മധ്യപ്രദേശ് സംസ്ഥാന ഭൂപടം മലയാളത്തിൽ

മധ്യപ്രദേശ് സംസ്ഥാന ഭൂപടം

മധ്യപ്രദേശ് സംസ്ഥാന ഭൂപടം മലയാളത്തിൽ
* Madhya Pradesh state map in Malayalam

മധ്യ പ്രദേശ് സംസ്ഥാന ഭൂപടം (Madhya Pradesh Map in Malayalam) 

മധ്യപ്രദേശ് സംസ്ഥാനം ഇന്ത്യയുടെ മധ്യഭാഗത്ത് സ്ഥിതിചെയ്യുന്നു. ഈ സംസ്ഥാനത്തിന്റെ വടക്കേ എലുകയിൽ ഉത്തർ പ്രദേശും തെക്ക് മഹാരാഷ്ട്രയും പടിഞ്ഞാറ് ഗുജറാത്തും രാജസ്ഥാനും കിഴക്ക് ച്ചത്തീസ്ഗഢ് സംസ്ഥാനവും സ്ഥിതിചെയ്യുന്നു.

മധ്യപ്രദേശ് ഇന്ത്യയുടെ ഹൃദയമായി അറിയപ്പെടുന്നു. ഭോപ്പാൽ തലസ്ഥാനവും ഏറ്റവും വലിയ നഗരവുമാണ്. 2011 ലെ സെൻസസ് പ്രകാരം 72,597,565 ജനങ്ങൾ വസിക്കുന്ന സംസ്ഥാനമായ മധ്യപ്രദേശ് ജനസംഖ്യയിൽ ഇന്ത്യയിൽ അഞ്ചാം സ്ഥാനത്താണ്. വലിപ്പത്തിൽ ഇന്ത്യയിൽ രണ്ടാം സ്ഥാനത്താണ് മധ്യപ്രദേശ്.

മധ്യപ്രദേശിന്റെ പൊതു ഭാഷ ഹിന്ദിയാണ്. എന്നാൽ പല പ്രദേശങ്ങളിലും ജനങ്ങൾ വ്യത്യസ്തമായ ഗ്രാമ്യ ഭാഷകൾ സംസാരിക്കുന്നുണ്ട്. മാൾവ പ്രദേശത്ത് മാൾവി, നിമാർ പ്രദേശത്തു നിമാടി, ബുന്ദേൽഖണ്ഡിൽ ബുൻദലി, ബാഗെൽഖണ്ഡ് പ്രദേശത്തു ബാഗേലി എന്നിവയാണ് പ്രധാന ഗ്രാമ്യ ഭാഷകൾ. മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നതുകൊണ്ടും ഒരുകാലത്തു മറാത്താ ഭരണാധികാരികൾ ഭരിച്ചിരുന്നതുകൊണ്ടും മറാത്തി സംസാരിക്കുന്ന ഒരു വലിയ ജനവിഭാഗം മധ്യപ്രദേശിലുണ്ട് . ഗുജറാത്തുമായി അതിർത്തി ജില്ലകളിൽ ഗുജറാത്തി സംസാരിക്കുന്നവരുമുണ്ട്. മറ്റൊരു അന്യ സംസ്ഥാന ഭാഷയായ തെലുങ്കും സംസാരിക്കപ്പെടുന്നു. ഗോണ്ടി, ബിലോടി, കൊർക്കു, നിഹാലി, കൽതൊ തുടങ്ങിയ ഗോത്രവർഗ ഭാഷകളും മധ്യപ്രദേശിൽ വിവിധ ഗോത്ര വിഭാഗങ്ങൾ സംസാരിക്കുന്നു.

മധ്യപ്രദേശ് സംസ്ഥാനത്തിന് 51 ജില്ലകളുണ്ട്. 2013 ൽ അഗർ-മൾവാ രൂപീകരിച്ചെതോടെ അതി 51ആം ജില്ലയായി.

മധ്യ പ്രദേശ് സംസ്ഥാനത്തെ സംബന്ധിച്ച വിവരങ്ങൾ

 
തലസ്ഥാനം ഭോപ്പാൽ
സ്ഥാപിതമായ തീയതി 11/01/56
ഗവർണ്ണർ റാം നരേഷ് യാദവ്
മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാൻ
പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ സാഞ്ചി സ്‌തൂപം, ഗ്വാളിയർ ഫോർട്ട്, ഓർച്ച ഫോർട്ട്, ഖജുരാഹോ, ഉജ്ജയിനി
ഉത്സവങ്ങൾ/ആഘോഷങ്ങൾ  ഗണ-ഗൗർ, ഗംഗ ദശമി, ഹരേലി
പ്രധാന -സംഗീത നൃത്ത രൂപങ്ങൾ ഗൗർ നൃത്തം, മൂര്യാ നൃത്തം, റീലോ സംഗീതം
കലയും കരകൗശലവും ചുവർ ചത്രങ്ങൾ (ഭിത്തിച്ചിത്രാസ്), കൈതുന്നൽ, അലങ്കാരങ്ങൾ,ബാറ്റ്റു ബായ്‌ പ്രതിമകൾ
ഭാഷകൾ ഹിന്ദി, മാൾവി, നിമാടി, ബുൻദലി, ബാഗേലി, മറാത്തി ഗുജറാത്തി തെലുങ്കും ഗോണ്ടി, ബിലോടി, കൊർക്കു, നിഹാലി
വലിപ്പം 308,244 ച.കി..മീ.
ജനസംഖ്യ (സെൻസസ് 2011) 72626809
നദികൾ നർമദ, താപി, ബേത്വാ, സോൺ, ചമ്പൽ
വനങ്ങളും വന്യജീവി സങ്കേതങ്ങളും ബാന്ധവാൻഗഢഹ് ദേശീയോദ്യാനം, കൻഹ ദേശീയോദ്യാനം, ഇന്ദ്രാവതി ടൈഗർ റിസേർവ്, ഖേയോണി വന്യജീവി സങ്കേതം
സംസ്ഥാന മൃഗം ചതുപ്പു മാൻ
സംസ്ഥാന പക്ഷി നാകമോഹന്‍ (Paradise flycatcher)
പ്രധാന വിളകൾ നെല്ല്, ഗോതമ്പ്, സോയാബീൻ, മസാലകൾ
കൗതുക വസ്തുതകൾ മുംബൈ-ഡൽഹി റെയിൽവേ ലൈനിലുള്ള ഭവാനി മണ്ടി റെയിൽവേ സ്റ്റേഷന്റെ പകുതി ഭാഗം മധ്യപ്രദേശിലും മറ്റേ പകുതി രാജസ്ഥാനിലുമാണ് നിൽക്കുന്നത്.
  സത്പുര മലനിരകളില്പ്പെട്ട പെണ്ച, കൻഹ കാടുകൾ, വിന്ധ്യപർവ്വതത്തിന്റെ ഭാഗമായ ബാന്ധവ് ഗഢ് എന്നിവ കടുവ സങ്കേതങ്ങളാണ്
ജില്ലകൾ 51