മേഘാലയ ഭൂപടം (Meghalaya Map in Malayalam)
വടക്കുകിഴക്കൻ ഇന്ത്യയിലെ ഒരു കുന്നിൻ പ്രദേശ സംസ്ഥാനമാണ് മേഘാലയ. സ്വതന്ത്ര ഇന്ത്യയുടെ ആദ്യ ദശകങ്ങളിൽ ആസാം സംസ്ഥാനത്തിന്റെ ഭാഗമായിരുന്ന ഖാസി, ഗാരോ, ജൈന്റിയ കുന്നിൻപ്രദേശങ്ങളെ ഉൾപ്പെടുത്തി 1972 ജനുവരി 21 ന് മേഘാലയ സംസ്ഥാനം രൂപീകരിച്ചു.
മുഖ്യമായും കാർഷിക വൃത്തിയെ ആശ്രയിച്ചു കഴിയുന്ന ജനങ്ങളാണ് മേഘാലയ നിവാസികൾ. സംസ്ഥാനത്തെ മുഖ്യ വിളകൾ ഉരുളക്കിഴങ്ങ്, കോൺ, പൈനാപ്പിൾ, വാഴപ്പഴം ഇവയാണ്.
സംസ്ഥാനത്തിന്റെ തലസ്ഥാനം ഷില്ലോങ് ആണ്. ഷില്ലോങിന്റെ പരിസരത്തായി അനേകം വെള്ളച്ചാട്ടങ്ങൾ ഉണ്ട്. ഷില്ലോങ് കുന്ന് സംസ്ഥാനത്തെ ഏറ്റവും ഉയരമുള്ള കൊടുമുടിയാണ്.
മേഘാലയ - വസ്തുതകളും വിവരങ്ങളും
|
|
നിലവിൽ വന്ന ദിവസം |
1972 ജനുവരി 21 |
വിസ്തീർണം |
22,429 ച.കി.മീ. |
ജനസാന്ദ്രത |
132/ ച.കി.മീ. |
ജനസംഖ്യ (2011) |
2966889 |
പുരുഷന്മാർ |
1491832 |
സ്ത്രീകൾ |
1475057 |
ജനസംഖ്യ വളർച്ച (2001-2011) |
27.82% |
ജില്ലകൾ |
11 |
നദികൾ |
ഖാസി, പ്നാർ, ഗാരോ |
വനങ്ങളും വന്യജീവി സങ്കേതങ്ങളും |
ബാൽപക്രം നാഷണൽ പാർക്ക്, നോർക്കറെക് ദേശീയോദ്യാനം, സിജു പക്ഷിസങ്കേതം, നൊങ്ഖൈലിയേം വന്യജീവി സങ്കേതം |
ഭാഷകൾ |
ഖാസി, ബംഗാളി, ഗാരോ, ഇംഗ്ലീഷ്, ഹിന്ദി |
അതിർത്തി സംസ്ഥാനം |
ആസ്സാം |
സംസ്ഥാന മൃഗം |
മേഘ പുള്ളിപ്പുലി |
സംസ്ഥാന പക്ഷി |
ഹിൽ മൈന |
സംസ്ഥാന വൃക്ഷം |
ഗാമാരി |
സംസ്ഥാന പുഷ്പം |
ലേഡി സ്ലിപ്പർ ഓർക്കിഡ് |
സാക്ഷരതാ ശതമാനം |
91.58% |
സ്ത്രീ പുരുഷ അനുപാതം |
986:1000 |
അസംബ്ലി മണ്ഡലങ്ങൾ |
60 |
പാർലിമെന്റ് മണ്ഡലങ്ങൾ |
2 |