വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ ഭൂപ്രകൃതി ഭൂപടം

ഇന്ത്യൻ ഭൂപ്രകൃതി ഭൂപടം
* Topographic Map of India-Malayalam

ഇന്ത്യൻ ഭൂപ്രകൃതിയും പ്രകൃതി ദൃശ്യങ്ങളും ചിത്രീകരിക്കുന്ന ഭൂപ്രകൃതി ഭൂപടം (Topographic map) ഓരോ പ്രദേശങ്ങളുടെയും പ്രകൃതി നിർമ്മിതവും മനുഷ്യ നിർമിതവുമായ സവിശേഷതകൾ, ദൃശ്യ വിശേഷങ്ങൾ ഉപരിതല നിമ്നോന്നതങ്ങൾ എന്നിവ അടയാളപ്പെടുത്തിയിരിക്കുന്നു.

മലകളും പുഴകളും ഹരിതഭംഗികളും താഴ്വരകളും പീഠഭൂമികളും തീരങ്ങളും മരുഭൂമിയും എന്നുവേണ്ട ഭൗമ വൈവിധ്യത്തിന്റെ ഒരു പറുദീസയാണ് ഇന്ത്യ.

3,287,263 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഇന്ത്യ ലോകത്തെ ഏഴാമത്തെ വലിയ രാജ്യമാണ്. 7515 കിലോമീറ്റർ ദൈർഖ്യമുള്ള കടൽത്തീരം, 2510 കിലോമീറ്റർ നീളമുള്ള ഗംഗാനദി, വടക്ക് ഹിമാല പർവത നിരകൾ എന്നിവക്കൊപ്പം സമതലങ്ങൾ, താർ മരുഭൂമി, ഉപദ്വീപ് എന്നിവയും ഇന്ത്യൻ ഭൂപ്രകൃതിയുടെ പ്രത്യേകതകളാണ്.

ഉത്തര-മധ്യ ഇന്ത്യയും പൂർവ ഇന്ത്യയും ഫലഭൂയിഷ്ഠമായ ഇൻഡോ-ഗംഗാ നദീതടമാണ്. വടക്കുപടിഞ്ഞാറ് താർ മരുഭൂമി സ്ഥിതിചെയ്യുന്നു. പശ്ചിമഘട്ട മലനിരകളും പൂർവ്വഘട്ട മലനിരകളും തെക്കേ ഇന്ത്യയുടെ രണ്ടു പ്രധാന പർവതങ്ങളാണ്.   ആരാവലി, വിന്ധ്യ-സത്പുര എന്നിവയും ഇന്ത്യയിലെ രണ്ടു പ്രധാന പർവത നിരകളാണ്.

  • വടക്കൻ ഹിമാലയ പർവത മേഖല

  • ഇൻഡോ-ഗംഗാ സമതലങ്ങൾ

  • ഉപദ്വീപ ഡെക്കാൻ പീഠഭൂമി

  • മധ്യ ഹൈലാൻഡുകൾ

  • പശ്ചിമ തീരം (കൊങ്കൺ, മലബാർ)

  • പൂർവ തീരം (കൊറൊമാണ്ടൽ)

  • ഗ്രേറ്റ് ഇന്ത്യൻ മരുഭൂമി (താർ മരുഭൂമി), റാൻ ഓഫ് കച്ച്

  • വടക്കുകിഴക്കൻ പർവത നിരകൾ

  • ബ്രഹ്മപുത്ര നദീതടം

ഇന്ത്യയിലെ പ്രധാന കൊടുമുടികളാണ് കാഞ്ചൻജംഗ (ഉയരം 8,598 മീറ്റർ), നന്ദാദേവി (7,817 മീറ്റർ), ബദരീനാഥ് (7,138 മീറ്റർ), കാമേറ്റ് (ഉത്തരാഞ്ചൽ) (7,756 മീറ്റർ) എന്നിവ. ആൻഡമാൻ - നിക്കോബാർ, ലക്ഷദ്വീപ് എന്നിവ രണ്ടു പ്രധാന ദ്വീപ സമൂഹങ്ങളാണ്.