വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ വച്ച് ഏറ്റവും ദൂരെ സ്ഥിതിചെയ്യുന്ന നാഗാലാൻഡ് 1963 ഡിസംബർ 1 നാണു നിലവിൽ വന്നത്. കൊഹിമ ആണ് തലസ്ഥാനം. സംസ്ഥാനത്ത് ഏഴു ജില്ലകളാണ് ഉള്ളത്. കൊഹിമ, ഫെക്, മൊക്കോക്കചുങ്, വക, സുൻഹിൽടോട്ടോ, ത്വൻസാങ്, മോൻ എന്നിവയാണ് ആ ജില്ലകൾ. ഭൂപ്രകൃതിയുടെ മിക്കവാറും പരുക്കനായ കുന്നുകളാൽ നിറഞ്ഞ സംസ്ഥാനമാണ് നാഗാലാൻഡ്. കൃഷിയാണ് ജനങ്ങളുടെ പ്രധാന തൊഴിൽ. നെല്ല്, മില്ലെറ്റ്, പയറുകൾ, പുകയില, എണ്ണക്കുരുക്കൾ, ഉരുളക്കിഴങ് എന്നിവയാണ് പ്രധാന കാർഷിക വിളകൾ.
നാഗാലാൻഡ് സംസ്ഥാനം - വസ്തുതകളും വിവരങ്ങളും
|
|
| നിലവിൽ വന്ന ദിവസം |
1963 ഡിസംബർ 1 |
| വിസ്തീർണം |
16,579 ച. കി.മീ |
| ജനസംഖ്യ (2011 സെൻസസ് ) |
1978502 |
| ഭാഷകൾ |
ആയോ, സെമ, കോണ്യാക്, അംഗാമി, ചാഖേസങ്, ചാങ്, ഖൈമുങ്ങാന്, കുക്കി, ലോത, ഫോമ, നാഗമീസ്, ആസാമീസ്, സിലിയാങ് എന്നിവയാണ്. |
| ഗവർണർ |
ശ്രീ,അശ്വിനി കുമാർ |
| മുഖ്യമന്ത്രി |
ടി ആർ സില്യാങ് |
| ടൂറിസ്റ്റ് സ്ഥലങ്ങൾ |
രണ്ടാം ലോകയുദ്ധ സെമിത്തേരി, കൊഹിമ ഗ്രാമം, സംസ്ഥാന മ്യൂസിയം |
| ഉത്സവങ്ങൾ, ആഘോഷങ്ങൾ |
മോവത്സു കൊയ്ത് ഉത്സവം, സീലു ഇംയി, സങ്കർണി |
| പ്രധാന നൃത്ത, സംഗീതങ്ങൾ |
കോക്ക് ഡാൻസ്, പക്ഷി നൃത്തം |
| കലകൾ |
നാഗ ബാസ്കറ്റുകൾ, കപ്പ് വയലിൻ, ബാംബൂ ട്രമ്പറ്റ് |
| നദികൾ |
മിലാക്, ബാരാക്, ധൻസിരി, ഒയാങ്, ദിഖ്, സുങ്ക്കി, ട്ടീസു |
| വനങ്ങൾ |
ഇന്റൻകി ദേശീയോദ്യാനം |
| സംസ്ഥാന |
മൃഗം മിഥുൻ |
| സംസ്ഥാന പക്ഷി |
ബ്ലിത്ത് ട്രഗോപൻ |
| സംസ്ഥാന പുഷ്പം |
ര്ഹോടോടെൻഡ്രോൺ |
| സംസ്ഥാന വൃക്ഷം |
ആൽഡർ |
| പ്രധാന വിളകൾ |
നെല്ല്, ചോളം, മില്ലെറ്റ്, റബർ |
| ജില്ലകൾ |
11 |