വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യയുടെ മേഖലാ ഭൂപടം

ഇന്ത്യൻ മേഖലാ ഭൂപടം

ഇന്ത്യയുടെ മേഖലാ ഭൂപടം

ഇന്ത്യയുടെ മേഖലാ ഭൂപടം

വിവിധ ഇന്ത്യൻ ഭൗതിക മേഖലകൾ പ്രത്യേകം അടയാളപ്പെടുത്തിയ ഭൂപടമാണ് ഇന്ത്യൻ മേഖലാ ഭൂപടം (ZONAL MAP OF INDIA) ഭൂപ്രകൃതി, ഭാഷകളുടെ സാമ്യം, ജീവിതരീതി എന്നിവയെ അടിസ്ഥാനമാക്കി ഇന്ത്യൻ ഉപഭൂഖണ്ഡത്തെ വിവിധ മേഖലകളായി വിവക്ഷിക്കുന്ന. അവ ഇപ്രകാരമാണ്:

വടക്കേ ഇന്ത്യ (NORTHERN INDIA)

ഡൽഹി, ഹരിയാന, ഉത്തർപ്രദേശ്, ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ജമ്മു-കശ്മീർ എന്നീ സംസ്ഥാനങ്ങൾ അടങ്ങുന്നതാണ് ഉത്തരേന്ത്യ. കാലാവസ്ഥയിലും സംസാരഭാഷകളിലും വളരെ സാമ്യമുണ്ട്. ഹിന്ദിയാണ് മുഖ്യഭാഷ.

പശ്ചിമ ഇന്ത്യ (WESTERN INDIA)

പടിഞ്ഞാറൻ സംസ്ഥാനങ്ങളായ രാജസ്ഥാൻ, ഗുജറാത്ത്, മഹാരാഷ്ട്ര, ഗോവ എന്നിവ ഈ വിഭാഗത്തിൽ ഉൾപ്പെടുത്തി വിവക്ഷിക്കുന്ന. അറബിക്കടലിന്റെ സാന്നിധ്യം ഈ നാലു സംസ്ഥാനങ്ങൾക്കുണ്ട്. ട്രോപ്പിക്കൽ കാലാവസ്ഥയാണ് നാലു സംസ്ഥാനങ്ങൾക്കും. താർ മരുഭൂമി, ഡെക്കാൻ പീഠഭൂമി, കൊങ്കൺ തീരപ്രദേശം എന്നിങ്ങനെ വൈവിധ്യങ്ങളുണ്ട്. ഈ നാലു സംസ്ഥാനങ്ങളിലും വ്യത്യസ്തമായ ഭാഷകളാണ് സംസാരിക്കുന്നത്.

തെക്കേ ഇന്ത്യ (SOUTH INDIA)

ദക്ഷിണേന്ത്യ, തെന്നിന്ത്യ എന്നിങ്ങനെ വിളിക്കപ്പെടുന്ന തെക്കേ ഇന്ത്യയിൽ കേരളം, തമിഴ്‌നാട്, കർണാടകം, ആന്ധ്രപ്രദേശ്, തെലുങ്കാന എന്നീ സംസ്ഥാനങ്ങളും പോണ്ടിച്ചേരി കേന്ദ്രഭരണ പ്രദേശവുമുണ്ട്. മലയാളം, തമിഴ്, കന്നഡ, തെലുഗ് എന്നിവയാണ് പ്രധാന സംസാര/ഔദ്യോഗിക ഭാഷകൾ. മൂന്നുവശം സമുദ്രത്താൽ ചുറ്റപ്പെട്ടു കിടക്കുന്നു. പടിഞ്ഞാറ് അറബിക്കടൽ, തെക്ക് ഇന്ത്യൻ സമുദ്രം, കിഴക്ക് ബംഗാൾ ഉൾക്കടൽ എന്നിവ. പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും ഡെക്കാൻ പീഠഭൂമിയും ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്.

മധ്യ ഇന്ത്യ (CENTRAL INDIA):

മധ്യ പ്രദേശ്, ഛത്തീസ്ഗഢ് എന്നീ സംസ്ഥാനങ്ങൾ മധ്യ ഇന്ത്യയിലാണ്. മിക്കവാറും സമതലങ്ങളും, വിന്ധ്യ സത്പുര പർവത നിരകളും ഡെക്കാൻ പീഠഭൂമിയുടെ കുറച്ചു ഭാഗങ്ങളും ഉൾപ്പെടുന്നതാണ് മധ്യ ഇന്ത്യയുടെ ഭൂമിശാസ്ത്രം. ഹിന്ദിയാണ് പൊതുഭാഷ.

പൂർവ ഇന്ത്യ (EASTERN INDIA):

കിഴക്കൻ സംസ്ഥാനങ്ങൾ ബീഹാർ, ഒറീസ, ജാർഖണ്ഡ്, പശ്ചിമ ബംഗാൾ എന്നിവയാണ്. ഹിമാലയ പർവതത്തിന്റെ താഴ്‌വാരം, ഉപ ട്രോപ്പിക്കൽ കാലാവസ്ഥയുള്ള പ്രദേശങ്ങൾ, കിഴക്കൻ കൊറൊമാൻഡാൽ തീരം എന്നിവയാണ് ഇവിടത്തെ ഭൂമിശാസ്ത്രം. ബംഗാളി, ഹിന്ദി, മൈഥിലി, ഭോജ്‌പുരി, ഒറിയ എന്നീ ഭാഷകളും നിരവധി ഗോത്ര ഭാഷകളും സംസാരിക്കപ്പെടുന്നു.

വടക്കുകിഴക്കൻ ഇന്ത്യ (NORTH-EAST INDIA):

വടക്കുകിഴക്കൻ ഇന്ത്യയിൽ എട്ടു സംസ്ഥാനങ്ങളാണുള്ളത്. ആസാം, സിക്കിം,അരുണാചൽ പ്രദേശ്, മിസോറാം, മണിപ്പൂർ, നാഗാലാ‌ൻഡ്, മേഘാലയ ത്രിപുര എന്നിവയാണ് ഉത്തരപൂർവ ഇന്ത്യയിൽ ഉള്ളത്. മിക്കവാറും പരുക്കനായ കുന്നുകളും താഴ്‌വരകളും ദുർഗമ വനങ്ങളും ചേർന്നതാണ് വടക്കുകിഴക്കൻ ഇന്ത്യയുടെ ഭൂപ്രകൃതി. ഇവയിൽ ഓരോ സംസ്ഥാനത്തും ഒന്നിലധികം ഭാഷകൾ സംസാരിക്കുന്നു.