തമിഴ്നാട് സംസ്ഥാന ഭൂപടം

തമിഴ്നാട് ഭൂപടം

തമിഴ്നാട് സംസ്ഥാന ഭൂപടം
*തമിഴ്നാട്ടിലെ റോഡുകൾ, റെയിൽവേ, നദികൾ, നഗരങ്ങൾ, ജില്ലകൾ എന്നിവ അടയാളപ്പെടുത്തിയ സംസ്ഥാന ഭൂപടം

തമിഴ്‌നാട് സംസ്ഥാന ഭൂപടം (Tamilnadu state map in Malayalam)

ഒരു പ്രധാന ദക്ഷിണേന്ത്യൻ സംസ്ഥാനമായ തമിഴ്നാട് അയൽ സംസ്ഥാനങ്ങളായ ആന്ധ്രപ്രദേശ്, കർണാടകം, പോണ്ടിച്ചേരി, കേരളം എന്നിവയുമായി അതിർത്തി പങ്കിടുന്നു.

 

ദ്രാവിഡ സംസ്കാരത്തിന്റെ ഈറ്റില്ലമായ തമിഴ്നാട് വിവിധ കലകൾ, സാഹിത്യം, സംഗീതം, നൃത്ത നൃത്യങ്ങൾ എന്നിവയും, യുക്തിചിന്തയുടെയും ബൗദ്ധിക വിപ്ലവത്തിന്റെയും വിളനിലം കൂടിയാണ്. പ്രൗഢമായ ക്ഷേത്രശില്പങ്ങൾ, ഉദാത്തമായ കവാടങ്ങൾ, കൊത്തുപണികൾ എന്നിവയാൽ സമ്പന്നമാണ് തമിഴ്നാട്.

 

തമിഴ്നാട് ഇന്ത്യയിലെ പ്രധാന നഗരവൽകൃതവും വ്യാവസായികമായി പുരോഗമിച്ചതുമായ ഒരു സംസ്ഥാനമാണ്. ഘന എഞ്ചിനീയറിംഗ്, ഉത്പന്ന നിർമാണം, ആട്ടോമൊബൈൽസ്, ടെക്സ്റ്റൈൽസ്, സിനിമ, സിമന്റ് എന്നിവയാണ് സംസ്ഥാനത്തെ പ്രധാന വ്യവസായങ്ങൾ.

 

തമിഴ്നാടിന്റെ മൊത്തം ഭൂവിസ്തൃതി 130,058 ചതുരശ്ര കി.മീ.ആണ്. സംസ്ഥാനത്ത് 32 ജില്ലകൾ ഉണ്ട്. തലസ്ഥാന നഗരം ഇന്ത്യയിലെ തന്നെ വൻ നഗരങ്ങളിലൊന്നായ ചെന്നൈ ആണ്. കോയമ്പത്തൂർ, മധുരൈ, തിരുച്ചിറപ്പള്ളി (Trichy) എന്നിവയാണ് മറ്റു പ്രധാന നഗരങ്ങൾ. തമിഴ്നാട് സംസ്ഥാനത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ താഴെ പട്ടികയിൽ കൊടുക്കുന്നു.

 

തമിഴ്നാടിനെ സംബന്ധിക്കുന്ന വിവരങ്ങൾ

 
തലസ്ഥാനം ചെന്നൈ
നിലവിൽ വന്ന ദിവസം 1947 ആഗസ്ത് 15
ഗവർണ്ണർ സി വിദ്യാസാഗർ റാവു (അധിക ചുമതല)
മുഖ്യമന്ത്രി ജെ ജയലളിത
ടൂറിസ്റ്റ് ആകർഷണങ്ങൾ മറീന ബീച്ച്, മഹാബലിപുരം ബീച്ച്, ഊട്ടി, കൊടൈക്കനാൽ, കന്യാകുമാരി, മധുരൈ, തഞ്ചാവൂർ
ഉത്സവങ്ങൾ പൊങ്കൽ, വൈകാശി, ആവണി മൂലം, തൈപ്പൂയം,ജെല്ലിക്കെട്ട്
പ്രധാന നൃത്ത-സംഗീതങ്ങൾ ഭരതനാട്യം, നെയ്യാണ്ടി മേളം, കാവടിയാട്ടം, വില്ലുപാട്ട്, കർണാടിക് സംഗീതം
കല-കരകൗശലം തഞ്ചാവൂർ ചിത്രകല, കാഞ്ചീപുരം പട്ട് നെയ്ത് , തൊട പാറ്റേൺ നെയ്ത്
ഔദ്യോഗിക ഭാഷ തമിഴ്, ഇംഗ്ലീഷ്
സംസാര ഭാഷ തമിഴ്
വിസ്തീർണം 130,058 ച.കി.മീ.
ജനസംഖ്യ (2011 സെൻസസ് ) 72147030
നദികൾ കാവേരി, പലർ, പെരിയാർ, ഭവാനിയാർ
വനങ്ങളും വന്യജീവി സങ്കേതങ്ങളും മുദുമലൈ ദേശീയോദ്യാനം, മുകുർത്തി നാഷണൽ പാർക്ക്, ആനമലൈ നാഷണൽ പാർക്ക്
സംസ്ഥാന മൃഗം മലയാട് (കാട്ടാട്)
സംസ്ഥാന പക്ഷി മരതക പ്രാവ്
സംസ്ഥാന പുഷ്പം കൽത്താമര
സംസ്ഥാന വൃക്ഷം കുടപ്പന
പ്രധാന വിളകൾ പച്ചക്കറികൾ, പഴങ്ങൾ, തേയില, കാപ്പി, നെല്ല്, പയറുകൾ, കിഴങ്ങുകൾ
നുറുങ്ങുകൾ
  • മഹാബലിപുരത്തെ മാമ്മല്ലപുരം ഗ്രാമത്തിൽ 7, 8 നൂറ്റാണ്ടുകളിൽ ഗ്രാനൈറ്റിൽ കോറിയെടുത്ത ശില്പങ്ങൾക്കും ക്ഷേത്രങ്ങൾക്കും പ്രസിദ്ധമാണ്.
  • മദുരൈ മീനാക്ഷി ക്ഷേത്രം പാണ്ട്യ രാജാക്കന്മാരുടെ കാലത്ത് നിർമിച്ചതാണ്.
ജില്ലകൾ 32

 

തമിഴ്നാട്ടിലെ ജില്ലകൾ

 

തമിഴ്നാട് സംസ്ഥാനത്തെ ജില്ലകൾ, ആസ്ഥാനങ്ങൾ, വിസ്തീർണം, ജനസംഖ്യ എന്നീ വിവരങ്ങൾ താഴെ പട്ടികയിൽ കാണാവുന്നതാണ്.

തമിഴ്നാട്ടിലെ ജില്ലകളെ സംബന്ധിച്ച വിവരങ്ങൾ

       
നമ്പർ ജില്ല ആസ്ഥാനം വിസ്തീർണം (ചതുരശ്ര കി.മീ.) ജനസംഖ്യ (2011 സെൻസസ് പ്രകാരം)
1 അരിയാളൂർ അരിയാളൂർ 3208 7,54,894
2 ചെന്നൈ ചെന്നൈ 178.2 46,46,732
3 കോയമ്പത്തൂർ കോയമ്പത്തൂർ 7469 34,58,045
4 കൂടല്ലൂർ കൂടല്ലൂർ 3678 26,05,914
5 ധർമപുരി ധർമപുരി 4497.77 15,06,843
6 ഡിണ്ടിഗൽ ഡിണ്ടിഗൽ 6266.64 21,59,775
7 ഈറോഡ് ഈറോഡ് 8161.91 22,51,744
8 കാഞ്ചീപുരം കാഞ്ചീപുരം 7857 39,98,252
9 കരൂർ കരൂർ 2895.57 10,64,493
10 കൃഷ്ണഗിരി കൃഷ്ണഗിരി 5143 18,79,809
11 മധുരൈ മധുരൈ 3741.73 30,38,252
12 നാഗപട്ടിണം നാഗപട്ടിണം 2715.83 16,16,450
13 നാഗർകോവിൽ നാഗർകോവിൽ 1672 18,70,374
14 നാമക്കൽ നാമക്കൽ 3363 17,26,601
15 പെരമ്പലൂർ പെരമ്പലൂർ 3690.07 5,65,223
16 പുതുക്കോട്ടൈ പുതുക്കോട്ടൈ 4663 16,18,345
17 രാമനാഥപുരം രാമനാഥപുരം 4089.57 13,53,445
18 സേലം സേലം 5205 34,82,056
19 ശിവഗംഗ ശിവഗംഗ 4086 13,39,101
20 തഞ്ചാവൂർ തഞ്ചാവൂർ 3396.57 24,05,890
21 തേനി തേനി 3066 12,45,899
22 തിരുവള്ളൂർ തിരുവള്ളൂർ 3424 37,28,104
23 തിരുവാരൂർ തിരുവാരൂർ 2161 12,64,277
24 തൂത്തുക്കുടി തൂത്തുക്കുടി 4621 17,50,176
25 തിരുച്ചിറപ്പള്ളി തിരുച്ചിറപ്പള്ളി 4407 27,22,290
26 തിരുനെൽവേലി തിരുനെൽവേലി 6810 30,77,233
27 തിരുപ്പൂര് തിരുപ്പൂര് 5186.34 24,79,052
28 തിരുവണ്ണാമലൈ തിരുവണ്ണാമലൈ 6191 24,64,875
29 ഉദകമണ്ഡലം ഉദകമണ്ഡലം 2452.5 7,35,394
30 വെല്ലൂർ വെല്ലൂർ 6077 39,36,331
31 വില്ലുപുരം വില്ലുപുരം 7217 34,58,873
32 വിരുദുനഗർ വിരുദുനഗർ 4288 19,42,288