തമിഴ്‌നാട് സംസ്ഥാനം

doddabetta-tamilnadu

ദോഡാബെട്ട, നീലഗിരി

ഇന്ത്യൻ ഉപഭൂഖണ്ഡത്തിന്റെ തെക്കേ അറ്റത്ത് സ്ഥിതിചെയ്യുന്ന സംസ്ഥാനമാണ് തമിൾനാട്. സാംസ്കാരികമായും രാഷ്ട്രീയമായും ഇന്ത്യൻ സംസ്ഥാനങ്ങലിൽവച്ച് വ്യക്തിമുദ്ര പതിപ്പിച്ച സംസ്ഥാനമാണ് തമിഴ്‌നാട്. തെക്ക് ഇന്ത്യൻ മഹാസമുദ്രവിച്ചു കിഴക്ക് ബംഗാൾ ഉൾക്കടലും തമിഴ്നാടിന് ദീർഘമായ കടൽത്തീരം സമ്മാനിക്കുന്നു. ബ്രിട്ടീഷ് ഇന്ത്യയിൽ മദ്രാസ് പ്രവിശ്യ എന്നറിയപ്പെട്ടിരുന്ന ഭരണ പ്രദേശത്തിന്റെ ഭൂരിപക്ഷം ഭാഗങ്ങളും ചേർത്താണ് തമിഴ്നാട് സംസ്ഥാനം രൂപീകരിച്ചത്. സമീപകാലം വരെ മദ്രാസ് എന്നറിയപ്പെട്ടിരുന്ന ചെന്നൈ നഗരമാണ് തമിഴ്നാടിന്റെ തലസ്ഥാനം. ചെന്നൈ ഇന്ത്യയിലെ മൂന്നാമത്തെ ഏറ്റവും വലിയ നഗരമാണ്.

ekambaranathar-temple-kanchipuram

ഏകാംബരേശ്വരർ ക്ഷേത്രം കാഞ്ചീപുരം

 

തമിഴ്‌നാട് ലഖുചരിത്രം

ഏതാണ്ട് ആറായിരം വർഷത്തെ പൗരാണിക നാഗരികതയുടെ ചരിത്രമുണ്ട് തമിഴ്‌നാടിന്.  ദ്രാവിഡ സംസ്കാരത്തിന്റെ കേന്ദ്രസ്ഥാനവും നിലവിൽ ദ്രാവിഡ സ്വത്വം രാഷ്ട്രീയവും സംസ്കാരവുമാക്കി മാറ്റിയ സ്ഥലവുമാണ് തമിൾനാട്. ആര്യന്മാരുടെ അധിനിവേശത്തോടെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ ആദിമ സമൂഹങ്ങൾ ദക്ഷിണ ഭാരതത്തിലേക്ക് കുടിയേറുകയും അവിടെ തങ്ങളുടെ സംസ്കാരം വികസിപ്പിക്കുകയും ചെയ്തുവെന്നാണ് ചരിത്രം. ചോള, ചേര, പല്ലവ, പാണ്ട്യ രാജവംശങ്ങളുടെ ചരിത്രം പുരാതന കാലത്തും മധ്യകാലത്തും തമിഴകത്തെ പ്രശസ്തമായ പ്രദേശമാക്കി.

marina-beach

മറീന ബീച്ച്