ത്രിപുര സംസ്ഥാനം

ത്രിപുര ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമാണ്. 10,486 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ത്രിപുര മൂന്നു ജില്ലകളായി വിഭജിച്ചിരിക്കുന്നു. അഗർത്തല യാണ് തലസ്ഥാനവും പ്രധാന നഗരവും.സഖം ത് ലങ്, ലാങ്റ്ററായി, ബാര മുര, അത്ര മുര എന്നിങ്ങനെ നാല് കുന്നിൻ നിരകളുണ്ട് ത്രിപുരയിൽ.

 

ujjayanta-agartala

 ഉജ്ജയന്താ പാലസ്, അഗർത്തല

 

ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. പ്രധാന ഭക്ഷ്യ വിളകൾ നെല്ല്, ഉരുളക്കിഴങ്ങ്, കരിമ്പ്, നാളികേരം, എണ്ണക്കുരുക്കൾ എന്നിവയും നാണ്യവിളകൾ റബർ, പരുത്തി, തേയില എന്നിവയുമാണ്. മുളകൊണ്ടുള്ള ഉൽപ്പന്നങ്ങൾ, കൈത്തറി വസ്ത്രങ്ങൾ എന്നിവ സംസ്ഥാനത്തിന്റെ പ്രധാന വരുമാന മാർഗമാണ്.

സംസ്ഥാനത്തെ കാടുകളിൽ നിന്ന് സാൽ, തേക്ക്, ഗമാർ എന്നീ വിലകൂടിയ തടികൾ ലഭിക്കുന്നു.

tripura-sundari-temple

ത്രിപുര സുന്ദരി ക്ഷേത്രം

 

ത്രിപുരയുടെ ചരിത്രം

ത്രിപുര എന്ന വാക്കിന് മൂന്നു നഗരങ്ങൾ എന്നാണ് അർഥം. ത്രിപുരയുടെ ഖോവൈ, ഹെറേ താഴ്വരകളിൽനിന്ന് ശിലായുഗ ആയുധങ്ങളും ഉപകരണങ്ങളും കണ്ടെടുത്തിട്ടുണ്ട്. ത്രിപുരയുടെ പുരാതന നാമം കിരാത ദേശമെന്നായിരുന്നുവെന്ന് ഒരു പക്ഷമുണ്ട്. സംസ്ഥാനത്ത് പല മധ്യകാല കൊട്ടാരങ്ങളും കൊട്ടകളുമുണ്ട്. ഇവയും ചില പുരാതന ക്ഷേത്രങ്ങളും ടൂറിസ്റ്റുകളെ ഇങ്ങോട്ടാകർഷിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ ത്രിപുര ഒരു (സാമന്ത) നാട്ടുരാജ്യമായിരുന്നു. ട്വിപ്ര രാജകുടുംബമാണ് ഈ രാജ്യത്തെ രാജാക്കന്മാർ. ബിർ ചന്ദ്ര മാണിക്യ എന്ന രാജാവ് അഗർത്തല മുനിസിപ്പൽ കോർപറേഷനെ ഇംഗ്ലീഷ് മാതൃകയിൽ വികസിപ്പിച്ചു. 1947 ൽ ടിപ്പെര ജില്ലാ കിഴക്കൻ പാക്കിസ്ഥാന്റെ ഭാഗമായി. പിന്നീട് 1949 ലെ ത്രിപുര ലയന ഉടമ്പടിയുടെ ഈ ജില്ല ഇന്ത്യൻ യൂണിയനിൽ ഒരു കേന്ദ്രഭരണ പ്രദേശമായി. 1971ൽ ബംഗ്ലാദേശിന്റെ രൂപീകരണത്തോടെ ത്രിപുരയെ സംസ്ഥാനമാക്കി ഉയർത്തി.

dumboor-lake-tripura

ദുമ്പൂർ ലേക്, അഗർത്തല

 

ഭൂമിശാസ്ത്രവും കാലാവസ്ഥയും

ഇന്ത്യൻ സംസ്ഥാനങ്ങളിൽ സിക്കിമും കഴിഞ്ഞാൽ മൂന്നാമത്തെ ചെറിയ സംസ്ഥാനമാണ് ത്രിപുര. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളിൽനിന്ന് രണ്ടു ദേശിയ പാതകളാണ് ത്രിപുരയിൽ എത്താനുള്ള കരമാര്ഗം. ഒരു ഹൈവേ മിസോറാമിലെ മാമിത് വഴിക്കും മറ്റൊന്ന് ആസാമിലെ കരിംഗഞ്ജ് വഴിക്കും ആണ്. ത്രിപുരയുടെ ഭൂപ്രകൃതി സമതലങ്ങളും കുന്നുകളും താഴ്‌വാരങ്ങളും നിറഞ്ഞതാണ്. അകത്തേക്ക് ഒടിവുള്ള അഞ്ചു മലനിരകൾ ത്രിപുരയിൽകൂടി കടന്നുപോകുന്നു. റ്റില്ല എന്നു വിളിക്കുന്ന ഒറ്റപ്പെട്ട കുന്നുകൾ സംസ്ഥാനത്ത് എല്ലായിടവുമുണ്ട്. അതോടൊപ്പം ലുങ്ങാ എന്ന് വിളിക്കുന്ന എക്കൽ നിറഞ്ഞ താഴ്‌വര സംസ്ഥാനത്തിന്റെ പടിഞ്ഞാറ് ഭാഗത്തുണ്ട്. മലമ്പ്രദേശങ്ങളിൽ ഉത്ഭവിക്കുന്ന നിരവധി നദികൾ ത്രിപുരയിലുണ്ട്. ദലൈ, ഖോവൈ, ജൂറി, ലോങ്ങായ്, ജൂറി, മാനു എന്നീ നദികൾ വടക്കോട്ടും, ഫേണി, മാഹൂരി എന്നിവ തെക്കുപടിഞ്ഞാറും ഗുംറ്റി പടിഞ്ഞാറും ഒഴുകുന്നു. ഡിസംബർ മുതൽ ഫെബ്രുവരി വാരി മഞ്ഞുകാലവും മെയ് മുതൽ സെപ്റ്റംബർ വരെ മഴക്കാലവും മാർച്ച് ഏപ്രിൽ വേനല്ക്കാലവും ആണ്. വർഷകാലത്ത് സംസ്ഥാനം ഇടവിട്ടുള്ള വെള്ളപ്പൊക്കവും അനുഭവപ്പെടുന്നു.

tiger-sepahijala-wildlife-sanctuary

സെപഹിജാല വന്യജീവി സങ്കേതത്തിലെ കടുവ

 

ജനസംഖ്യയും ജനജീവിതവും

വടക്കുകിഴക്കൻ സംസ്ഥാനങ്ങളില്വച്ച് ആസാം കഴിഞ്ഞാൽ ജനസംഖ്യയുള്ള സംസ്ഥാനമാണ് ത്രിപുര. 2011 3,671,032 . ആണ് സംസ്ഥാനത്തെ ജനസംഖ്യ. പുരുഷ സ്ത്രീ അനുപാതം 1000:961 ആണ്. ചതുരശ്ര കിലോമീറ്ററിന് 350 എന്നതാണ് ജനസാന്ദ്രത. 87.75% ആണ് സാക്ഷരതാ നിലവാരം; ദേശിയ ശരാശരിയായ 74.04 ശതമാനത്തേക്കാൾ കൂടുതൽ. സംസ്ഥാനത്തെ ജനസംഖ്യയിൽ ഏറ്റവും വലിയ വിഭാഗം ബംഗാളികളാണ്. സംസ്ഥാനത്ത് പത്തൊൻപത് ഗോത്ര വിഭാഗങ്ങളും നിരവധി ഉപ വിഭാഗങ്ങളുമുണ്ട്; ഇവർ വിവിധ ഭാഷകൾ സംസാരിക്കുന്നു. ഇവയിൽ വലിയ വിഭാഗം ഖോബോറോക് ഭാഷ സംസാരിക്കുന്നു. രെയങ്, ചക്മ, ജമാറ്റിയ, മോഗ്, ഹലും കുക്കി, മുണ്ട, ഗാരോ എന്നിവയാണ് മറ്റു പ്രധാന സമൂഹങ്ങൾ.

udaipur-lake-city

ഉദയ്‌പുർ - ത്രിപുരയിലെ തടാക നഗരം

ത്രിപുരയുടെ സാമ്പത്തിക ഘടന

ഖനനം, വനവിഭവങ്ങൾ, കൃഷി എന്നിവയാണ് പ്രധാന സാമ്പത്തിക മേഖലകൾ. ചെറുകിട വ്യവസായങ്ങളും ധാതു ഖനനവും പെട്രോളിയവും സംസ്ഥാനത്തിന്റെ ആഭ്യന്തര വരുമാനത്തിൽ പ്രധാന ഘടകങ്ങളാണ്. നെൽ കൃഷിയാണ് പ്രധാന കാർഷിക വിള. കൂടാതെ ചണം, റബർ, പയറുകൾ, കരിമ്പ്, ഉരുളക്കിഴങ്ങ് എന്നിവയും കൃഷിചെയ്യുന്നു. പൈനാപ്പിളും ചക്കയും പ്രധാന പഴ വിഭവങ്ങളാണ്.

view-tower-tepania-eco-park

ട്ടെപാനിയാ ഇക്കോ പാർക്ക്

 

neermahal-water-palace

നീർമഹൽ (ജലക്കൊട്ടാരം)

tree-line-nehru-park-agartala

നെഹ്‌റു പാർക്ക് അഗർത്തല

view-rabindra-kanan

രബീന്ദ്ര കാനനം