ഉത്തർ പ്രദേശ് ഭൂപടം

ഉത്തർ പ്രദേശ് ഭൂപടം

ഉത്തർ പ്രദേശ് ഭൂപടം
* Uttar Pradesh map in Malayalam

ഉത്തർ പ്രദേശ് ഭൂപടം (Uttar Pradesh Map in Malayalam)

ഉത്തർ പ്രദേശ് ഇന്ത്യയിലെ ഏറ്റവും ജനസംഖ്യയുള്ള സംസ്ഥാനമാണ്. 2011 ലെ സെൻസസ് പ്രകാരം 199,581,477 ജനങ്ങൾ വസിക്കുന്നു. 75 ജില്ലകളുള്ള ഉത്തർ പ്രദേശിന്റെ തലസ്ഥാനം ലക്നൗ ആണ്. ഏറ്റവും വലിയ വ്യാവസായിക നഗരം കാൺപൂർ ആണ്.

ഉത്തർ പ്രദേശ് വടക്ക് നേപ്പാൾ, വടക്കുപടിഞ്ഞാറ് ഹിമാചൽ പ്രദേശ്, തെക്ക് മധ്യപ്രദേശ്, പടിഞ്ഞാറ് ഹരിയാന, തെക്കുപടിഞ്ഞാറായി രാജസ്ഥാൻ, കിഴക്ക് ബീഹാർ എന്നിവയുമായി അതിർത്തി പങ്കിടുന്നു.

സംസ്ഥാനത്തിന്റെ പ്രധാന വരുമാനം കൃഷിയിൽനിന്നാണ്. ഗോതമ്പ്, കരിമ്പ്, നെല്ല്, പഴങ്ങൾ, പയറുകൾ, എണ്ണക്കുരുക്കൾ,ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന വിളകൾ.

ഉത്തർ പ്രദേശ് ടൂറിസത്തിനും തീർത്ഥാടനത്തിനും പ്രസിദ്ധമായ സംസ്ഥാനമാണ്. ലോക അത്ഭുതമായ താജ് മഹൽ സ്ഥിതിചെയ്യുന്ന ആഗ്ര ഉത്തർ പ്രാദേശിലാണ്. ഏറ്റവും കൂടുതൽ ഹൈന്ദവ തീർത്ഥാടകർ സംഗമിക്കുന്ന കുംഭമേള ഉത്തർ പ്രദേശിലാണ്.

ഉത്തർ പ്രദേശിലെ പ്രധാന നഗരങ്ങൾ ലക്നൗ, കാൺപൂർ, അലഹബാദ്, വാരാണസി, ഗാസിയാബാദ്, നോയിഡ, മീററ്റ്, അലിഗഡ്, ഗോരഖ്‌പൂർ എന്നിവയാണ്.

 

ഉത്തർ പ്രദേശിലെ ജില്ലകൾ

     

സംസ്ഥാനത്തെ 75 ജില്ലകളുടെ പേരുകൾ ചുവടെ കൊടുക്കുന്നു.

     
ആഗ്ര ബസ്തി മഹാൻഗഞ്ച് ഗാസിയാബാദ്
ഫിറോസാബാദ് സന്ത്‌ കബീർ നഗർ ജലയു ഹാപ്പൂർ
മൈൻപുരി സിദ്ധാർഥ് നഗർ ഝാൻസി മീററ്റ്
മഥുര ബന്ദാ ലളിത്പൂർ മിർസാപൂർ
അലിഗഡ് ചിത്രകൂട് ഔറിയ സന്ത്‌ രവിദാസ് നഗർ
ഇട്ടാ ഹാമിർപുർ ഇട്ടാവ സോൻഭദ്ര
ഹത്രാസ് മോഹാബാ ഫർറൂഖാബാദ് അംറോഹ
കാസഗഞ്ച് ബഹ് റൈച് കനൗജ് ബിജ്‌നോർ
അലഹബാദ് ബാൽറാംപുർ കാൺപൂർദേഹത് മൊറാദാബാദ്
ഫതേപുർ ഗോണ്ട കാൺപൂർ രാംപൂർ
കൗശംബി ശ്രാവസ്തി ഹർദോയി സമ്പൽ
പ്രതാപ്ഗഡ് അംബേദ്കർനഗർ ലഖിൻപൂർ ഖേരി മുസാഫാർനഗർ
അസംഗഡ്‌ അമേഠി ലക്നൗ ഷാംലി
ബല്ലിയ ബാരാബങ്കി റായ്‌ബറേലി സഹാറൻപുർ
മാവു ഫൈസാബാദ് സീതാപുർ ചന്തോളി
ബദായു സുൽതാൻപുർ ഉന്നാവു ഗാസിപ്പൂർ
ബറേലി ദിയോറിയ ബാഗ് പത് ജൗന്പൂർ
പിലിഭിത് ഗോരഖ്‌പൂർ ബുലന്ദ്ശഹ്ർ വാരാണസി
ഷാജഹാൻപുർ കുഷിനഗർ ഗൗതം ബുദ്ധ് നഗർ  

 

ഉത്തർ പ്രദേശിനെ സംബന്ധിക്കുന്ന വസ്തുതകൾ

 
നിലവിൽ വന്ന ദിവസം 1950 ജനുവരി 1
വിസ്തീർണം 240,928 ചതുരശ്ര കിലോമീറ്റർ
ജനസാന്ദ്രത 828/ച.കി.മീ.
ജനസംഖ്യ (2011) 199812341
സ്ത്രീകൾ 95331831
പുരുഷന്മാർ 104480510
ജില്ലകൾ 75
തലസ്ഥാനം ലക്നൗ
നദികൾ ഗംഗ, യമുന, സരയു, ഗോമതി, രാമഗങ്ങ
വനങ്ങളും ദേശീയോദ്യാനങ്ങളും ദുദ്ധ്വാ ദേശീയോദ്യാനം, കിഷൻപൂർ വന്യജീവി സങ്കേതം, കാതാർണിയ ഘട്ട് വന്യജീവിസങ്കേതം, നവൽഗഞ്ച പക്ഷിസങ്കേതം
ഭാഷകൾ ഹിന്ദി, ഉറുദു, ഇംഗ്ലീഷ്,അവധി, ഭോജ്‌പുരി, ബുണ്ഡേലി, ബ്രജ് എന്നിവ
അതിർത്തി സംസ്ഥാനങ്ങൾ ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, ഹരിയാന, ഡൽഹി, രാജസ്ഥാൻ, മധ്യ പ്രദേശ് ഛത്തീസ്ഗഡ്, ജാർഖണ്ഡ്, ബീഹാർ
സംസ്ഥാന മൃഗം ചതുപ്പ് മാൻ (swamp deer)
സംസ്ഥാന പക്ഷി സ്വർണതലയൻ കൊറ്റി
സംസ്ഥാന വൃക്ഷം സാൽ മരം
സംസ്ഥാന പുഷ്പം ചമത (പാലാഷ് )
സംസ്ഥാന നൃത്തം കഥക്
സംസ്ഥാന സ്‌പോർട് ഹോക്കി
സംസ്ഥാന ആഭ്യന്തര ഉത്പാദനം Rs.26355
സാക്ഷരതാ നിരക്ക് 77.08
സ്ത്രീ-പുരുഷ അനുപാതം 908:1000
നിയമസഭാ മണ്ഡലങ്ങൾ 403
ലോക്സഭാ മണ്ഡലങ്ങൾ 80
രാജ്യസഭാ സീറ്റുകൾ 31