പശ്ചിമ ബംഗാൾ സംസ്ഥാനം

ഇന്ത്യയുടെ വടക്കുകിഴക്കൻ ഭാഗത്തുള്ള ഒരു പ്രധാന സംസ്ഥാനമാണ് പശ്ചിമബംഗാൾ. വടക്കുഭാഗത്ത് ഭൂട്ടാനും ഇന്ത്യൻ സംസ്ഥാനമായ സിക്കിമും, പിഴക്ക് ബംഗ്ലാദേശ്, വടക്കുകിഴക്കായി ആസ്സാം സംസ്ഥാനം, തെക്ക് ബംഗാൾ ഉൾക്കടൽ, വടക്കുപടിഞ്ഞാറ് നേപ്പാൾ, പടിഞ്ഞാറ് ബീഹാർ സംസ്ഥാനം എന്നിവയുമായി പശ്ചിമബംഗാൾ അതിർത്തി പങ്കിടുന്നു. മഹത്തായ ഹൂഗ്ലി നദിയും അതിന്റെ ഉപനദികളായ മയൂരാക്ഷി, ദാമോദർ, കാങ്സബാറ്റി, രൂപനാരായൻ എന്നീ നദികളും നിക്ഷേപിക്കുന്ന എക്കൽ സംസ്ഥാനത്തിന്റെ തെക്കൻ പ്രദേശങ്ങളെ സമ്പുഷ്ടമാക്കുന്നു. വടക്ക് ഹിമാലയൻ മലനിരകൾ ഉൾപ്പെടുന്ന ഡാർജീലിങ്, ജൽപൈഗുഡി, കോച് ബീഹാർ എന്നീ ജില്ലകൾ കുത്തിയൊഴുകുന്ന നദികളായ ടീസ്റ്റ, ടോർസ, ജൽധാക, രഞ്ജിത് എന്നീ നദികളാൽ സമ്പന്നമാണ്. ഭൂമിശാസ്ത്രപരമായ നിമ്നോന്നതികൾ ബംഗാളിന്റെ പ്രകൃതിയിലും കാലാവസ്ഥയിലും വൈവിധ്യം നിറക്കുന്നു. വടക്ക് ഹിമാലയൻ കുന്നുകൾ തുടങ്ങി തെക്ക് സുന്ദർബൻ ചതുപ്പുപ്രദേശം വരെ പശ്ചിമബംഗാൾ നിരവധി സൗന്ദര്യ വൈവിദ്യങ്ങളുടെ ഭൂമികയാണ്.

victoria-memorial

വിക്ടോറിയ മെമ്മോറിയൽ

 

പശ്ചിമ ബംഗാൾ - പ്രധാന വസ്തുതകൾ

ഭൂവിസ്തൃതിയിൽ ഇന്ത്യൻ സംസ്‌ഥാനങ്ങളിൽ 14 മ് സ്ഥാനത്ത് നിൽക്കുന്ന പശ്ചിമബംഗാൾ ജനസംഖ്യയിൽ നാലാം സ്ഥാനത്താണ്. ഇന്ത്യൻ നഗരങ്ങളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന കൊൽക്കത്തയാണ് ബംഗാളിന്റെ തലസ്ഥാനം. ഹൗറ, അസൻസോൾ, ദുർഗാപുർ, സിലിഗുഡി, ഖരഗ്പൂർ, ഡാർജീലിങ്, ഹാൽദിയ എന്നിവയാണ് മറ്റു നഗരങ്ങൾ. 295 അംഗങ്ങളുള്ള നിയമസഭയാണ് ബംഗാളിന്റേത്. സംസ്ഥാനം ഇന്ത്യൻ നിയമനിർമാണ സഭയായ ലോക്സഭയിലേക്ക് 42 അംഗങ്ങളെയും രാജ്യസഭയിലേക്ക് 16 അംഗങ്ങളെയും അയക്കുന്നു.

imambara-mosque

ഇമാംബാര മോസ്ക്, ബാന്ഡേൽ

 

പശ്ചിമബംഗാളിന്റെ സാമ്പത്തിക ഘടന

കൃഷിയാണ് സംസ്ഥാനത്തിന്റെ ഏറ്റവും പ്രധാന വരുമാന സ്രോതസ്. തൊഴിലെടുക്കുന്ന ജനങ്ങളിൽ നാലിൽ മൂന്നുപേരും കൃഷിയോ അതുമായി ബന്ധപ്പെട്ട തൊഴിലുകളിലോ ഏർപ്പെട്ടിരിക്കുന്നു. രാജ്യത്തെ ചണം ഉല്പാദനത്തിൽ സിംഹഭാഗവും പശ്ചിമബംഗാൾ ആണ് നൽകുന്നത്. അതുപോലെ തേയില ഉത്പാദനത്തിലും ബംഗാൾ മുൻപിലാണ്. ഉരുളക്കിഴങ്ങ്, ഭക്ഷ്യ എണ്ണകൾ, പുകയില, വെറ്റില, പുകയില, ഗോതമ്പ്, ബാർലി, ചോളം എന്നിവയാണ് മറ്റു പ്രധാന വിളകൾ. കൂടാതെ നെല്ലുല്പാദനത്തിലും ബംഗാൾ മുൻപന്തി സംസ്ഥാനങ്ങളിൽ ഒന്നാണ്.

ഖനനമാണ് ബംഗാളിന്റെ മറ്റൊരു സാമ്പത്തിക സ്രോതസ്. ഡോളോമൈറ്റ്, ചുണ്ണാമ്പുകല്ല്, ചീന കളിമണ്ണ് എന്നിവയുടെ ഉല്പാദനത്തിൽ ഒന്നാം സ്ഥാനത്താണ്. സംസ്ഥാനത്ത് സ്റ്റീൽ പ്ലാന്റുകൾ, നിരവധി കെമിക്കൽ വ്യവസായങ്ങൾ, യന്ത്രനിര്മാണം, ലഖു എഞ്ചിനീയറിംഗ് വ്യവസായങ്ങൾ, എന്നിവയുണ്ട്.

kalna-temple-bengal

കാൽന ക്ഷേത്രം

 

ബംഗാൾ ഭൂമിശാസ്ത്രം

പശ്ചിമബംഗാൾ ഇന്ത്യയുടെ ഏറ്റവും കിഴക്കേ അറ്റത്തു സ്ഥിതിചെയ്യുന്നു. അതോടൊപ്പം സംസ്ഥാനത്തിന്റെ ഭൂരിഭാഗവും ബംഗ്ലാദേശ് രാജ്യത്തിന്റെയും കിഴക്കുഭാഗത്താണ്. സിക്കിം സംസ്ഥാനവും ഭൂട്ടാനും ബെന്ഗാളിന്റെ വടക്കുഭാഗത്താണ്‌. ബീഹാർ, ജാർഖണ്ഡ് എന്നീ സംസ്ഥാനങ്ങൾ പടിഞ്ഞാറുഭാഗത്തുണ്ട്. ബംഗാളിന്റെ ഭൗമിക സ്ഥാനം അക്ഷാംശം 23 ഡിഗ്രി വടക്കും രേഖാംശം 88 ഡിഗ്രി കിഴക്കുമാണ്. സംസ്ഥാനത്തിന് 88,752 ചതുരശ്ര കിലോമീറ്റെർ വിസ്തീര്ണമുണ്ട്. ബംഗാളിന്റെ ജനസാന്ദ്രത ശരാശരി ഒരു ചതുരശ്ര കിലോമീറ്ററിന് 1000 ആണ്. 1000 പുരുഷന്മാർക്ക് 947 സ്ത്രീകൾ എന്നതാണ് ലിംഗ അനുപാതം.

locals_walking_through_the_tea_garden

ഡാർജീലിംഗിലെ തേയിലത്തോട്ടം