വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ നദികളുടെ ഭൂപടം

ഇന്ത്യൻ നദികളുടെ ഭൂപടം

ഇന്ത്യൻ നദികളുടെ ഭൂപടം
* Indian Rivers Map in Malayalam

ഇന്ത്യയിലെ നദികൾ ഭൂപടത്തിൽ (Indian Rivers Map - Malayalam)

ഇന്ത്യൻ നദീവ്യവസ്ഥയെ പൊതുവിൽ ഹിമാലയൻ നദികൾ, ഉപദ്വീപ നദികൾ, തീരദേശ നദികൾ, ഉൾനാടൻ ജലാശയങ്ങൾ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. രാജ്യത്തെ ഏറ്റവും വലിയ നദിയായ ഗംഗാനദി വടക്ക് ഹിമാലയ പർവ്വതത്തിൽനിന്നും തെക്ക് വിന്ധ്യാ പർവ്വതത്തിൽനിന്നും ജലം സ്വീകരിക്കുന്നു. ഗംഗ, യമുന, ഘഗ്രാ, ഘന്ദക്, കോസി എന്നീ നദികൾ ഗംഗാതടത്തിൻറെ പ്രധാന ഘടകങ്ങളാണ്. ഇന്ത്യൻ നദികളിൽവച്ച് ഏറ്റവും കൂടുതൽ ജലമുൾക്കൊള്ളുന്നത് ബ്രഹ്മപുത്രയിലാണ്. സിന്ധു, സത്‌ലജ് എന്നീ ജലാശയങ്ങളുടെ സ്രോതസായ ബ്രഹ്മപുത്ര അരുണാചൽ, ആസ്സാം എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്നു. ഒറീസ്സ സംസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട നടിയാണ് മഹാനദി. ഏകദേശം 900 കി.മീ. ദൂരം സാവധാനത്തിൽ ഒഴുകുന്ന മഹാനദി ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ഏറ്റവുമധികം എക്കൽ നിക്ഷേപിക്കുന്ന ജലാശയമാണ്. ഗോദാവരി ഇന്ത്യയിലെ രണ്ടാമത്തെ ഏറ്റവും നീളമുള്ള നദിയാണ്. തീർത്ഥാടന കേന്ദ്രങ്ങളായ നാസിക്, ത്ര്യംബക്, ഭദ്രാചലം എന്നിവ ഗോദാവരി നദിയുടെ തടങ്ങളിലാണ്. 1300 കി.മീ. നീളമുള്ള കൃഷ്ണാ നദി രാജ്യത്തെ ഏറ്റവും നീളമുള്ള നദികളിൽ മൂന്നാമത്തെതാണ്. പശ്ചിമ ഘട്ട മലനിരകളിൽ ഉത്ഭവിച്ച് കിഴക്കോട്ടൊഴുകി ബംഗാൾ ഉൾക്കടലിൽ പതിക്കുന്നു. കാവേരി നദി പശ്ചിമ ഘട്ടത്തിൽ ഉത്ഭവിക്കുന്നു. ശിംശ, ഹേമാവതി, അർകാവതി, കപില, ഹൊന്നുഹൊളെ, ലക്ഷ്മണതീർത്ഥ, കബനി, ലോകപാവനി. ഭവാനി, നൊയ്‌യൽ, അമരാവതി എന്നിങ്ങനെ നിരവധി ഉപനദികളുള്ള കാവേരി കർണാടകം, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളുടെ പ്രധാന ജലസേചന സ്രോതസാണ്. രാജ്യത്തെ നദീജല തർക്കങ്ങളിൽ ഏറ്റവും സങ്കീർണമായ കാവേരി നദീജല തർക്കം ഈ നദിയെ സംബന്ധിക്കുന്നതാണ്. വിന്ധ്യാ നിരകളിൽ ഉത്ഭവിക്കുന്ന നദികളിൽ പടിഞ്ഞാറോട്ടു ഒഴുകി അറബിക്കടലിൽ പതിക്കുന്ന രണ്ടു നദികളാണ് നർമദയും താപി നദിയും. മധ്യ പ്രദേശ്, ഗുജറാത്ത്, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളിലൂടെ ഒഴുകുന്ന നർമ്മദയുടെ ദൈർഖ്യം 1312 കി.മീ. ആണ്. ഇതിന്റെ തെക്കുമാറി സമാന്തരമായി മഹാരാഷ്ട്ര, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളിൽകൂടി ഒഴുകുന്ന താപി ഖംബാത് ഉൾക്കടൽ മേഖലയിൽ പതിക്കുന്നു. ഇന്ത്യൻ നദികൾ ജലസേചനത്തിനും ചെലവുകുറഞ്ഞ ഗതാഗതത്തിനും വൈദ്യുതി ഉത്പാദനം, മൽസ്യബന്ധനം, മറ്റു ഉപജീവന മാര്ഗങ്ങള് എന്നിവയ്ക്ക് ഉപകരിക്കുന്നു. നദികൾ സംസ്കാരത്തിന്റെയും മതവിശ്വാസത്തിന്റെയും ഘടകം കൂടിയാണ്.. ഇന്ത്യയിലെ നദികൾ - ഒരു അവലോകനം മിക്ക പ്രധാന നഗരങ്ങളും ഏതെങ്കിലുമൊരു നദിയുടെ തീരത്താണ് സ്ഥിതിചെയ്യുന്നത്. ഒൻപതു പ്രധാന നദികളായ ഗംഗ, യമുന, ബ്രഹ്മപുത്ര, കാവേരി, മഹാനദി, നർമദാ, ഗോദാവരി, തപി, കൃഷ്ണ എന്നിവയും അവയുടെ ഉപനദികളും ചേർന്നാണ് ഇന്ത്യയുടെ നദീക്രമം രൂപം കൊള്ളുന്നത്. ഭൂരിപക്ഷം നദികളും ബംഗാൾ ഉൾക്കടലിലാണ് പതിക്കുന്നത് എങ്കിലും ചില നദികൾ അറേബ്യൻ സമുദ്രത്തിലും അവസാനിക്കുന്നു. സിന്ധു നദിയുടെ ഭാഗങ്ങൾ ഇന്ത്യൻ മണ്ണിൽകൂടിയാണ് ഒഴുകുന്നത്. ആരാവലി കുന്നുകളുടെ വടക്കൻ പ്രദേശം, ലഡാക് മേഖല താർ മരുഭൂമിയുടെ വരണ്ട നിലങ്ങൾ എന്നിവയിൽ ഉൾനാടൻ ജലാശയങ്ങളുണ്ട്. എല്ലാ പ്രധാന നദികൾക്കും അവയുടെ ഉപനദികൾക്കും ഉറവിടം താഴെ പറയുന്നവയിൽ ഏതെങ്കിലുമൊന്നാണ്:

  • വിന്ധ്യ സത്പുര പർവത നിരകളും ചോട്ടാനാഗ്പൂർ പീഡഭൂമിയും
  • ഹിമാലയവും കാരക്കോറം പർവത നിരകളും
  • പടിഞ്ഞാറ് പശ്ചിമഘട്ടവും സഹ്യാദ്രി നിരകളും

ഉൾനാടൻ നദികളാണ് താഴെ പറയുന്നവ

  • മുസി നദി - ഹൈദരാബാദ്
  • ഘഗർ -ഹക്ര നദി - ഹരിയാന & രാജസ്ഥാൻ
  • ഗുജറാത്തിലെ സമീർ നദി

നദികളുടെ വർഗീകരണം [Classification of Rivers] ഇന്ത്യൻ നദികളെ താഴെപറന്നുയുന്ന പ്രകാരം വിശാലമായി തരം തിരിച്ചിരിക്കുന്നു.

  • ഉപദ്വീപ നദികൾ
  • ഹിമാലയൻ നദികൾ
  • ഉൾനാടൻ നീരൊഴുക്ക് ജലാശയങ്ങൾ
  • തീരദേശ നദികൾ

ഗംഗയും അതിന്റെ ഉപനദികളായ ഗോംതി, ഘഗര, ഗണ്ഡകി, ബാഗ്മതി, കോസി, മഹാനന്ദ, ചമ്പൽ എന്നിവയും ബ്രഹ്മപുത്ര, ഗോദാവരി, മഹാനദി, കാവേരി, കൃഷ്ണ എന്നിവ ബംഗാൾ ഉൾക്കടലിൽ പതിക്കുന്നവയാണ്. സിന്ധു, താപി, നർമദാ എന്നീ നദികളും അവയുടെ ഉപനദികളും അറബിക്കടലിൽ പതിക്കുന്നു. മറ്റു നദികൾ തീരദേശ നദികളോ ഉൾനാടൻ ജലാശയങ്ങളോ ആണ്. ഹിമാലയൻ നദികൾ മഞ്ഞുരുകി ഉറവെടുക്കുന്ന വേനൽക്കാലത്തും നീരൊഴുക്കുള്ള നദികളാണ്. ഏതൊരു പ്രദേശത്തും നദികൾ തനതു സംസ്കാരത്തിന്റെയും സാമ്പത്തിക പ്രവർത്തനങ്ങളുടെയും പ്രേരകങ്ങളോ ഘടകങ്ങളോ ആണ്.