെന്റ് ആരംഭിക്കുകയുണ്ടായി.പുരാതന വിദ്യാ ക്ഷേത്രത്തിന്റെ മാതൃകയിൽ ലോകമെങ്ങുമുള്ള പ്രാക്തനവും ആധുനികവുമായ അറിവുകൾ വികസിപ്പിക്കാനും പഠിക്കാനുമായി ഈ സ്ഥാപനത്തെ വളർത്തിക്കൊണ്ടുവരാൻ സർക്കാർ വിഭാവനം ചെയ്യുന്നു. ഇതുകൂടാതെ പട്നയിലെ മറ്റു സന്ദർശന പ്രാധാന്യമുള്ള സ്ഥലങ്ങളായ ഗാന്ധി സംഗ്രഹാലയ മ്യൂസിയം, ഗോൾഘർ, ഷേർ ഷാ സൂരി മസ്ജിദ്, ശ്രീ കൃഷ്ണ സയൻസ് സെന്റർ എന്നിവയും പട്ന ജില്ലയിലാണ്