ലക്ഷദ്വീപ് ഭൂപടം

ലക്ഷദ്വീപ് ഭൂപടം

ലക്ഷദ്വീപ് ഭൂപടം
* Lakshadweep Map in Malayalam

ലക്ഷദ്വീപ് അറേബ്യൻ സമുദ്രത്തിൽ സ്ഥിതി ചെയ്യുന്ന ദ്വീപസമൂഹവും ഇന്ത്യയുടെ ഏറ്റവും ചെറിയ കേന്ദ്രഭരണ പ്രദേശവുമാണ്. ഈ സമൂഹത്തിൽ പന്ത്രണ്ട് പവിഴ ദ്വീപുകൾ, മൂന്നു പവിഴ പാറക്കെട്ടുകൾ, അഞ്ചു മണൽത്തിട്ടകൾ, നിരവധി ചെറുദ്വീപുകൾ എന്നിവ ഉൾപ്പെടുന്നു. ഈ ദ്വീപസമൂഹം ഒരു അഡ്മിനിസ്ട്രേറ്റർക്കു കീഴിലും കേരള ഹൈക്കോടതിയുടെ അധികാര പരിധിയിലുമാണ്. ഈ ദ്വീപസമൂഹങ്ങളുടെ ഭരണ തലസ്ഥാനം കവരത്തി ദ്വീപാണ്. ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമായ ലക്ഷദ്വീപിൽ നിരവധി ടൂറിസ്റ്റുകൾ വർഷംതോറും സന്ദർശിക്കുന്നു. ഇടതിങ്ങി വളർന്നുനിൽക്കുന്ന തെങ്ങിൻ തോപ്പുകൾ ഈ ദ്വീപുകൾ ഒരു ഉഷ്ണമേഖലാ സ്വർഗമാകുന്നു.   

ചുറ്റും പരന്നുകിടക്കുന്ന ശാന്തമായ സമുദ്രജലവും പൊയ്കകളും സമുദ്ര ഗര്ഭത്തിലെ ജീവനുകളും സഞ്ചാരിയെ വ്യത്യസ്തമായ അനുഭവത്തിന്റെ ആനന്ദത്തിൽ ആരാധിക്കുന്നു. തുറസായ സമുദ്രോപരിതലത്തിൽ ഡോള്ഫിനുകൾ, ആമകൾ, ട്യൂണ മൽസ്യം, തിരണ്ടികൾ, പറക്കും മൽസ്യങ്ങൾ എന്നീ ജീവജാലങ്ങളെ കാണാൻ കഴിയും. കവരത്തി, അഗത്തി, അമിനി, മിനിക്കോയ് എന്നിവയാണ് പ്രധാന ദ്വീപുകൾ.

ലക്ഷദ്വീപ് - വസ്തുതകളും വിവരങ്ങളും
ഇന്ത്യൻ യൂണിയനിൽ ചേർന്ന ദിവസം 1956 നവംബർ 1
തലസ്ഥാനം കവരത്തി
അഡ്മിനിസ്ട്രേറ്റർ എഛ്.രാജേഷ് പ്രസാദ്
ഭാഷകൾ മലയാളം, മഹി, ഹിന്ദി, തമിഴ്
ജനസംഖ്യ (സെൻസസ് 2011)64,473
വിസ്തീർണം 32 ച. കി.മീ
പ്രധാന വിള നാളികേരം
പ്രധാന ടൂറിസ്റ്റ് സ്ഥലങ്ങൾ കവരത്തി, കടമാറ്റ, കൽപേനി, മിനിക്കോയ്, ലൈറ്റ്ഹൗസ്, ബംഗാരം