വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ റോഡ് ഭൂപടം

ഇന്ത്യൻ റോഡ് ഭൂപടം

ഇന്ത്യൻ റോഡ് ഭൂപടം
*Map of Indian Roads-National Highways, Expressways, State Highways, rural roads

ഇന്ത്യൻ റോഡ് ഭൂപടം (Indian Roads - Malayalam Map)

ഇന്ത്യൻ റോഡുകളുടെ ഭൂപടം രാജ്യത്തെ പാതകളെ നിങ്ങൾക്ക് പരിചയപ്പെടുത്തുന്നു. ഇന്ത്യയിലെ റോഡുകളുടെ ശൃംഖല ലോകത്തിലെതന്നെ രണ്ടാമത്തെ വലിയ ശൃംഘലയായി കണക്കാക്കപ്പെടുന്നു. രാജ്യത്തു മൊത്തം 2.059 ദശലക്ഷം മൈൽ (4.42 ദശലക്ഷം കിലോമീറ്റർ) റോഡുകളുണ്ട്. രാജ്യത്തെ ഓരോ ചതുരശ്ര കി.മീ. ഭൂമിക്കും 0.66 കി.മീ. റോഡുണ്ട്. പ്രധാന പാതകളുടെ സാന്ദ്രത അമേരിക്ക, (0.65 കി.മീ.) ബ്രസിൽ (0.20 കി.മീ.), ചൈന (0.16) എന്നീ രാജ്യങ്ങളെക്കാളും കൂടുതലുണ്ട്. 2002 ലഭ്യമായ സ്ഥിതിവിവരക്കണക്കുകൾ അനുസരിച്ച് മൊത്തം റോഡുകളുടെ 47.3% മാത്രമാണ് ടാർ ചെയ്ത റോഡുകൾ.

 

ഇന്ത്യൻ റോഡ് മാപ്പുകൾ - അവലോകനം

സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ഏതാണ്ട് അരനൂറ്റാണ്ടു കാലം റോഡുവികസനത്തിനും പരിപാലനത്തിനുമായി വളരെ അപര്യാപ്തമായ ധനം മാത്രമേ വിനയോഗിച്ചിരുന്നുള്ളൂ. എന്നാൽ കഴിഞ്ഞ രണ്ടു പതിറ്റാണ്ടുകളായി ഈ ചിത്രം മാറുകയാണ്. ഭാരത സർക്കാർ വിവിധ സ്വകാര്യ സംരംഭകരുമായി പങ്കുചേർന്ന് റോഡ്‌നാവീകരണത്തിനായും ഗതാഗത വികസനത്തിനായും വർധിച്ച പ്രാധാന്യമാണ് നൽകുന്നത്. 2016-ൽ കേന്ദ്ര ബജറ്റ് 970 മില്യൺ രൂപയാണ് വകകൊള്ളിച്ചിട്ടുള്ളത്. യമുന എക്സ്പ്രെസ്സ്‌വേ, ദേശിയ പാത വികസന പദ്ധതി, മുംബൈ-പുണെ എക്സ്പ്രെസ്സ്‌വേ എന്നിവ ഈ ശതകത്തിന്റെ ആദ്യവര്ഷങ്ങളിൽ സാക്ഷാത്കരിച്ചുവെങ്കിൽ ഇന്റർ സിറ്റി എക്സ്പ്രസ്സ് വേ കളും പോർട്ട് കണക്ടിവിറ്റി ലിങ്കുകളും പുതിയ ലക്ഷ്യങ്ങളാണ്. 2011 ഇൽ ഒക്ടോബർ മാസം വരെ 14000 കി.മീ. നാലുവരി പാതകൾ പൂർത്തിയാക്കാൻ കഴിഞ്ഞു. ഈ ദേശീയ പാതകൾ രാജ്യത്തെ പ്രധാന ഉല്പാദന-വിപണന-സാംസ്‌കാരിക സമുച്ചയങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്നു. സാമ്പത്തിക വികസനത്തിന്റെ ആക്കം കൂട്ടണമെങ്കിൽ ഗോൾഡ്മാൻ സാക്‌സിന്റെ വാർഷിക റിപ്പോർട്ടിൽ സമർത്ഥിച്ചതനുസരിച്ച് അടുത്ത പത്തു വർഷത്തേക്ക് രാജ്യം ഏകദേശം 112200 ബില്യൺ രൂപ അടിസ്ഥാന സൗകര്യ വികസനത്തിനായി കണ്ടെത്തേണ്ടി വരും. ഈ ലക്‌ഷ്യം സാക്ഷാത്കരിക്കുന്നതിനുവേണ്ടി വിദേശ മൂലധനമുൾപ്പടെ സ്വകാര്യ പങ്കാളിത്തം റോഡ് വികസന മേഖലയിൽ കൊണ്ടുവരുന്നതിനാണ് ഭാരത സർക്കാർ മുൻ‌തൂക്കം കൊടുക്കുന്നത്. ഇതിന്റെ പ്രോത്സാഹനത്തിനുവേണ്ടി ടോൾ അവകാശമുൾപ്പടെയുള്ള സാമ്പത്തിക ആനുകൂല്യങ്ങൾ നിക്ഷേപകർക്കും കോൺട്രാക്ടർമാർക്കും നല്കാൻ ഗവണ്മെന്റ് സന്നദ്ധമാകുന്നു.

 

ഇന്ത്യൻ റോഡ് ശൃംഘലയെപ്പറ്റിയുള്ള സ്ഥിതി വിവര കണക്കുകൾ

സാമാന്യമായി ബിറ്റുമെൻ ചേർത്ത ടാർ റോഡുകളാണ് രാജ്യത്തു പൊതുവിൽ നിർമിക്കുന്നത്. എന്നിരുന്നാലും ചില ദേശീയ ഹൈവേകൾ കോൺക്രീറ്റിലും നിർമിക്കുന്നുണ്ട്. കാൺപൂർ പോലെ ചില നഗരങ്ങളിൽ ബ്രിട്ടീഷ് ഭരണകാലത്ത് കോൺക്രീറ്റിൽ നിർമിച്ച റോഡുകൾ ഇപ്പോഴും ഉപയോഗത്തിലുണ്ട്. സിമെന്റിന്റെ ലഭ്യതക്കുറവുമൂലവും മറ്റും 1990 കാലം വരെ കോൺക്രീറ് റോഡുകൾ അത്ര പ്രചാരത്തിലില്ലായിരുന്നു. കോൺക്രീറ്റ് റോഡുകളുടെ മികച്ച ഗുണനിലവാരവും സിമെന്റിന്റെ വർധിച്ച ലഭ്യതയും മൂലം ഇപ്പോൾ കോൺക്രീറ്റ് റോഡുകൾ പ്രാധാന്യം നേടിക്കൊണ്ടിരിക്കുന്നു. ഈ റോഡുകൾക്ക് ഭേദപ്പെട്ട ഉറപ്പുണ്ടെന്നതു കൂടാതെ ബിറ്റുമെൻ റോഡുകളെക്കാളും പരിപാലന ചെലവ് കുറവും ആണ്.

 

ഇന്ത്യൻ റോഡ് ശൃംഖല

റോഡ് വിഭാഗം നീളം(കി.മീ)
സംസ്ഥാന ഹൈവേകൾ 128000
ദേശീയ പാതകൾ/ അതിവേഗ ഇടനാഴികൾ 66754
പ്രധാന ജില്ലാ പാതകൾ 470000
ഗ്രാമീണ റോഡുകൾ 2650000
മൊത്തം (ഏകദേശം കണക്ക്) 3314754

 

അതിവേഗ പാതകൾ ഇന്ത്യയിൽ (Expressways)

2009-ൽ രാജ്യത്തിൻറെ ദേശിയ ഹൈവേ ശൃംഖലയിൽ ഇന്ത്യക്ക് ആകെ 200കി.മീ. അതിവേഗ പാത മാത്രമാണുണ്ടായിരുന്നത്. 2011 ആയപ്പോഴേക്കും ഇത് 600 കി.മീ. ആയും 2014 ആയപ്പോഴേക്കും 3530 കി.മീ.യും ആയി വർധിച്ചു. നാലുവരിയും ആറുവരിയുമായി നിർമിച്ചിരിക്കുന്ന ഈ റോഡുകളിൽ വാഹനങ്ങളുടെ തീവ്രവേഗത അനുവദനീയമാണ്. 2022 ആകുമ്പോഴേക്കും 18637 കി.മീ. എക്സ്പ്രസ്സ് പാതകൾ എന്ന ലക്ഷ്യത്തിനാണ് ഭാരത സർക്കാർ രൂപരേഖ തയാറാക്കിയിരിക്കുന്നത്. നാലോ ആറോ വരിയിൽ വാഹനമോടിക്കാവുന്ന എക്സ്പ്രസ്സ് പാതകൾ നടുവിൽ separator സ്ഥാപിച്ചവയും രണ്ടു വശത്തും ഉയർത്തിയ അതിര് സ്ഥാപിച്ചവയുമാണ്. ഇവയിൽ വാഹന ഗതാഗതം നിശ്ചിത വാഹനങ്ങൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. മൂന്നുചക്ര, ഇരുചക്ര വാഹനങ്ങൾ, ട്രാക്ടറുകൾ, കാളവണ്ടികൾ എന്നിവ അതിവേഗ പാതകളിൽ അനുവദനീയമല്ല. നിരന്തരമായ ഗതാഗതത്തിനുവേണ്ടി പാതകൾ സംഗമിക്കുന്നതും ഗതിനിയന്ത്രണ മുഴകളും ഒഴിവാക്കിയിരിക്കുന്നതിനാൽ മണിക്കൂറിൽ കുറഞ്ഞത് 75 മൈൽ മുതൽ 120 മൈൽ വേഗത്തിൽ വാഹനങ്ങൾ ഓടിക്കേണ്ടതാണ്. രാജ്യത്തെ മിക്ക എക്സ്പ്രസ്സ് പാതകളും ഇപ്പോൾ ടോൾ റോഡുകളാണ്.

 

ഇന്ത്യയിലെ എക്സ്പ്രസ്സ് പാതകൾ  
ഇന്ത്യയിലെ അതിവേഗ പാതകൾ താഴെ പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നു
പേര് സംസ്ഥാനം
മുംബൈ-പുണെ എക്സ്പ്രസ്സ് വേ മഹാരാഷ്ട്ര
അഹമ്മദാബാദ് വഡോദര എക്സ്പ്രസ്സ് വേ ഗുജറാത്ത്
അലഹബാദ് ബിപാസ്സ്‌ ഉത്തർ പ്രദേശ്
ജയ്‌പൂർ കിഷൻഗഢ് എക്സ്പ്രസ്സ് വേ രാജസ്ഥാൻ
ചെന്നൈ ബെപാസ്സ്‌ തമിഴ്നാട്
ദുർഗാപുർ എക്സ്പ്രസ്സ് പാത ബംഗാൾ
നോയിഡ-ഗ്രെയ്റ്റർ നോയിഡ എക്സ്പ്രസ്സ് ഡൽഹി/സ്ഉത്തർ പ്രദേശ്
ഡൽഹി ഗുഡ്ഗാവ് എക്സ്പ്രസ്സ് വേ ഡൽഹി/ ഹരിയാന
ഡൽഹി-നോയിഡ ഡയറക്റ്റ് ഫ്‌ളൈവേ ഡൽഹി ഉത്തർ പ്രദേശ്
കോണ എക്സ്പ്രസ്സ് വേ ബംഗാൾ
ഹോസൂർ റോഡ് എക്സ്പ്രസ്സ് വേ കർണാടകം
ഔട്ടർ റിങ് റോഡ് ഹൈദരാബാദ് തെലുങ്കാന
അംബാല ചണ്ഡീഗഡ് അതിവേഗ പാത ഹരിയാന ഹരിയാന
റായ്‌പുർ ഭിലായ് ദുർഗ് എക്സ്പ്രസ്സ് വേ ഛത്തിസ്ഗഢ്

 

ഇന്ത്യയിലെ ദേശീയ പാതകൾ (National Highways in India)

രാജ്യത്തെ തന്ത്രപ്രധാന നഗരങ്ങൾ, സംസ്ഥാന തലസ്ഥാനങ്ങൾ, തുറമുഖങ്ങൾ, പ്രധാന വ്യാപാര കേന്ദ്രങ്ങൾ, ടൂറിസ്റ്റ് താല്പര്യമുള്ള സ്ഥലങ്ങൾ എന്നിങ്ങനെ രാജ്യത്തെ എല്ലാ പ്രധാന സ്ഥലങ്ങളെയും നെടുകെയും കുറുകെയും ബന്ധിപ്പിക്കുന്ന പാതകളാണ് ദേശിയ ഹൈവേകൾ. ദേശിയ ഹൈവേകളെ NH എന്ന സംജ്ഞയോടൊപ്പം പ്രത്യേക സംഖ്യയുണ് ചേർത്ത് നാമകരണം ചെയ്തിരിക്കുന്നു. ദേശിയ പാതകളെ അവയുടെ വാഹന ഗതാഗതം സാധ്യമായ വരികളുടെ (lane) എണ്ണത്തിന്റെ അടിസ്ഥാനത്തിൽ വിഭാഗീകരിച്ചിരിക്കുന്നു. ഒരോ lane -ഉം 1.75 മീറ്റർ ആണ്. 2011 ലെ കണക്കനുസരിച്ച്‌ രാജ്യത്ത് പുതുതായി നിർമിച്ച് പ്രവർത്തനക്ഷമമാക്കിയ ഹൈവേകൾ താഴെ പറയുന്ന പ്രകാരമാണ്.

 

  • കിഴക്കു-പടിഞ്ഞാറൻ ഇടനാഴി 5829 കി.മീ. 4 ലൈൻ പാത
  • ഗോൾഡൻ ചതുർഭുജ പാത 5829 കി.മീ. 4 ലൈൻ പാത
  • അന്തർ തലസ്ഥാന ഹൈവേകൾ 1342 കി.മീ. 4-ലൈൻ പാതകൾ
  • തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന ഹൈവേകൾ 330 കി.മീ. 4 ലൈൻ പാതകൾ
  • 9-ബൈപാസുകൾ, എക്സ്റ്റൻഷനുകൾ 945 കി.മീ.

 

മുകളിൽ പറഞ്ഞ ഹൈവേകൾ രാജ്യത്തെ പ്രധാന ഉല്പാദന കേന്ദ്രങ്ങൾ, വ്യാപാര ഹബ്ബുകൾ, സാംസ്‌കാരിക കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്നു. ഫെബ്രുവരി 2008-ലെ കണക്കുപ്രകാരം രാജ്യത്താകമാനം ഉപയോഗത്തിലുള്ള 7000 കി.മീ. ഹൈവേയിൽ നാലോ അതിൽ കൂടുതലോ വരികളുള്ള റോഡുകൾ 14 ശതാമാനമായിരുന്നപ്പോൽ 59 ശതാമാനം റോഡുകൾ ഇരുവരി പാതകളും ശേഷിക്കുന്ന 27 ശതമാനം ദേശിയ പാതകൾ ഒറ്റവരിയുമായിരുന്നു. 2008 ഓടെ രാജ്യത്ത് ബി ഓ ടി (Build-Operate-Transfer) മാതൃകയിൽ വിവിധ റോഡുകൾ നിർമിക്കുന്നതിനുള്ള ഉടമ്പടി സ്വകാര്യ മേഖലക്ക് നൽകുകയുണ്ടായി.

 

ദേശിയ ഹൈവേയുടെ വര്‍ഗ്ഗീകരണം    
വരികൾ നീളം ശതമാനം
ഇരുവരി പാതകൾ 39,079 59%
ഇടത്തരം/ ഒറ്റവരി പാതകൾ 18350 23%
നാല് /ആറ് /എട്ടു വരി പാതകൾ 9325 14%
മൊത്തം 66754 100%

 

രാജ്യത്തെ ദേശിയ പാതകളുടെ വികസനത്തിനും സംരക്ഷണത്തിനും കൈകാര്യം പ്രവർത്തനത്തിനും ദേശിയ പാതാ അതോറിറ്റി (National Highways Authority of India or NHAI) യാണ് ഉത്തരവാദപ്പെട്ട സ്ഥാപനം. അതോറിറ്റിയുടെ കീഴിൽ ദേശിയ പാത വികസന പദ്ധതിയെന്ന പ്രൊജക്റ്റ് ആരംഭിക്കുകയും നിലവിലുള്ള പാതകളുടെ വികസനവും തുറമുഖങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന പാതകൾ നിർമിക്കുകയും ചെയ്തു.

 

ഇന്ത്യയിലെ സംസ്ഥാന ഹൈവേകൾ

ദേശിയ ഹൈവേകൾക്കു പുറമെ സംസ്ഥാനങ്ങൾക്കകത്തും അയൽ സംസ്ഥാനങ്ങൾ തമ്മിലും പ്രധാന പട്ടണങ്ങൾ, ജില്ലാ ആസ്ഥാനങ്ങൾ, ചെറിയ തുറമുഖങ്ങൾ, ടൂറിസം ഹബുകൾ, ദേശിയ പാതകൾ എന്നിവയെ തമ്മിൽ ബന്ധിപ്പിച്ചു വാഹന ഗതാഗതം സുഗമമാക്കുന്നതും സംസ്ഥാന ഗോവെർന്മെന്റുകളുടെ മേല്നോട്ടത്തിലുള്ളതുമായ പാതകളാണ് സ്റ്റേറ്റ് ഹൈവേകൾ. പ്രധാന നഗരങ്ങൾ, വ്യവസായ ടൗൺഷിപ്പുകൾ, തീർത്ഥാടന കേന്ദ്രങ്ങൾ എന്നിവയെ തമ്മിൽ ബന്ധിപ്പിക്കുന്ന സംസ്ഥാന ഹൈവേകൾ 2014 ലെ കണക്കു പ്രകാരം രാജ്യത്തു മൊത്തം 154,522 കി.മീ. ഉണ്ട്. മുകളിൽ പ്രതിപാദിച്ച പ്രധാന പാതകൾക്കു പുറമെ സംസ്ഥാന പൊതുമരാമത്തു വകുപ്പുകൾ പരിപാലിക്കുന്ന അന്തർ ജില്ലാ റോഡുകൾ, പട്ടണങ്ങളെ തമ്മിൽ ബന്ധിപ്പിക്കുന്ന റോഡുകൾ, നഗര പാതകൾ, തദ്ദേശ സ്ഥാപനങ്ങൾ പരിപാലിക്കുന്ന മുനിസിപ്പൽ റോഡുകൾ, ഗ്രാമ പഞ്ചായത്തുകളുടെ നിയന്ത്രണത്തിലുള്ള ഗ്രാമീണ റോഡുകൾ, സ്വകാര്യ സ്ഥാപനങ്ങളും വ്യക്തികളും നിർമിച്ചു പരിപാലിക്കുന്ന പാതകൾ എന്നിവയും രാജ്യത്തു ഉണ്ട്.