രാജസ്ഥാൻ സംസ്ഥാന ഭൂപടം

രാജസ്ഥാൻ സംസ്ഥാന ഭൂപടം

രാജസ്ഥാൻ സംസ്ഥാന ഭൂപടം
* Rajasthan Map in Malayalam

രാജസ്ഥാൻ  ഭൂപടം - Rajasthan State Map in Malayalam

ഇന്ത്യയിലെ ഏറ്റവും വലിയ സംസ്ഥാനമായ രാജസ്ഥാന് 33 ജില്ലകളുണ്ട്. തലസ്ഥാനം ജയ്‌പൂർ ആണ്. രാജസ്ഥാനിൽ ഉടനീളം വ്യാപിച്ചു കിടക്കുന്ന ആരാവലി പർവത നിരകളുടെ ഏറ്റവും ഉയർന്ന ഭാഗം രാജസ്ഥാനിലെ മൗണ്ട് അബു ആണ്. താർ മരുഭൂമിയുടെ പ്രധാന ഭാഗം രാജസ്ഥാനിൽ ആണ്.

രാജസ്ഥാന്റെ സാമ്പത്തിക വ്യവസ്ഥ മുഖ്യമായും കൃഷിയിലും കാലിമേയ്ക്കലിലും അധിഷ്ടിതമാണ്. കരിമ്പ്, എണ്ണക്കുരുക്കൾ, പയറുവർഗങ്ങൾ, പരുത്തി, എന്നിവയാണ് ഈ മേഖലയിലെ പ്രധാന വിളകൾ.

സംസ്ഥാനത്തിന്റെ വടക്കു പടിഞ്ഞാറൻ ജില്ലകളെ ജലസേചനം ചെയ്യുവാൻ ഇന്ദിരാ ഗാന്ധി കനാലിൽ നിന്നുള്ള ജലം ഉപയോഗിക്കുന്നു.

ഖനിവ്യവസായം

രാജസ്ഥാൻ ഖനികളുടെ നാടാണ്. ഇന്ത്യയിലെ ഏറ്റവും വലിയ മാർബിൾ, ചുണ്ണാമ്പുകല്ല് ഖനികൾ ഈ പ്രദേശത്താണ്. ജോധ്പുരിനടുത്തു മക്രാനയിലാണ് ഖനികൾ പ്രധാനമായും സ്ഥിതി ചെയ്യുന്നത്. സംബർ പ്രദേശത്തു ഉപ്പ് ഖനികളും ഖേത്രി, ദരിബ എന്നീ സ്ഥലങ്ങളിൽ ചെമ്പു ഖനികളും ഉണ്ട്.

ടൂറിസവും രാജസ്ഥാനും

രാജസ്ഥാന്റെ രാജപരമ്പരകളുടെ വീരേതിഹാസവും പാരമ്പര്യവും മഹത്തായ ചരിത്രവും വന്യമായ മരുഭംഗിയും ചേർന്ന് സംസ്ഥാനത്തെ ഒരു ടൂറിസ്റ്റ് കേന്ദ്രമാക്കുന്നു. നിരവധി പുരാതനവും അവഗണിക്കപ്പെട്ടതുമായ കൊട്ടാരങ്ങൾ നവീകരിച്ച്‌ ഹെറിറ്റേജ് ഹോട്ടലുകൾ ആക്കിയിരിക്കുന്നു. ജയ്‌പൂരിലെ കൊട്ടാരങ്ങൾ, ഉദയ്‌പൂരിലെ തടാകങ്ങൾ, ബിക്കാനീരിലെ ക്ഷേത്രങ്ങൾ, ജയ്സാൽമറിലെ മരു കോട്ടകൾ എന്നിവ വിദേശത്തു നിന്നും സ്വദേശത്തു നിന്നുമുള്ള ടൂറിസ്റ്റുകളുടെ പ്രിയപ്പെട്ട ഒഴിവുകാല വിനോദ കേന്ദ്രങ്ങളാണ്. സംസ്ഥാനത്തെ ഏക മലമ്പ്രദേശ സുഖവാസ കേന്ദ്രം മൗണ്ട് അബുവാണ്.

രാജസ്ഥാന്റെ ജനസംഖ്യാ പ്രത്യേകതകൾ

സംസ്ഥാനത്തിന്റെ ജനങ്ങൾ ഭൂരിപക്ഷം രാജസ്ഥാനി സംസാരിക്കുന്നവരാണ്. ജനസംഖ്യയുടെ മതപരവും വിശ്വാസ പരവുമായ വർഗീകരണം താഴെ കൊടുക്കുന്നു. ഹിന്ദുക്കൾ - 88.8% മുസ്ലിംകൾ - 8.5% ജൈനന്മാർ - 1.2% സിഖുകാർ - 1.4% ഇതിനു പുറമെ 1947 ലെ ഇന്ത്യ-പാകിസ്ഥാൻ വിഭജന കാലത്ത് കുടിയേറിയ സിന്ധികളുടെ സെറ്റില്മെന്റുകളും രാജസ്ഥാനിൽ ഉണ്ട്. സംസ്ഥാനത്തെ ഭൂരിപക്ഷം ജനങ്ങളുടെയും പ്രഥമ ഭാഷ രാജസ്ഥാനി ആണ്. സംസാര ഭാഷകളിൽ ഹിന്ദി രണ്ടാം സ്ഥാനത്താണ്. സ്വന്തമായി ലിപി ഇല്ലാത്ത ഭാഷയായതിനാൽ രാജസ്ഥാനിയെ സ്‌കൂളുകളിൽ മാധ്യമ ഭാഷയായി ഉപയോഗിക്കുന്നില്ല. എന്നാൽ ചില സ്‌കൂളുകളിൽ ഹിന്ദിക്കും ഇംഗ്ലീഷിനുമൊപ്പം രാജസ്ഥാനിയും മാധ്യമ ഭാഷയായി ഉപയോഗിക്കപ്പെടുന്നു. സിന്ധി, ഗുജറാത്തി, പഞ്ചാബി എന്നീ ഭാഷകളും ന്യൂനപക്ഷ ഭാഷകളായി ഉപയോഗിക്കപ്പെടുന്നു.

സംസ്ഥാനത്തെ സംബന്ധിക്കുന്ന പ്രധാന വിവരങ്ങൾ താഴെ പട്ടികയിൽ കാണാം

രാജസ്ഥാൻ സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ  
തലസ്‌ഥാനം ജയ്‌പൂർ
സ്ഥാപിതമായ ദിവസം 1956 നവംബർ 1
ഗവർണർ ശ്രി കല്യാൺ സിങ്
മുഖ്യമന്ത്രി ശ്രീമതി വസുന്ധര രാജെ സിന്ധ്യ
വിസ്തീർണം 342,239 ച.കി.മീ.
ജനസംഖ്യ (2011 സെൻസസ് ) 68548437
ടൂറിസ്റ്റ് ആകർഷണങ്ങൾ മൗണ്ട് അബു, ജയ്‌പൂർ പാലസ്, ഹവാ മഹൽ, ജയ്സാൽമർ ഫോർട്ട്, രതംബൊർ, പുഷ്കർ
പ്രധാന നൃത്ത-സംഗീത രൂപങ്ങൾ ഗൂമാർ, കൽബെലിയ നൃത്തം, കാട്പുത് ലി പാവക്കൂത്ത്, ഭൂപ, പനിഹാരി സംഗീതം
കലയും കരകൗശലവും കാംഗ്ര, ജോധ്പുർ, ജയ്‌പൂർ എന്നിവിടങ്ങളിലെ രാജസ്ഥാനി മിനിയേച്ചർ ചിത്രങ്ങൾ, പിച്ചവെയ് വർണ ചിത്രങ്ങൾ, ചിത്ര തുന്നൽ,
ഭാഷകൾ രാജസ്ഥാനി, ഹിന്ദി
നദികൾ ലൂണി, ബാണസ്, കാളി സിന്ധ്, ചമ്പൽ
വനങ്ങളും വന്യജീവി സങ്കേതങ്ങളും സരിസ്ക കടുവ സങ്കേതം, ക്വെലദേവ് ഘാന നാഷണൽ പാർക്ക്, രഥൻബോർ ദേശീയോദ്യാനം, ധവാ വന്യജീവി സങ്കേതം
സംസ്ഥാന മൃഗം ഒട്ടകം
സംസ്ഥാന പക്ഷി ഗ്രേറ്റ് ഇന്ത്യൻ ബുസ്റ്ഡ് (കുളക്കൊക്ക്)
സംസ്ഥാന പുഷ്പം റോഹിന
സംസ്ഥാന വൃക്ഷം മരുമരം (ഖേജ്രി) (prospis cineraria)
പ്രധാന ധാന്യങ്ങൾ ജവാരി, മക്കച്ചോളം, പയറുകൾ
ജില്ലകൾ 33