ഉത്തരാഖണ്ഡ് ഭൂപടം

ഉത്തരാഖണ്ഡ് ഭൂപടം

ഉത്തരാഖണ്ഡ് ഭൂപടം
* Uttarakhand state map in Malayalam

ഉത്തരാഖണ്ഡ് ഭൂപടം (Uttarakhand Map in Malayalam)

ഉത്തരാഖണ്ഡ് വടക്കേ ഇന്ത്യയിൽ ഹിമാലയ പർവത പ്രദേശങ്ങൾ ഉൾക്കൊള്ളുന്ന സംസ്ഥാനമാണ്. മുൻപ് ഉത്തരാഞ്ചൽ എന്നറിയപ്പെട്ടിരുന്ന ഈ സംസ്ഥാനം ഉത്തർ പ്രദേശിന്റെ വടക്കുപടിഞ്ഞാറൻ ജില്ലകളും ഹിമാലയ പർവതത്തിന്റെ ചില ഭൂപ്രദേശങ്ങളും ഉൾപ്പെടുത്തിയാണ് രൂപീകരിച്ചത്. 2000 നവംബർ 9ന് ഉത്തരാഞ്ചൽ നിലവിൽ വന്നു. രാജ്യത്തെ ഏറ്റവും പ്രകൃതിദത്തവും സുന്ദരവുമായ പ്രദേശമാണ് ഉത്തരാഞ്ചൽ. വടക്ക് ടിബറ്റ്, തെക്ക് ഉത്തർ പ്രദേശ്, കിഴക്ക് നേപ്പാൾ, പടിഞ്ഞാറ് ഹിമാചൽ പ്രദേശും ഹരിയാനയും എന്നിവയുമായി ഉത്തരാഖണ്ഡ് അതിർത്തി പങ്കിടുന്നു.

 

ഉത്തരാഖണ്ഡിലെ തലസ്ഥാനം ഡെറാഡൂൺ ആണ്. 20,682 ചതുരശ്ര കിലോമീറ്റര് ഭൂമിയാണ് ഉത്തരാഖണ്ഡിനുള്ളത്. നിരവധി ഹിന്ദു പുണ്യ സ്ഥലങ്ങളുള്ള സംസ്ഥാനമാണ് ഉത്തരാഖണ്ഡ്.

1.

ഉത്തരാഖണ്ഡ് സംസ്ഥാനം - ചില വിവരങ്ങൾ

നിലവിൽ വന്ന ദിവസം 2000 നവംബർ 1
വിസ്തീർണം 53,483 ചതുരസ്‌ര കിലോമീറ്റർ
ജനസാന്ദ്രത 189 / ച.കി.മീ.
ജനസംഖ്യ 10,086,292(2011 സെൻസസ്)
പുരുഷന്മാർ 5,137,773
സ്ത്രീകൾ 4,948,519
ജില്ലകൾ 13
തലസ്ഥാനം ഡെറാഡൂൺ
നദികൾ ഗംഗ, സരയു, അളകനന്ദ, ഭാഗീരഥി, ധൗള ഗംഗ, രാംഗംഗ, അസാൻ ബറേജ്
വനങ്ങളും ദേശീയോദ്യാനങ്ങളും രാജാജി നാഷണൽ പാർക്ക്, ജിം കോർബെറ്റ്, ഗംഗോത്രി നാഷണൽ പാർക്ക്
ഭാഷകൾ ഗഡ്‌വാളി, കുമാവോണി, ഹിന്ദി, സംസ്‌കൃതം, ഇംഗ്ലീഷ്
അയൽ സംസ്ഥാനങ്ങൾ ഹിമാചൽ പ്രദേശ്, ഹരിയാന, ഉത്തർ പ്രദേശ്
സംസ്ഥാന മൃഗം കസ്തൂരിമാൻ
സംസ്ഥാന പക്ഷി ഹിമാലയൻ കൊറ്റി (ചകോരം)
സംസ്ഥാന വൃക്ഷം വേനൽപ്പൂ വൃക്ഷം (Rhododendron)
സംസ്ഥാന പുഷ്പം : മഴത്താമര (ബ്രഹ്മ കമൽ)
സാക്ഷരതാ (2011) 86.27%
സ്ത്രീ -പുരുഷ അനുപാതം 963: 1000
നിയമസഭാ മണ്ഡലങ്ങൾ 70
ലോക്‌സഭാ മണ്ഡലങ്ങൾ 5