മിസോറം ഭൂപടം

മിസോറം ഭൂപടം

മിസോറം സംസ്ഥാനം ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാന സമുച്ചയത്തിൽ ഒന്നാണ്. മ്യാൻമർ, ബംഗ്ലാദേശ് എന്നീ അയൽ രാജ്യങ്ങളാലും മണിപ്പൂർ, ആസാം, ത്രിപുര എന്നീ ഇന്ത്യൻ സംസ്ഥാനങ്ങളാലും ചുറ്റപ്പെട്ടു കിടക്കുന്നു മിസോറം. ഈ സംസ്ഥാനത്തിന്റെ ഭൂപ്രകൃതിയുടെ മുഖ്യഭാഗവും മിസോ കുന്നുകളാൽ നിറഞ്ഞിരിക്കുന്നു. സമുദ്രനിരപ്പിൽനിന്ന് 4000 അടി ഉയരെയുള്ള ഐസാവൾ നഗരമാണ് തലസ്ഥാനം.

സംസ്ഥാനത്തെ ജനങ്ങളിൽ നാലിൽ മൂന്നും കൃഷികൊണ്ട് ഉപജീവനം നയിക്കുന്നവരാണ്.   നെല്ല്, ചോളം, കടുക്, കരിമ്പ്, എള്ള്, ഇഞ്ചി, ഉരുളക്കിഴങ്ങ് എന്നിവയാണ് പ്രധാന വിളകൾ. കൃഷിയുടെ പുരോഗതിക്കായി ചെറുകിട ജലസേചന പദ്ധതികൾ നടപ്പാക്കിയിരുന്നു. സംസ്ഥാനത്ത് പ്രധാനപ്പെട്ട വ്യവസായങ്ങൾ ഒന്നും തന്നെ ഇല്ല.കൈത്തറി-കരകൗശല നിർമാണം, പട്ടുനൂൽ, ഈർച്ച മില്ലുകൾ, ഫർണിച്ചർ നിർമാണം, എണ്ണ മില്ലുകൾ, ധാന്യ മില്ലുകൾ എന്നിവയാണ് ചെറുകിട വ്യവസായങ്ങൾ. ടൂറിസവും ആരോഗ്യ പരിപാലനവും വളരുന്ന വ്യവസായങ്ങളാണ്. 

മിസോറാം സംസ്ഥാനം - വസ്തുതകളും വിവരങ്ങളും

 
തലസ്ഥാനം ഐസാവൾ
വിസ്തീർണം 21081 ച.കി.മീ
ജനസംഖ്യ (2011 സെൻസസ്) 1097206
നിലവിൽ വന്ന ദിവസം 1987 ഫെബ്രുവരി 20
ഗവർണർ ശ്രീ.കൃഷ്ണ കാന്ത് പോൾ
മുഖ്യമന്ത്രി ശ്രീ. ലാൽത്താൻ ഹൗല
പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ ഫൗങ്പുരി, സിബുത്ത ല്യൂങ്, ഫിൽപ്യി ഗ്രേവ്, പങ്സാവൾ
ആഘോഷങ്ങൾ, ഉത്സവങ്ങൾ ചാപ്ച്ചർ കുട്, മൈം കുട്, പൗൾ കുട്
സംഗീതവും നൃത്തവും ഘാട് ലാം, ചെയ്, ചില്ലം, സൗൽകിൻ
കലകൾ പൗണ്, ചൂരൽ,മുള ഗൃഹോപകരണങ്ങൾ, കുഴലുകൾ, മുളകൊണ്ടുള്ള കളിപ്പാട്ടങ്ങൾ
ഭാഷകൾ ലുഷായ്, മിസോ, ബംഗാളി, ല് ഖർ
നദികൾ റിവാങ്, ത് ലയൂ, ചിംതുഇപ്‌തി, ട്യുയിചാങ്, ട്യുയിറിയൽ
വനങ്ങളും വന്യജീവി സങ്കേതങ്ങളും ലെങ്ട്വങ് വന്യജീവി സങ്കേതം, മുർളിൻ നാഷണൽ പാർക്ക്, ഫൗങ് പൂയ് വന്യജീവി സങ്കേതം, തോറാങ്റ്റെലങ് വന്യജീവി സങ്കേതം
സംസ്ഥാന മൃഗം സെരൗ ഇനത്തിൽപെട്ട മാൻ
സംസ്ഥാന പക്ഷി ഹ്യൂമേ കൊക്ക്
സംസ്ഥാന പുഷ്പം നൃത്തം ചെയ്യുന്ന പെൺ ഓർക്കിഡ്
സംസ്ഥാന വൃക്ഷം നാഗ് കേസർ
പ്രധാന വിളകൾ നെല്ല്, ചോളം, കടുക്, ഇഞ്ചി, കരിമ്പ്
ജില്ലകൾ 8