തെലുങ്കാനാ ഭൂപടം

തെലുങ്കാനാ ഭൂപടം

തെലുങ്കാനാ ഭൂപടം
*Telangana map in Malayalam

തെലുങ്കാന സംസ്ഥാന ഭൂപടം (Telangana State Map in Malayalam)

തെലുങ്കാന 2014 ജൂൺ 2 ന് 29-ആം ഇന്ത്യൻ സംസ്ഥാനമായി നിലവിൽ വന്നു. ഈ പ്രദേശം മുൻപ് ആന്ധ്ര പ്രദേശിന്റെ ഭാഗം ആയിരുന്നു. സ്വാതന്ത്ര്യത്തിനു മുൻപ് ഈ പ്രദേശം ഹൈദരാബാദ് നൈസാമിന്റെ ഭരണത്തിനു കീഴിൽ വാറങ്കൽ, മേഡക് എന്നീ ഡിവിഷയനുകൾ ഉൾപ്പെട്ട പ്രദേശമായിരുന്നു. 2011 ലെ ജനസംഖ്യാ കണക്കുപ്രകാരം തെലങ്കാനയിൽ ഉൾപ്പെട്ട പ്രദേശത്തു 3, 52,86,757 ജനങ്ങൾ വസിക്കുന്നു. ഇത് ആന്ധ്രാപ്രദേശിന്റെ മൊത്തം ജനസംഖ്യയുടെ 41.6 ശതമാനം വരും. 2016 ഒക്ടോബറിൽ തെലുങ്കാന മുഖ്യമന്ത്രി ശ്രി കെ ചന്ദ്രശേഖർ റാവു 21 പുതിയ ജില്ലകളുടെ രൂപീകരണം പ്രഖ്യാപിച്ചതോടെ മുൻപുള്ള 10 ജില്ലകളും ചേർത്ത് സംസ്ഥാനത്തിന് മൊത്തം 31 ജില്ലകളുണ്ട്. ഭരണപരമായ സൗകര്യത്തിനുവേണ്ടിയാണ് ജില്ലകൾ പുനഃസംഘടിപ്പിച്ചത്.

 

തെലുങ്കാന വസ്തുതകൾ

തെലുങ്കാന സംസ്ഥാനത്തെ സംബന്ധിക്കുന്ന ചില പ്രധാന വിവരങ്ങൾ താഴെ കാണാവുന്നതാണ്.

തെലങ്കാനയെ സംബന്ധിക്കുന്ന ചില വിവരങ്ങൾ

നിലവിൽ വന്ന ദിവസം 2014 ജൂൺ 2
തലസ്ഥാനവും ഏറ്റവും വലിയ നഗരവും ഹൈദരാബാദ്
ഭൂമിശാസ്ത്ര മാനം 18° N 79° E
ഹൈക്കോടതി ഹൈദരാബാദ് ഹൈക്കോടതി
വിസ്തീർണം 1,12,077 ച.കി.മീ.
ജനസംഖ്യ (2011 സെൻസസ് ) 3,50,03,674
ജന സാന്ദ്രത ചതുരശ്ര കിലോമീറ്ററിന് 312 പേർ
പുരുഷന്മാർ (2011) 1,76,11,633
സ്ത്രീകൾ (2011) 1,73,92,041
ഭാഷകൾ തെലുങ്ക്, ഉറുദു
ജില്ലകൾ 31
റെവന്യൂ ഗ്രാമങ്ങൾ 10434
റെവന്യൂ മണ്ഡലുകൾ 459
മണ്ഡൽ പ്രജാ പരിഷദുകൾ 438
മുനിസിപ്പാലിറ്റികൾ 37
നിയമസഭാ മണ്ഡലങ്ങൾ 119
ലോക്‌സഭാ മണ്ഡലങ്ങൾ 17
നദികൾ ഗോദാവരി,കൃഷ്ണ
പട്ടണങ്ങൾ 158
അയൽ സംസ്ഥാനങ്ങൾ ആന്ധ്രപ്രദേശ്, കർണാടകം, ഒറീസ, മഹാരാഷ്ട്ര
വനങ്ങളും ദേശീയോദ്യാനങ്ങളും ശിവാരം വന്യജീവി സങ്കേതം, മഞ്ജീര വന്യജീവി സങ്കേതം

 

തെലുങ്കാന സംസ്ഥാനത്തെ ജില്ലകൾ

 

തെലുങ്കാനയിലെ ജില്ലകൾ, അവയുടെ ആസ്ഥാനം, ജനസംഖ്യ, വിസ്തീർണം എന്നിവ താഴെ പട്ടികയിൽ കാണാം.

 

നമ്പർ ജില്ലയുടെ പേര് ജില്ലാ ആസ്ഥാനം ജനസംഖ്യ (2011 ) വിസ്തീർണം (ച.കി.മീ.)
1 അദിലാബാദ്‌ അദിലാബാദ്‌ 708952 4185.97
2 കൊമരം ഭീം ആസിഫാബാദ് 592831 4300.16
3 ഭദ്രാദ്രി കൊത്തഗുടെം 1304811 8951
4 ജയശങ്കർ ഭുപൽപള്ളി 712257 6361.7
5 ജോഗുലംബ ഗദ്വാൾ 664971 2928
6 ഹൈദരാബാദ് ഹൈദരാബാദ് 3441992 4325.29
7 ജഗ് തിയാൽ ജഗ് തിയാൽ 983414 3043.23
8 ജംഗവൺ ജംഗവൺ 582457 2187.5
9 കാമറെഡ്‌ഡി കാമറെഡ്‌ഡി 972625 3651
10 കരിംനഗർ കരിംനഗർ 1016063 2379.07
11 ഖമ്മം ഖമ്മം 1401639 4453
12 മഹബൂബാബാദ് മഹബൂബാബാദ് 770170 2876.7
13 മെഹബൂബ്‌നഗർ മെഹബൂബ്‌നഗർ 1318110 4037
14 മഞ്ചേരിയാൽ മഞ്ചേരിയാൽ 807037 4056.36
15 മേഡക് മേഡക് 767428 2740.89
16 മേഡ് ചാൽ മൽകജ്ഗിരി 2542203 5005.98
17 നാൽഗൊണ്ട നാൽഗൊണ്ട 1631399 2449.79
18 നഗർകുർണൂൽ നഗർകുർണൂൽ 893308 6545
19 നിർമൽ നിർമൽ 709415 3562.51
20 നിസാമാബാദ് നിസാമാബാദ് 1534428 4153
21 രംഗറെഡ്ഢി ഷംശാബാദ് 2551731 1038
22 പെദ്ദപല്ലെ പെദ്ദപല്ലെ 795332 4614.74
23 രാജണ്ണ സിർസില്ല 546121 2030.89
24 സംഗറെഡ്‌ഡി സംഗറെഡ്‌ഡി 1527628 4464.87
25 സിദ്ദിപെട്ട് സിദ്ദിപെട്ട് 993376 3425.19
26 സുര്യപ്പെട്ട് സുര്യപ്പെട്ട് 1099560 3374.41
27 വികാരബാദ്‌ വികാരബാദ്‌ 881250 3385
28 വാനപർതി വാനപർതി 751553 2938
29 വാറങ്കൽ അർബൻ വാറങ്കൽ 1135707 1304.5
30 വാറങ്കൽ റൂറൽ വാറങ്കൽ 716457 2175.5
31 യാദാദ്രി ഭോൻഗിരി 726465 3091.48