പശ്ചിമ ബംഗാൾ ഭൂപടം

പശ്ചിമ ബംഗാൾ ഭൂപടം
* West Bengal Malayalam Map

കിഴക്കേ ഇന്ത്യയിൽ സ്ഥിതി ചെയ്യുന്ന ഒരു പ്രധാനപ്പെട്ട സംസ്ഥാനമാണ് പശ്ചിമബംഗാൾ. ഈ സംസ്ഥാനം വടക്ക് ഹിമാലയ നിരകൾ മുതൽ തെക്ക് ബംഗാൾ ഉൾക്കടൽ വരെ നീണ്ടുകിടക്കുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനവും ഏറ്റവും വലിയ നഗരവും കൊൽക്കത്ത ആണ്. സംസ്ഥാനത്തേതിന്റെ പേര് ബംഗാൾ/ ബംഗ്ലാ എന്ന് മാറ്റിക്കൊണ്ടുള്ള പ്രമേയം സംസ്ഥാന നിയമസഭ അടുത്തിടെ പാസ്സാക്കുകയുണ്ടായി. പാർലമെന്റും രാഷ്ട്രപതിയും അംഗീകരിച്ചുകഴിഞ്ഞാൽ ഈ മാറ്റം നിലവിൽ വരും.

ഇന്ത്യയിലെ നാലാമത്തെ വലിയ ജനസംഖ്യയുള്ള സംസ്ഥാനമാണ് പശ്ചിമബംഗാൾ. 2011 ലെ കണക്കനുസരിച്ച് 91,276,115 ആണ് സംസ്ഥാനത്തിന്റെ ജനസംഖ്യ.

പശ്ചിമബംഗാളിൽ 21 ജില്ലകളുണ്ട്. അവ ഇവയാണ്: ഡാര്ജിലിങ്, കൂച്ച്ബിഹാർ, മാല്ഡ, ജൽപൈഗുരി, സൗത്ത് ദിനാജ്പുർ, നോർത്ത് ദിനാജ്പുർ, ബർധമാൻ (ബർദ്വാൻ), ബാങ്കുറ, ഈസ്റ്റ് മിഡ്‌നാപ്പൂർ, (പുർബ മേദിനിപുർ), ബിർഭും, പുരുലിയ, ഹൂഗ്ലി, ഹൗറ, വെസ്റ്റ് മിഡ്‌നാപ്പൂർ, മുർഷിദാബാദ്, കൊൽക്കത്ത, നോർത്ത് 24 പർഗാന, നാദിയ, സൗത്ത് 24 പർഗാന.

 

പശ്ചിമ ബംഗാൾ ഡിവിഷനുകൾ

ജൽപൈഗുരി ഡിവിഷൻ, ബർദ്വാൻ ഡിവിഷൻ, പ്രെസിഡെൻസി ഡിവിഷൻ എന്നിങ്ങനെ മൂന്ന് ഡിവിഷനുകൾ പശ്ചിമ ബംഗാളിനുണ്ട്.

 

പശ്ചിമ ബംഗാളിന്റെ വലിപ്പം

സംസ്ഥാനത്തിന് 34,267.3 ചതുരശ്ര മൈൽ അല്ലെങ്കിൽ 88,752 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണമുണ്ട്.

 

പശ്ചിമബംഗാൾ ജനസംഖ്യ

2011 സെൻസസ് പ്രകാരം സംസ്ഥാനത്ത് 91,347,736. ജനസംഖ്യയുണ്ട്.

 

പശ്ചിമ ബംഗാളിലെ ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ

സുന്ദർബൻ ചതുപ്പുവനങ്ങളും അവിടത്തെ കണ്ടൽ വനങ്ങളും ജൈവ വൈവിധ്യവും ലോകപ്രസിദ്ധമാണ്. ഡാർജീലിങ് പ്രശസ്തമായ ഹിമാലയൻ ടൂറിസ്റ്റ് കേന്ദ്രമാണ്. കൊൽക്കത്ത നഗരവും നിരവധി ടൂറിസ്റ്റുകൾ സന്ദർശിക്കുന്നു. സംസ്ഥാനം രണ്ടു വലിയ പ്രകൃതി വൈവിധ്യ മേഖലകളുടെ കേന്ദ്രമാണ്. വടക്ക് ഹിമാലയൻ, ഉപ ഹിമാലയൻ പര്വതമേഖലയും തെക്ക് ഗംഗാ നദീതട ഡെൽറ്റ പ്രദേശവും.

 

ബംഗാളിന്റെ അതിർത്തി സംസ്ഥാനങ്ങളും രാജ്യങ്ങളും

ജാർഖണ്ഡ്, ഒറീസ, സിക്കിം, ബീഹാർ, ആസ്സാം എന്നീ സംസ്ഥാനങ്ങളുമായി ബംഗാളിന് അതിർത്തിയുണ്ട്. സംസ്ഥാനത്തിന് ഭൂട്ടാൻ, നേപ്പാൾ, ബംഗ്ലാദേശ് എന്നീ രാജ്യങ്ങളുമായി അന്താരാഷ്ട്ര അതിർത്തിയുണ്ട്.

 

സാമ്പത്തിക വ്യവസ്ഥ

കൃഷിയാണ് ജനങ്ങളുടെ പ്രാഥമിക തൊഴിൽ. രാജ്യത്തെ ആറാമത്തെ വലിയ ആഭ്യന്തര ഉൽപ്പന്ന സംസ്ഥാനമാണ് പശ്ചിമബംഗാൾ.

പശ്ചിമ ബംഗാൾ വസ്തുതകളും വിവരങ്ങളും

നിലവിൽ വന്ന ദിവസം 1956 നവംബർ 1
വിസ്തീർണം 88,752 ച.കി.മീ.
ജനസാന്ദ്രത 1,029/ച.കി.മീ
ജനസംഖ്യ (2011) 91,276,115
പുരുഷന്മാർ (2011) 46,809,027  
സ്ത്രീകൾ (2011) 44,467,088  
ജില്ലകൾ 20
തലസ്ഥാനം കൊൽക്കത്ത
നദികൾ ഹൂഗ്ലി, ടീസ്റ്റ, ജൽധാക, രൂപനാരായൻ
ഭാഷകൾ ബംഗാളി, നേപ്പാളി, ഹിന്ദി, ഇംഗ്ലീഷ്
അതിർത്തി സംസ്ഥാനങ്ങൾ ആസ്സാം, സിക്കിം, ജാർഖണ്ഡ്, ഒറീസ, ബീഹാർ
വനങ്ങളും വന്യജീവി സങ്കേതങ്ങളും ഗൊരുമാറ ദേശീയോദ്യാനം, സുന്ദർബൻ ദേശീയോദ്യാനം, ബല്ലവപുർ വന്യജീവി, ചപ്രമറി വന്യജീവി സങ്കേതം
സംസ്ഥാന മൃഗം മുക്കുവൻ പൂച്ച
സംസ്ഥാന പക്ഷി വെള്ള കഴുത്തുള്ള പൊന്മാൻ
സംസ്ഥാന വൃക്ഷം പാലമരം (യക്ഷിപ്പാല)
സംസ്ഥാന പുഷ്പം രാത്രിമുല്ല
സംസ്ഥാന ആഭ്യന്തര ഉത്പന്നം 48536
സാക്ഷരത (2011) 86.43%  
സ്ത്രീ-പുരുഷ അനുപാതം 947:1000
പാർലമെന്റ് മണ്ഡലങ്ങൾ 42