കേരളത്തിന്റെ നദീ ഭൂപടം

കേരളത്തിലെ നദികൾ - ഭൂപടം

കേരളത്തിന്റെ നദീ ഭൂപടം
*Kerala River Map

കേരളം ജലസമൃദ്ധമാണ്. നദികളുടെ ബാഹുല്യവും താരതമ്യേന നല്ല മഴയും കേരളത്തെ ഒരു ജലസമ്പന്ന സംസ്ഥാനമാക്കുന്നു. കേരളത്തിന്റെ വടക്കുനിന്നും തെക്കോട്ട് റോഡുമാർഗം യാത്രചെയ്യുന്ന ഏതൊരാൾക്കും ഈ സംസ്ഥാനത്തെ നദികളുടെ ബാഹുല്യം മനസിലാകും. ഇത്രയധികം പാലങ്ങൾ നിർമിക്കുന്ന പൊതുമരാമത്തു വകുപ്പ് ഇന്ത്യയിലെതന്നെ ഏറ്റവും തിരക്കുള്ള ഒരു വകുപ്പാണ്. കേരളത്തിൽ ഔദ്യോഗികമായി 44 നദികളെ സംസ്ഥാന നദികളായി അംഗീകരിച്ചിരിക്കുന്നു. അവയിൽ 41 എണ്ണം കിഴക്കുനിന്നും പടിഞ്ഞാറൊഴുകി അറബിക്കടലിന്റെ തീരദേശ ജലാശയങ്ങളിലോ പതിക്കുന്നു.

 

കേരളത്തിലെ 44 നദികളുടെ പട്ടിക ചുവടെ ചേർക്കുന്നു. നദിയുടെ പേര്, ഒഴുകുന്ന ജില്ലകൾ, ഉത്ഭവസ്ഥാനം, പതിക്കുന്ന സ്ഥാനം, പോഷക നദികൾ, പ്രാദേശിക നാമങ്ങൾ എന്നീ കർമ്മത്തിൽ പട്ടികയയിൽ ചേർക്കുന്നു.

 

പടിഞ്ഞാറോട്ട് ഒഴുകുന്ന നദികൾ

നമ്പർ നദിയുടെ പേര് ജില്ലകൾ ഉത്ഭവസ്ഥാനം ഒഴുകി ചേരുന്ന സ്ഥലം പോഷക നദികൾ/ ഉപനദികൾ/ കൈവഴികൾ പ്രാദേശിക നാമങ്ങൾ
             
1 അച്ചൻകോവിൽ ആറ് പത്തനംതിട്ട, ആലപ്പുഴ അച്ചൻകോവിൽ വേമ്പനാട്ട് കായൽ ഋഷിമല, രാമക്കൽത്തേരി, പശുക്കിടാമെട്ട  
2 അഞ്ചരക്കണ്ടി പുഴ കണ്ണൂർ കൊട്ടിയൂർ റിസർവ് വനം അഴീക്കൽ   അഞ്ചരക്കണ്ടി
3 അരിയൂർ പുഴ തിരുവനന്തപുരം നാവായിക്കുളം നടയറ    
4 ഭാരതപ്പുഴ പാലക്കാട്, തൃശൂർ, മലപ്പുറം ആനമല പൊന്നാനി, അറബിക്കടൽ തൂതപ്പുഴ, ഗായത്രിപ്പുഴ, കാൽപ്പാത്തിപ്പുഴ, തീരുർ പുഴ നിള
5 ചാലക്കുടി പുഴ പാലക്കാട്, തൃശൂർ, എറണാകുളം ആനമുടി പെരിയാർ (മറ്റപ്പുറം) കാരപ്പാറ, കുരിയാർകുട്ടിയാർ, പെരുവാരിപ്പള്ളം ആറ്, തുഞ്ചൻകാവ് ആറ്. ഷോളയാർ  
6 ചാലിയാർ പുഴ കണ്ണൂർ എളമ്പാലരി കുന്നുകൾ, പശ്ചിമഘട്ടം ബേപ്പൂർ - ലക്ഷദ്വീപ് ഉൾക്കടൽ ഇരുവഴിഞ്ഞിപ്പുഴ, ചെറുപുഴ ഈങ്ങാപ്പുഴ, ചെറുവഴിഞ്ഞി ചുള്ളിക പുഴ, ബേപ്പൂർ പുഴ
7 ചന്ദ്രഗിരി പുഴ കൊങ് (കർണാടക), കാസർകോട് കൊയ്നാട് (കൊടക്) കർണാടകം തലങ്ങറ (അറബിക്കടൽ) പയസ്വിനി പയസ്വിനി
8 ചിറ്റാരി പുഴ കാസർകോട് ചെട്ടിയംചാൽ അറബിക്കടൽ കാലന്ദ്, ബേക്കൽ പുഴ, ചിറ്റാരിത്തോട്  
9 ഇത്തിക്കര പുഴ കൊല്ലം കുളത്തൂർപുഴ പറവൂർ കായൽ    
10 കടലുണ്ടി പുഴ മലപ്പുറം സൈലന്റ് വാലി കടലുണ്ടി കടൽ (മലപ്പുറം) ഒലിപ്പുഴ, വെളിയാർ നദി  
11 കല്ലടയാർ കൊല്ലം കുളത്തൂർപുഴ അഷ്ടമുടി കായൽ (കൊല്ലം) ചെളിക്കാരിയാർ കുളത്തൂപ്പുഴയാർ, ചെണ്ടുരുണി, കൽത്തുരുത്തിയാർ, പരപ്പാർ  
12 കല്ലായി പുഴ കോഴിക്കോട്‌ ചെറിയകുളത്തൂർ കോഴിക്കോട് - അറബിക്കടൽ    
13 കാഞ്ഞിരമുക്ക് പുഴ          
14 കരമനയാറ് തിരുവനന്തപുരം അഗസ്ത്യകൂടം പാണത്തൂർ (അറബിക്കടൽ) കാവിയാർ, അട്ടയാർ, വൈയപ്പാടിയർ, തോടയാർ  
15 കാര്യങ്കോട് പുഴ കാസർകോട് ഹൊസ്ദുർഗ് അറബിക്കടൽ   തേജസ്വിനി
16 കുറവന്നൂർ പുഴ തൃശൂർ പൂമല തൃശൂർ കോൾ ചതുപ്പ് മണലി പുഴ, കുരുമാലി പുഴ  
17 കവ്വായി പുഴ കാസർകോട് ചീമേനി കുന്നുകൾ കവ്വായി കായൽ    
18 കേച്ചേരി പുഴ തൃശൂർ മഞ്ചാട് കുന്നുകൾ എരമക്കൽ, ചേറ്റുവാ കായൽ ചൂണ്ടൽതോട്  
19 കോരപ്പുഴ വയനാട്, കോഴിക്കോട് വയനാടൻ കുന്നുകൾ എലത്തൂർ - അറബിക്കടൽ അകലപ്പുഴ, പൂനൂർ എലത്തൂർ നദി
20 കുപ്പം പുഴ കണ്ണൂർ പശ്ചിമഘട്ടം, കർണാടക അതിർത്തി തളിപ്പറമ്പ (അറബിക്കടൽ) ചിരിയതോട്, കുട്ടിക്കോൽപ്പുഴ, മുക്കൂട്ടത്തോട്, ആള്കുട്ടത്തോട്, പക്കത്തുപുഴ പായങ്ങാടി പുഴ
21 കുട്യാടി പുഴ കോഴിക്കോട് നരിക്കോട്ട റേഞ്ച്, പശ്ചിമഘട്ടം കോട്ടക്കൽ കോട്ട ഓണിപ്പുഴ, തളിപ്പറമ്പായർ, കടിയങ്ങാട് പുഴ, തേവന്നണത്തിൽപുഴ, മടപ്പള്ളിപ്പുഴ  
22 മയ്യഴിപ്പുഴ വയനാട്, കണ്ണൂർ, മാഹി വയനാട്, പശ്ചിമഘട്ടം മാഹി (അറബിക്കടൽ)    
23 മാമം പുഴ കൊല്ലം, തിരുവനന്തപുരം കൊല്ലം ജില്ല, പശ്ചിമഘട്ടം ചിറയിൻകീഴ് - അഞ്ചുതെങ്ങു് കായൽ    
24 മണിമലയാർ ഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ മുതവര കുന്നുകൾ, പീരുമേട് പമ്പാനദി, മുട്ടാർ (ആലപ്പുഴ)   പുല്ലുകായൽ, വള്ളപ്പുഴ
25 മാജേശ്വർ നദി കാസർഗോഡ് ബാലപ്പൂണി കുന്നുകൾ (കാസർഗോഡ്) ഉപ്പള കായൽ    
26 മീനച്ചിലാറ് ഇടുക്കി, കോട്ടയം വാഗമൺ (ഇടുക്കി) വേമ്പനാട്ടു കായൽ - കുമരകം    
27 മൊഗ്രാൽ പുഴ കാസർഗോഡ് കാനത്തൂർ (കർണാടക) മൊഗ്രാൽ, അറബിക്കടൽ    
28 മുവാറ്റുപുഴയാർ എറണാകുളം, കോട്ടയം മുവാറ്റുപുഴ ടൌൺ വൈക്കം കായൽ കാളിയാർ, കോതയാർ, തൊടുപുഴയാർ  
29 നെയ്യാർ പുഴ തിരുവനന്തപുരം അഗസ്ത്യഗിരി പൂവാർ, ലക്ഷദ്വീപ് ഉൾക്കടൽ കല്ലാർ, മുല്ലയാർ, കരാവലിയാർ  
30 നീലേശ്വരം നദി കാസർഗോഡ് ഹൊസ്ദുർഗ് (കാസർഗോഡ്) കാര്യങ്കോട് (തേജസ്വിനി പുഴ)    
31 പള്ളിക്കൽ തോട് കൊല്ലം തൊടിയൂർ, കൊല്ലം കല്ലടയാറ് (കൊല്ലം)    
32 പമ്പാ നദി പത്തനംതിട്ട, ആലപ്പുഴ പുലയിമല, പീരുമേട് വേമ്പനാട്ട് കായൽ (അമ്പലപ്പുഴ) അഴുതയാർ, കക്കിയാർ, കക്കാട്ടാർ, കല്ലാർ, പെരുന്തേനരുവി, മാടത്തരുവി, തണുങ്ങാട്ടിത്തോട്, കോഴിത്തോട്, വരട്ടാർ, കുട്ടംപേരൂർ പുഴ  
33 പെരിയാർ ഇടുക്കി, എറണാകുളം ശിവഗിരി ഹിൽ, സുന്ദരമല ലക്ഷദ്വീപ് ഉൾക്കടൽ മുതിരപ്പുഴ, മുല്ലയാർ, ചെറുതോണി പുഴ, പെരിഞ്ചാൻകുട്ടി ആറ്, ഇടമലയാർ  
34 പെരുമ്പ നദി കണ്ണൂർ കല്ലൻ കുന്നുകൾ പയ്യന്നൂർ തീരം വണ്ണാത്തിപ്പുഴ, കല്ലംകുളം തൊട്ടി, പങ്കടം തോട് പാണപ്പുഴ
35 രാമപുരം പുഴ കണ്ണൂർ ഇരിങ്ങൽ കുന്നുകൾ കവ്വായി കായൽ    
36 ഷിറിയ നദി കാസർഗോഡ് ബാഡൂർ, കണ്ണൂർ കുമ്പള അഴിമുഖം    
37 തലശ്ശേരി പുഴ കണ്ണൂർ കുന്നോത്ത് കാടുകൾ തലശ്ശേരി - അറബിക്കടൽ മുറിയ പുഴ പൊന്നായം പുഴ കുയിലി പുഴ
38 തിരൂർ പുഴ മലപ്പുറം ആതവനാട്, തീരുർ ഏലംകുളം - ഭാരതപ്പുഴ    
39 ഉപ്പള നദി കാസർഗോഡ് വീരകമ്പ കുന്നുകൾ (കർണാടകം) മഞ്ചേശ്വരം തെക്ക് (അറബിക്കടൽ)   കല്ലായി പുഴ
40 വളപട്ടണം പുഴ കണ്ണൂർ ബ്രഹ്മഗിരി റിസർവ് വനങ്ങൾ അഴിക്കൽ - വളപട്ടണം ഇരിക്കൂർ പുഴ, ശ്രീകണ്ഠപുരം പുഴ, ബാവലി പുഴ, വേണിപുഴ, ബാരാപ്പോൾ പുഴ, ആറളം പുഴ  
41 വാമനപുരം പുഴ തിരുവനന്തപുരം, കൊല്ലം ചെമ്മുഞ്ചിമൊട്ട കുന്നുകൾ, പശ്ചിമഘട്ടം അഞ്ചുതെങ് കായൽ (വർക്കല) അപ്പർ ചിറ്റാർ, മഞ്ഞപ്രയാർ  

 

കിഴക്കോട്ട് ഒഴുകുന്ന നദികൾ

           
42 പാമ്പാർ ഇടുക്കി, തമിഴ്നാട് ആനമുടി, ഇടുക്കി അമരാവതി നദി (തമിഴ്നാട്)    
43 ഭവാനിപ്പുഴ പാലക്കാട്, വയനാട് മുക്കാലി റേഞ്ച് (പാലക്കാട്) കൂടപ്പട്ടി, വയനാട്    
44 കബനി വയനാട്, കർണാടക പശ്ചിമഘട്ടം, വയനാട് കാവേരി നദി (കർണാടകം) പനമരം പുഴ, മാനന്തവാടി പുഴ കപില

 

മേല്പറഞ്ഞ നദികളിൽ ഓരോന്നിന്റെയും ലഖു വിവരണം ചുവടെ കൊടുക്കുന്നു. ഈ വിഭാഗത്തിൽ കേരളത്തിലെ നദികളെ വടക്കെ അറ്റം മുതൽ തെക്കേ അറ്റം വരെ ജില്ലാ അടിസ്ഥാനത്തിൽ വർഗീകരിച്ചിരിക്കുന്നു.

 

കാസർകോട് ജില്ലയിലെ നദികൾ

നീലേശ്വരം നദി

നീലേശ്വരം നദി കാസർഗോഡ് ജില്ലയിലെ ഹൊസ്ദുർഗിൽ ഉത്ഭവിക്കുന്നു. നീലേശ്വരം പട്ടണത്തിന് തെക്കുപടിഞ്ഞാറെ കോട്ടപ്പുറത്ത് ഈ നദി തേജസ്വിനി (കാര്യങ്കോട്) പുഴയുമായി ചേരുന്നു. 46 കിലോമീറ്റര് നീളമുള്ള നീലേശ്വരം പുഴ പിന്നീട് തേജസ്വിനിയായി കറവങ്കോട് വരെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

കാര്യങ്കോട് നദി

കാര്യങ്കോട് പുഴ കാസർകോട് ജില്ലയിൽ ഒഴുകുന്നു. ഹൊസ്ദുർഗ് താലൂക്കിൽ ഉത്ഭവിച്ച് കയ്യൂർ വഴി ഒഴുകി അറേബ്യൻ കടലിൽ പതിക്കുന്നു. നോവലിസ്റ്റ് നിരഞ്ജന ഈ നദിക്ക് തേജസ്വിനി എന്ന പേര് നൽകി അനശ്വരമാക്കിയിട്ടുണ്ട്.

ശിരിയ നദി

ശിരിയ നദി കോഴിക്കോട് ജില്ലയിലെ ബഡൂർ, കാസർകോട് ജില്ലയിലെ കുമ്പള എന്നീ സ്ഥലങ്ങളിൽകൂടി ഒഴുകുന്നു. 61 കിലോമീറ്റർ നീളമുള്ള ഈ നദി കുമ്പള തടാകത്തിൽ ചേരുന്നു.

ഉപ്പള നദി

ഉപ്പള നദി കർണാടകയിലെ വീരകമ്പ കുന്നുകളിൽ ഉത്ഭവിച്ച് കാസർകോട് ജില്ലയിൽ മഞ്ചേശ്വരത്തിനു തെക്ക് കൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു. 50 കിലോമീറ്റർ നീളമുണ്ട്‌ ഉപ്പള പുഴക്ക്. കലായി പുഴ എന്നുകൂടി അറിയപ്പെടുന്നു.

ചന്ദ്രഗിരി പുഴ

പയസ്വിനി എന്നുകൂടി പ്രാദേശികമായി പേരുള്ള ചന്ദ്രഗിരി പുഴ കാസർഗോഡ് ജില്ലയിലാണ്. കർണാടകത്തിലെ കൊടക് ജില്ലയിലെ പട്ടി ഘട്ട് റിസേർവ് വനത്തിൽ ഉത്ഭവിക്കുന്ന ചന്ദ്രഗിരിപ്പുഴ കാസർഗോഡ് ജില്ലയിലെ മച്ചിപ്പുഴയിൽ എത്തി പയസ്വിനി നദിയുമായി ചേരുന്നു. പിന്നീട് 15 കിലോമീറ്റർ ഒഴുകി തലങ്ങറ എന്ന സ്ഥലത്ത് അറബിക്കടലിൽ പതിക്കുന്നു. പയസ്വിനി നദിയും കര്ണാടകത്തിലെ സുള്ളിയയിലാണ് ഉത്ഭവിക്കുന്നത്. ഔദ്യോഗികമായി ഈ നദിയുടെ പേര് ചന്ദ്രഗിരി എന്നാണ്.

ചിറ്റാരിപ്പുഴ

ചിറ്റാരിപ്പുഴ കാസർഗോഡ് ജില്ലയിലാണ്. ജില്ലയിലെ ചെട്ടിയാംചാൽ പ്രദേശത്ത് ഉത്ഭവിക്കുന്ന ചെറമ്പ, തായ്കോളം, പുല്ലൂർ എന്നീ ചെറു നദികൾ കൂടിചേർന്നാണ് ചിത്താരിപ്പുഴ ഉണ്ടാകുന്നത്. ഈ നദിയുടെ പോഷക നദികൾ കാലന്ദ്, ബേക്കൽ പുഴ, ചിറ്റാരിത്തോട് എന്നിവയാണ്. ഈ നദി കാഞ്ഞങ്ങാട് പട്ടണത്തിന് നാലു കിലോമീറ്റർ വടക്കുകൂടി ഒഴുകി അറബിക്കടലിൽ പതിക്കുന്നു.

മഞ്ചേശ്വരം പുഴ

കാസർഗോഡ് ജില്ലയിലെ ഒരു നദിയാണ് മഞ്ചേശ്വരം പുഴ. ബാലപ്പൂണി കുന്നുകളിൽ ഉത്ഭവിച്ച് മഞ്ചേശ്വരം പട്ടണത്തിലൂടെ ഒഴുകി ഉപ്പള കായലിൽ പതിക്കുന്നു. 16 കിലോമീറ്റര് മാത്രം നീളമുള്ള ഈ പുഴ കേരളത്തിലെ ഏറ്റവും നീളം കുറഞ്ഞ പുഴയാണ്.

കവ്വായി പുഴ

കാസർഗോഡ് ജില്ലയിലെ ചീമേനി കുന്നുകളിൽ ഉത്ഭവിച്ച് ആൽപടമ്പ, വടശ്ശേരി, ഉടമന്തായി എന്നീ സ്ഥലങ്ങളിലൂടെ 31 കിലോമീറ്റര്ഒഴുകി കവ്വായി കായലിൽ പതിക്കുന്ന നദിയാണ് കവ്വായി പുഴ.

മോഗ്രാൽ പുഴ

കർണാടക റിസർവ് വനത്തിലുള്ള കാനത്തൂർ പ്രദേശത്ത് ഉത്ഭവിച്ച് കാസർഗോഡ് ജില്ലയിൽ ഒഴുകി മോഗ്രാൽ പുത്തൂർ ഗ്രാമത്തിൽ അറബിക്കടലിൽ പതിക്കുന്ന നദിയാണ് മൊഗ്രാല്പുഴ. 34 കിലോമീറ്റര് നീളമുള്ള ഈ നദി ബേട്ടിപ്പാടി, മുളിയൂർ പ്രദേശത്തുകൂടി ഒഴുകി കർണാടകയിൽ നിന്നുള്ള മറ്റൊരു അരുവിയുമായി ചേരുന്നു.

 

കണ്ണൂർ ജില്ലയിലെ നദികൾ

അഞ്ചരക്കണ്ടി പുഴ

അഞ്ചരക്കണ്ടി പുഴ കണ്ണൂർ ജില്ലയിലെ അഞ്ചരക്കണ്ടി കുന്നുകളിലാണ് ഉത്ഭവിക്കുന്നത്. അഞ്ചരക്കണ്ടി പട്ടണത്തിലൂടെ ഒഴുകുന്നതുകൊണ്ടാണ് ആ പേരിൽ അറിയപ്പെടുന്നത്. ഈ നദി കൊട്ടിയൂർ റിസേർവ് വനങ്ങളിൽ ഉത്ഭവിച്ച് ഇരിട്ടി, ഇമലപ്പുറംരിക്കൂർ, കണ്ണവം എന്നിവിടങ്ങളിലൂടെ ഒഴുകി അഴിക്കലിലെത്തി അറബിക്കടലിൽ പതിക്കുന്നു.

കുപ്പം പുഴ

കുപ്പം പുഴ പശ്ചിമഘട്ട മലനിരകളിൽ കർണാടക അതിർത്തിയിൽ രൂപംകൊണ്ട് കണ്ണൂർ ജില്ലയിലെ തളിപ്പറമ്പ പട്ടണത്തിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു. ഈ നദി തെരണ്ടി, ചെറിയൂർ, പാച്ചേനി, ഇരിങ്ങൽ, കുപ്പം, പട്ടുവം പയങ്ങാടി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു. പായങ്ങാടി ഗ്രാമത്തിൽ ഈ നദി പായങ്ങാടി പുഴ എന്നറിയപ്പെടുന്നു. കുപ്പം നദിക്ക് ചിരിയതോട്, കുട്ടിക്കോൽപ്പുഴ, മുക്കൂട്ടത്തോട്, ആള്കുട്ടത്തോട്, പക്കത്തുപുഴ എന്നിങ്ങനെ നിരവധി കൈവഴികളും പോഷകനദികളുമുണ്ട്.

രാമപുരം നദി

രാമപുരം നദി കണ്ണൂർ ജില്ലയിലാണ്. ജില്ലയുടെ കിഴക്ക് ഇരിങ്ങൽ മലനിരകളിൽ ഉത്ഭവിക്കുന്ന രാമപുരം നദി കണ്ണൂർ ജില്ലയിലെ ഏഴു നദികളിൽ ഒന്നാണ്. 19 കിലോമീറ്റര് മാത്രം നീളമുള്ള ഈ നദി ഇരിങ്ങാലിൽ ഉത്ഭവിച്ച് പരിയാരം, ചെറുതാഴം, മാടായി എന്നീ സ്ഥലങ്ങളിലൂടെ ഒഴുകി കവ്വായി കായലിൽ അവസാനിക്കുന്നു.

പെരുമ്പ നദി

പെരുമ്പ നദി കണ്ണൂർ ജില്ലയുടെ കിഴക്കൻ മലനിരയായ കല്ലൻ കുന്നുകളിൽ ഉത്ഭവിച്ച് പയ്യന്നൂർ പട്ടണത്തിലൂടെ ഒഴുകുന്ന ഒരു പ്രധാന ശുദ്ധജല നദിയാണ്. 51 കിലോമീറ്റർ നീളമുള്ള ഈ നദിക്ക് വണ്ണാത്തിപ്പുഴ, കല്ലംകുളം തൊട്ടി, പങ്കടം തോട് എന്നീ പോഷക നദികളുണ്ട്. പാണപ്പുഴ എന്നുകൂടി പേരുള്ള പെരുമ്പ നദി ആലക്കോട്, എരമം, കുറ്റൂർ, മാതമംഗലം എന്നീ സ്ഥലങ്ങളിലൂടെ ഒഴുകുന്നു.

തലശ്ശേരി പുഴ

തലശ്ശേരി പുഴ പശ്ചിമഘട്ടത്തിലെ കുന്നോത്ത് വനങ്ങളിൽ ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അറബിക്കടലിൽ പതിക്കുന്നു. മുറിയ പുഴ എന്ന പോഷക നദിയുമുണ്ട്, തലശ്ശേരി പട്ടണം ഈ നദിയുടെ കരയിലാണ്.

വളപട്ടണം പുഴ

വളപട്ടണം പുഴ കർണാടകം അതിർത്തിയിലെ ബ്രഹ്മഗിരി റിസേർവ് വനങ്ങളിൽ ഉത്ഭവിച്ച് കണ്ണൂർ ജില്ലയിലൂടെ ഒഴുകി അഴിക്കൽ തുറമുഖത്തിനടുത്ത് അറബിക്കടലിൽ ചേരുന്നു. വളപട്ടണം ഈ നദിയുടെ കരയിലാണ്. ഇരിക്കൂർ പുഴ, ശ്രീകണ്ഠപുരം പുഴ, ബാവലി പുഴ, വേണിപുഴ, ബാരാപ്പോൾ പുഴ, ആറളം പുഴ എന്നിവ ഈ നദിയുടെ പോഷക നദികളാണ്.

മയ്യഴിപ്പുഴ (Mahe River)

വയനാടൻ കുന്നുകളിൽ ഉത്ഭവിക്കുന്ന മയ്യഴിപ്പുഴ 54 കിലോമീറ്റർ ഒഴുകി മാഹിയിൽ അറബിക്കടലിൽ പതിക്കുന്നു. നരിപ്പറ്റ, വാണിമേൽ, ഇയ്യങ്കോട്, ഇരിങ്ങാനൂര്, ത്രിപ്ങ്ങത്തൂർ, പെരിങ്ങളം, എടച്ചേരി, കച്ചേരി, ഏറാമല, പാറക്കടവ്, കരിയാട്, ഒളവിലം, കുന്നുമ്മക്കര, അഴിയൂർ, മാഹീ എന്നിങ്ങനെ നിരവധി ഗ്രാമങ്ങളുടെയും പട്ടണങ്ങളുടെയും ജീവനാഡിയാണ് മയ്യഴിപ്പുഴ.

 

കോഴിക്കോട്, വയനാട് ജില്ലകളിലെ നദികൾ

ചാലിയാർ

ചുളിക, ബേപ്പൂർ പുഴ എന്നിങ്ങനെ പ്രാദേശികമായി പേരുകളുള്ള ചാലിയാർ കേരളത്തിലെ ഒരു പ്രധാന നദിയാണ്. പശ്ചിമഘട്ടത്തിലെ ഇളമ്പാലരി കുന്നുകളിൽ (വയനാട് ജില്ല) ഉത്ഭവിക്കുന്ന ചാലിയാർ നിലമ്പൂർ, എടവണ്ണ, അരീക്കോട്, കീഴുപറമ്പ, ചെറുവാടി, എടവണ്ണപ്പാറ, മാവൂർ, പെരുവയൽ, ഫെറോക്, ബേപ്പൂർ എന്നീ പട്ടണങ്ങളിൽകൂടി ഒഴുകി ലക്ഷദ്വീപ് സമുദ്രത്തിൽ പതിക്കുന്നു. വയനാട്, മലപ്പുറം, കോഴിക്കോട് എന്നീ ജില്ലകളിൽ ചാലിയാർ ഒഴുകുന്നു.

കല്ലായിപ്പുഴ

പശ്ചിമഘട്ടത്തിലെ ചെറിയകുളത്തൂർ പ്രദേശത്ത് ഉത്ഭവിച്ച് കോഴിക്കോട് ജില്ലയിൽകൂടി ഒഴുകുന്ന നദിയാണ് കല്ലായിപ്പുഴ. ഈ പുഴ ചാലിയാറുമായി മനുഷ്യനിർമിത കനാൽ മുഖേന ബന്ധിപ്പിച്ചിരിക്കുന്നു. കല്ലായി പട്ടണത്തിലൂടെ ഒഴുകുന്ന നദിയായതിനാലാണ് കല്ലായിപ്പുഴ എന്ന പേരിൽ അറിയപ്പെടുന്നത്. 40 കിലോമീറ്റർ ആണ് നദിയുടെ ദൈർഖ്യം. ഇതിൽ 22 കിലോമീറ്റർ കോഴിക്കോട് ജില്ലയിലാണ്. ചെറിയകുളത്തൂർ, കോവൂർ, ഒളവണ്ണ, മണവാ, കല്ലായി എന്നീ പട്ടണങ്ങളിലൂടെ ഒഴുകി കോഴിക്കോട്ടെത്തി അറബിക്കടലിൽ പതിക്കുന്നു.

കുറ്റ്യാടി പുഴ

പശ്ചിമഘട്ടത്തിലെ നരിക്കോട്ട കുന്നുകളിൽ ഉത്ഭവിക്കുന്ന കുറ്റ്യാടി പുഴ 74 കിലോമീറ്റർ ഒഴുകി പ്രശസ്തമായ കോട്ടയ്ക്കൽ കോട്ടയ്ക്കു അടുത്ത് അറബിക്കടലിൽ പതിക്കുന്നു. കുറ്റിയാടി പുഴ വടകര, കൊയിലാണ്ടി, കോഴിക്കോട് താലൂക്കുകളിലൂടെ ഒഴുകുന്നു. ഊരാക്കുഴി, കുട്ടിയാടിൽ, തിരുവള്ളൂർ, മുയിപോത്, മാണിയൂർ, കറവഞ്ചേരി എന്നീ ഗ്രാമങ്ങൾക്ക് നദിയുടെ സാന്നിധ്യമുണ്ട്. ഓണിപ്പുഴ, തളിപ്പറമ്പായർ, കടിയങ്ങാട് പുഴ, തേവന്നണത്തിൽപുഴ, മടപ്പള്ളിപ്പുഴ എന്നീ ഉപനദികൾ കുറ്റ്യാടി പുഴയെ ജലസമൃദ്ധമാക്കുന്നു.

കോരപ്പുഴ

ഏലത്തൂർ പുഴ എന്ന അപരനാമത്തിൽ അറിയപ്പെടുന്ന കോരപ്പുഴ വയനാടൻ കുന്നുകളിൽ ഉത്ഭവിച്ച് 40 കിലോമീറ്ററോളം ഒഴുകി ഏലത്തൂരിലെത്തി അറബിക്കടലിൽ പതിക്കുന്നു. അകലപ്പുഴ, പൂനൂർ പുഴ എന്നീ പോഷക നദികളുടെ ഒന്നിച്ചുചേരലിലാണ് കോരപ്പുഴ രൂപംകൊള്ളുന്നത്. പശ്ചിമ തീര ആഭ്യന്തര ജലഗതാഗത പാതയായി ഉപയോഗിക്കുന്ന ഈ പുഴയുടെ 25 കിലോമീറ്റർ ദൈർഖ്യം ബോട്ട് തിരക്കിട്ട ഗതാഗതം നടത്തുന്നു.

 

മലപ്പുറം ജില്ലയിലെ നദികൾ

 

കടലുണ്ടിപ്പുഴ

മലപ്പുറം ജില്ലയിൽകൂടി ഒഴുകുന്ന പ്രധാന നദികളിൽ ഒന്നാണ് കടലുണ്ടിപ്പുഴ. ഓലിപ്പുഴ, വെളിയാർ പുഴ എന്നീ നദികളുടെ ഒത്തുചേരലിലാണ് കടലുണ്ടിപ്പുഴ രൂപംകൊള്ളുന്നത്. പശ്ചിമഘട്ടത്തിലെ സൈലന്റ് വാലി പ്രദേശത്തിന്റെ പടിഞ്ഞാറൻ അതിരുകളിൽ ഉത്ഭവിക്കുന്ന ഈ നദി പിന്നീട് മലപ്പുറം ജില്ലയിൽ പ്രവേശിക്കുന്നു. 120 കിലോമീറ്റർ ദൈർഖ്യമുള്ള കടലുണ്ടിപ്പുഴ അറബിക്കടലിൽ പതിക്കുന്നു.

തിരൂർ പുഴ

മലപ്പുറം ജില്ലയിലെ തിരൂർ താലൂക്കിൽപെട്ട അത്തവനാട് ഉത്ഭവിക്കുന്ന തിരൂർ പുഴ തെക്കുപടിഞ്ഞാറെ ദിശയിൽ ഒഴുകി തിരുനാവായ എത്തിയശേഷം വടക്കുപടിഞ്ഞാറ് തിരിഞ്ഞു എളംകുളത്തെത്തി ഭാരതപ്പുഴയിൽ ചേരുന്നു.

 

 

പാലക്കാട് ജില്ലയിലെ നദികൾ

 

ഭാരതപ്പുഴ

നിള എന്നുകൂടി അറിയപ്പെടുന്ന ഭാരതപ്പുഴ കേരളത്തിന്റെ സാംസ്‌കാരിക പൈതൃകത്തിന്റെ മുഖ്യസ്രോതസാണ്. 209 കിലോമീറ്റർ നീളമുള്ള ഭാരതപ്പുഴ കേരളത്തിലെ രണ്ടാമത്തെ വലിയ നദിയാണ്. പശ്ചിമഘട്ട മലനിരകളിൽ തമിഴ്നാട്ടിലെ പൊള്ളാച്ചിക്ക് സമീപമുള്ള ആനമല-ആനമുടി കുന്നുകളിൽ ഉത്ഭവിക്കുന്നു. കേരളത്തിൽ പാലക്കാട്, തൃശൂർ, മലപ്പുറം ജില്ലകളിലൂടെ ഒഴുകി പൊന്നാനിയിലെത്തി അറബിക്കടലിൽ പതിക്കുന്നു. തൂതപ്പുഴ, ഗായത്രിപ്പുഴ, കല്പാത്തിപ്പുഴ, തീരുർ പുഴ എന്നീ പോഴകനദികളുണ്ട്.

 

 

തൃശൂർ ജില്ലയിലെ നദികൾ

 

കരുവന്നൂർ പുഴ

കരുവന്നൂർ പുഴ തൃശൂർ ജില്ലയിൽ ചിമ്മിനി വന്യജീവി സങ്കേതത്തിലുള്ള പൂമല പ്രദേശത്ത് ഉത്ഭവിച്ച് പടിഞ്ഞാറുള്ള കോൾ നിലങ്ങളിലൂടെ ഒഴുകുന്നു. കോൾ ചതുപ്പുഭൂമിയെ ഈ നദി തെക്കു കോൾ എന്നും വടക്ക് കോൾനിലം എന്നും വിഭജിക്കുന്നു. ഇവിടെ രണ്ടായി പിരിയുന്ന കരുവന്നൂർ പുഴയുടെ ഒരു ഭാഗം എരമക്കൽ തടാകത്തിൽ പതിക്കുകയും കനോലി കനലിനോട് ചേരുകയും ചെയ്യുന്നു. മറ്റേ ഭാഗം പെരിയാറിൽ പതിക്കുന്നു.

കേച്ചേരി നദി

കേച്ചേരി പുഴ തൃശൂർ ജില്ലയിലെ മഞ്ചാട് കുന്നുകളിൽ ഉത്ഭവിച്ച് ജില്ലയിലൂടെ 51 കിലോമീറ്ററോളം ഒഴുകി ചേറ്റുവ കായലിൽ പതിക്കുന്ന നദിയാണ്. ഏനാമ്മാക്കൽ എന്ന സ്ഥലത്താണ് ഈ നദി കായലിൽ പതിക്കുന്നത്. ചൂണ്ടൽതോട് എന്ന പേരിൽ ഒരു കൈവഴിയും ഈ നദിക്കുണ്ട്. കേച്ചേരി നദിയിലെ ജലം വഴാനി ജലസേചന പദ്ധതിക്ക് ഉപയോഗപ്പെടുത്തി തലപ്പാടി താലൂക്കിലെ 3560 ഹെക്ടർ സ്ഥലം നെൽകൃഷിക്ക് ഉപയോഗപ്പെടുത്തുന്നു.

ചാലക്കുടി പുഴ

ചാലക്കുടി പുഴ തമിഴ്‌നാട്ടിലെ ആനൈമുടിയിൽ ഉത്ഭവിക്കുന്ന അരുവിയും മറ്റു പല കൈവഴികളും ഒന്നിച്ചുചേർന്നാണ് രൂപം കൊള്ളുന്നത്. പറമ്പിക്കുളം, കുരിയാർകുട്ടി, ഷോളയാർ, കാരപ്പാറ, ആനക്കയം എന്നിവിടങ്ങളിലാണ് ഈ അരുവികൾ രൂപം കൊള്ളുന്നത്. ഈ പുഴ പാലക്കാട്, തൃശൂർ, എറണാകുളം ജില്ലകളിലൂടെ ഒഴുകി എളന്തിക്കരക്ക് സമീപം പെരിയാറിൽ പതിക്കുന്നു. കാരപ്പാറ ആറ്, കുരിയാർകുട്ടി പുഴ, പെരുവാരിപ്പള്ളം പുഴ, ശുനക്കടവ് ആറ്, ഷോളയാർ എന്നിവയാണ് പ്രധാന പോഷക നദികൾ.

 

 

എറണാകുളം, ഇടുക്കി, കോട്ടയം ജില്ലകളിലെ നദികൾ

 

പെരിയാർ

കേരളത്തിലെ നദികളിൽവച്ച് ഏറ്റവും നീളം കൂടിയതും ഏറ്റവും കൂടുതൽ വെള്ളം ഒഴുകുന്നതുമായ നദിയാണ് പെരിയാർ. കേരളത്തിന് ഏറ്റവും നിർണായകമായ നദിയാണ് പെരിയാർ. കേരളത്തിന്റെ വിദ്യുത്ച്ഛക്തി സ്രോതസായ ഇടുക്കി ജലവൈദ്യുത പദ്ധതി നിലനിൽക്കുന്നതും നിരവധി പട്ടണങ്ങൾക്ക് കുടിവെള്ളവും ജലസേചനവും നൽകുന്നതും പെരിയറാണ്. ഇടുക്കി ജില്ലയിലെ ചൊക്കാംപെട്ടി കുന്നുകളിൽ ഉത്ഭവിച്ച് 25 കിലോമീറ്റര് പിന്നിട്ട് മുല്ലയാറുമായി ചേർന്ന് പെരിയാർ കടുവാ സങ്കേതത്തിലൂടെ ഒഴുകുന്നു. കിഴക്കോട്ടൊഴുകി രണ്ടായി പിരിയുന്ന പുഴയുടെ സുന്ദരമല വിഭാഗം തമിഴ്നാട്ടിലേക്ക് ഒഴുകുന്നു. പെരിയാർ വിഭാഗം വീണ്ടും രണ്ടായി പിരിഞ്ഞു പെരിയാർ തടാകത്തിലേക്കും പരിഞ്ഞാറോട്ടുള്ള ഭാഗം അയ്യപ്പൻകോവിൽ ഭാഗത്തേക്ക് തിരിയുന്നു. വണ്ടിപ്പെരിയാർ, ഏലപ്പാറ, പ്രദേശങ്ങളിലൂടെ കൈവഴികളായി ഒഴുകുന്ന പെരിയാർ അയ്യപ്പൻകോവിലിൽ ഇടുക്കി അണക്കെട്ടിൽ പ്രവേശിക്കുന്നു. പ്രധാന പെരിയാർ നദി വടക്കോട്ടൊഴുകി എറണാകുളം ജില്ലയിൽ പ്രവേശിച്ച നേര്യമംഗലം ഭൂതത്താൻകെട്ട് ഭാഗത്ത് ഇടമലയറുമായി യോജിച്ചു പടിഞ്ഞാറോട്ട് ഒഴുകുന്നു. ആലുവ പിരദേശത്തെത്തി വേമ്പനാട്ടു കായലിൽ പതിക്കുന്ന നദി അന്തിമമായി അറബിക്കടലിൽ അവസാനിക്കുന്നു.

മുവാറ്റുപുഴയാർ

മുവാറ്റുപുഴയാർ സാങ്കേതികമായി മുവാറ്റുപുഴ പട്ടണത്തിലാണ് ആരംഭിക്കുന്നത്. കേരളത്തിലെ ഒരു പ്രധാന നദിയായ ഇത് തൊടുപുഴയാർ, കാളിയാർ, കോതയാർ എന്നീ മൂന്ന് നദികൾ സംഗമിച്ചാണ് രൂപം കൊള്ളുന്നത്. മുവാറ്റുപുഴ എന്ന വാക്കിന്റെ ശബ്ദാർത്ഥം മൂന്നു ആറുകൾ ചേർന്ന പുഴ എന്നാണ്. 121 കിലോമീറ്റർ ഒഴുകി ഈ നദി വൈക്കം കായലിൽ പതിക്കുന്നു. ഒരു പ്രധാന പിക്നിക് പോയിന്റായ തൊമ്മന്കുത്ത് ഈ പുഴയിലാണ്. മൂവാറ്റുപുഴ, പിറവം, വൈക്കം താലൂക്കുകളിലൂടെ ഒഴുകുന്നു.

മീനച്ചിലാർ

ഇടുക്കി ജില്ലയിലെ പശ്ചിമഘട്ടത്തിൽ പെട്ട വാഗമൺ കുന്നുകളിലും കോട്ടയം ജില്ലയിലെ പൂഞ്ഞാർ, തീക്കോയി എന്നീ സ്ഥലങ്ങളിലും ഉത്ഭവിക്കുന്ന ചെറു അരുവികൾ ഒന്നിച്ചുകൂടിയാണ് മീനച്ചിലാർ രൂപം കൊള്ളുന്നത്. മീനച്ചിൽ താലൂക്കിലൂടെ ഒഴുകുന്ന നദി എന്ന അർത്ഥത്തിലാണ് മീരച്ചിലാർ എന്ന പേര് കിട്ടിയത്. 78 കിലോമീറ്റര് നീളമുള്ള ഈ നദി പൂഞ്ഞാർ, തീക്കോയി, ഈരാറ്റുപേട്ട, പാലാ, ഏറ്റുമാനൂർ, കോട്ടയം എന്നീ സ്ഥടലങ്ങളിലൂടെ ഒഴുകി കുമരകത്ത് വേമ്പനാട്ടു കായലിൽ പതിക്കുന്നു.

മണിമലയാ

മണിമലയാർ മധ്യകേരളത്തിലെ ഒരു പ്രധാന നദിയാണ്. ഇടുക്കി ജില്ലയിലെ പീരുമേട് താലൂക്കിൽ മുതവാര കുന്നുകളിൽ ഉത്ഭവിക്കുന്ന നദി കോട്ടയം, പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകയിൽ ഒഴുകുന്നു. തിരുവല്ല താലൂക്കിൽ ഈ നദി പമ്പാ നദിയിൽ ചേരുകയും ഒറ്റ നദിയായി ഒഴുകി വേമ്പനാട്ടു കായലിൽ പതിക്കുകയും ചെയ്യുന്നു. ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, എരുമേലി, മണിമല, കൂട്ടങ്ങൽ, കുളത്തൂർമൂഴി, വായ്‌പുർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, തടിയൂർ, കല്ലൂപ്പാറ, നിരണം, മുട്ടാർ, തലവടി, കോഴിമുക്ക്, പുളിങ്കുന്ന്, മങ്കൊമ്പ്, ചമ്പക്കുളം എന്നീ ഗ്രാമങ്ങൾ മണിമലയാറിന്റെ തീരത്താണ് സ്ഥിതിചെയ്യുന്നത്. മണിമലയാറിന് 92 കിലോമീറ്റര് ദൈർഖ്യമുണ്ട്.

 

 

പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലെ നദികൾ

 

പമ്പാ നദി

പീരുമേടൻ കുന്നുകളിൽ പുലയിമലയിൽ ഉത്ഭവിക്കുന്ന പമ്പ റാന്നി, അടൂർ, കോഴഞ്ചേരി, തിരുവല്ല, ചെങ്ങന്നൂർ, കുട്ടനാട്, കാർത്തികപ്പള്ളി, അമ്പലപ്പുഴ എന്നിവിടങ്ങളിലൂടെ ഒഴുകി വേമ്പനാട്ട് കായലിൽ പതിക്കുന്നു. മണിമലയാറും അച്ചന്കോവിലാറും പമ്പയിൽ പതിക്കുന്നു. പമ്പാ നദി പെരിയാറും ഭാരതപ്പുഴയും കഴിഞ്ഞാൽ മൂന്നാമത്തെ ഏറ്റവും നീളമുള്ള നദിയാണ്. ദക്ഷിണ ഭാഗീരഥി എന്ന് കവികളാൽ വിളിക്കപ്പെട്ട പമ്പ പത്തനംതിട്ട, ആലപ്പുഴ എന്നീ ജില്ലകളിൽ ഒഴുകുന്നു.

പമ്പാനദിക്ക് പന്ത്രണ്ടോളം പോഷകനദികളും കൈവഴികളുമുണ്ട്. അഴുതയാർ, കക്കിയാർ, കക്കാട്ടാർ, കല്ലാർ, പെരുന്തേനരുവി, മാടത്തരുവി, തണുങ്ങാട്ടിത്തോട്, കോഴിത്തോട്, വരട്ടാർ കുട്ടംപേരൂർ എന്നിവയാണ് പോഷക നദികൾ.

അച്ചന്കോവിലാറ്

അച്ചന്കോവിലാറ് മധ്യകേരളത്തിലെ ഒരു പ്രധാന നദിയാണ്. പത്തനംതിട്ട ജില്ലയിലെ അച്ചൻകോവിൽ കുന്നുകളിൽ ഉത്ഭവിച്ച് തിരുവല്ല, മാവേലിക്കര, കാർത്തികപ്പള്ളി എന്നീ വേമ്പനാട്ടു കായലിൽ പതിക്കുന്നു. ഋഷിമല, പശുക്കിടാമേട്ട, രാമക്കൽത്തേരി നദികൾ ചേർന്നാണ് അച്ചന്കോവിലാർ രൂപം കൊള്ളുന്നത്.

 

 

കൊല്ലം ജില്ലയിലെ നദികൾ

 

ഇത്തിക്കര പുഴ

കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കുന്നുകളിൽ ഉത്ഭവിക്കുന്ന നദിയാണ് ഇത്തിക്കര പുഴ. കൊല്ലം തുറമുഖത്തിന് 15 കിലോമീറ്റർ മാറി സ്ഥിതിചെയ്യുന്ന ഇത്തിക്കര ഗ്രാമത്തിന്റെ പേരാണ് പുഴക്ക് കിട്ടിയിരിക്കുന്നത്. ഇത്തിക്കരയാർ ചാത്തന്നൂർ, പൂയപ്പള്ളി എന്നീ സ്ഥലങ്ങളിൽകൂടി ഒഴുകി പറവൂർ കായലിൽ പതിക്കുന്നു.

പള്ളിക്കൽ പുഴ

കൊല്ലം ജില്ലയിലെ തൊടിയൂർ എന്ന സ്ഥലത്ത് ഉത്ഭവിച്ച് കല്ലടയാറിൽ അവസാനിക്കുന്ന നദിയാണ് പള്ളിക്കൽ പുഴ. 42 കിലോമീറ്റര് നീളമുണ്ട്‌. കുന്നത്തൂർ താലൂക്കിലെ മൈനാഗപ്പള്ളി നെൽവയലുകൾ ജലമയമാക്കുന്ന ഈ നദി

കല്ലടയാർ

കൊല്ലം ജില്ലയിൽ ഒഴുകുന്ന ഒരു നദിയാണ് കല്ലടയാർ. കുളത്തുപ്പുഴയാറ്, ചെണ്ടുരുണി ആറ്, കൽത്തുരുത്തിയാറ്‌ എന്നീ പോഷകനദികൾ ചേർന്നാണ് കല്ലടയാറ് ഉത്ഭവിക്കുന്നത്. കൊല്ലം ജില്ലയിലെ കുളത്തൂപ്പുഴ കുന്നുകളിലാണ് കല്ലടയാർ ഉത്ഭവിക്കുന്നത്. തെന്മല എന്ന സ്ഥലത്ത് ഈ നദി പരപ്പാറുമായി ചേരുന്നു. 121 കിലോമീറ്റര് ദൈർഖ്യമുള്ള കല്ലടയാറ് പുനലൂർ, പത്തനാപുരം, കുന്നത്തൂർ, കല്ലട എന്നീ പട്ടണങ്ങളിൽകൂടി ഒഴുകി അഷ്ടമുടി കായലിൽ പതിക്കുന്നു. ചെളിക്കാരിയാർ കുളത്തൂപ്പുഴയാർ, ചെണ്ടുരുണി, കൽത്തുരുത്തിയാർ, പരപ്പാർ എന്നിവ പോഷകനദികളാണ്.

 

 

തിരുവനന്തപുരം ജില്ലയിലെ നദികൾ

 

മാമം പുഴ

മാമം പുഴ കൊല്ലം ജില്ലയിൽ പശ്ചിമഘട്ട കുന്നുകളിൽ ഉത്ഭവിച്ച് തിരുവനന്തപുരം ജില്ലയിൽ പന്തലക്കോട്ട് പ്രദേശത്ത് കൂടി ഒഴുകി ചിറയിന്കീഴിന് സമീപത്ത് അഞ്ചുതെങ്ങ് കായലിൽ പ്രവേശിക്കുന്നു. കോതനല്ലൂർ ഭാഗത്തുവച്ച് ഈ നദി വിഭജിക്കുകയും ഒരു ഭാഗം വാമനപുരം നദിയിൽ ചേരുകയും ചെയ്യുന്നു. 27 കിലോമീറ്റര് ആണ് നദിയുടെ ദൈർഖ്യം.

അയിരൂർ പുഴ

തിരുവനന്തപുരം ജില്ലയിലെ നാവായിക്കുളം എന്ന സ്ഥലത്ത് ഉത്ഭവിച്ച് നടയറ വഴി ഒഴുകി അഴീക്കലിലെത്തി ഇടവാ കായലിൽ പതിക്കുന്നു.

കരമനയാർ

തിരുവനന്തപുരം നഗരപ്രാന്തത്തിലൂടെ ഒഴുകുന്ന ഒരു പുഴയാണ് കരമനയാർ. പശ്ചിമഘട്ടത്തിലുള്ള അഗസ്ത്യകൂട മലനിരകളിൽ ഉത്ഭവിക്കുന്ന കറാമനായർ 66 കിലോമീറ്റർ പടിഞ്ഞാറോട്ട് ഒഴുകി കോവളത്തിന് അടുത്തുള്ള പനത്തുറ ഭാഗത്ത് അറബിക്കടലിൽ പതിക്കുന്നു. ഇതിന്റെ ഉത്ഭവസ്ഥാനത്തുള്ള കൊടുമുടിയെ ചെമ്മുഞ്ഞി മൊട്ട എന്ന് വിളിക്കുന്നു. കാവിയാർ, അട്ടയാർ, വൈയപ്പാടിയർ, തോടയാർ എന്നിങ്ങനെ പോഷക നദികളുണ്ട്.

നെയ്യാർ നദി

പശ്ചിമഘട്ടത്തിൽ അഗസ്ത്യ മലനിരകളിൽ ഉത്ഭവിച്ച് തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിലൂടെ ഒഴുകി പൂവാർ പ്രദേശത്ത് ലക്ഷദ്വീപ് കടലിൽ പതിക്കുന്നു. 56 കിലോമീറ്റർ നീളമുള്ള ഈ നദിയിൽ കല്ലാർ, മുല്ലയാർ, കരാവലിയാർ എന്നീ പോഷക നദികൾ പതിക്കുന്നു. ജലസേചന പദ്ധതിയായ നെയ്യാർ ഡാം ഈ നദിയിലാണ് നിർമിച്ചത്.

വാമനപുരം പുഴ

വാമനപുരം പുഴ പശ്ചിമഘട്ടത്തിലെ ചെമുഞ്ഞിമൊട്ട കുന്നുകളിൽ ഉത്ഭവിച്ചു തിരുവനന്തപുരം, കൊല്ലം ജില്ലകളിലൂടെ ഒഴുകി വർക്കലക്കടുത്ത് അഞ്ചുതെങ്ങു് കായലിൽ പതിക്കുന്നു. 88 കിലോമീറ്റർ നീളമുള്ള ഈ നദിക്ക് അപ്പർ ചിറ്റാർ, മഞ്ഞപ്രയാർ എന്നെ ഉപനദികളുണ്ട്.

 

കിഴക്കോട്ടൊഴുകുന്ന നദികൾ

കേരളത്തിലെ ഔദ്യോഗികമായി അംഗീകരിച്ച മൊത്തം 44 നദികളിൽ 41 എണ്ണം കിഴക്കുനിന്നും പടിഞ്ഞാറോട്ടും മൂന്നെണ്ണം ഉത്ഭവസ്ഥാനത്തുനിന്നും കിഴക്കോട്ടും ഒഴുകുന്നു. ഇടുക്കി ജില്ലയിൽ ഉത്ഭവിക്കുന്ന പാമ്പാർ, ഭവാനി എന്നിവയും വയനാട് ജില്ലയിൽ ഉത്ഭവിക്കുന്ന കബനി നദിയുമാണിവ.

പാമ്പാർ നദി

പാമ്പാർ നദി കേരളത്തിലെ കിഴക്കോട്ടൊഴുകുന്ന മൂന്നു നദികളിൽ ഒന്നാണ്. ഇടുക്കി ജില്ലയിലെ ആനമുടി കുന്നുകളിൽ ഉത്ഭവിക്കുന്നു. ഇരവികുളം ദേശീയോദ്യാനത്തിലൂടെ കടന്ന് ചിന്നാർ വന്യജീവി സങ്കേതം, താലിയർ വാലി, കാന്തളൂർ, മറയൂർ എന്നിവിടങ്ങൾ കടന്ന് ചിന്നാർ പുഴയുമായി ലയിച്ച് തമിഴ്‌നാട്ടിൽ പ്രവേശിക്കുന്നു. തമിഴ്നാട്ടിൽ അമരാവതി നദിയെന്ന പേരിൽ അറിയപ്പെടുന്ന ഈ നദി അമരാവതി റിസെർവോയർ നിറച്ചശേഷം കാരൂരിനടുത്ത് നദിയിൽ ചേരുന്നു.

ഭവാനിപ്പുഴ

കാവേരി നദിയുടെ ഒരു പോഷക നദിയായ ഭവാനി നദി പശ്ചിമഘട്ടത്തിലുള്ള തമിഴ്നാട്ടിലെ നീലഗിരി കുന്നുകളിൽ ഉത്ഭവിക്കുന്നു. പാലക്കാട് ജില്ലയിലെ മുക്കാലി വനത്തിൽ ഈ നദി കേരളത്തിൽ പ്രവേശിക്കുന്നു. പിന്നീട് വടക്കുകിഴക്കായി തിരിയുന്ന ഭവാനി വയനാട് ജില്ലയിലെ അട്ടപ്പാടി വനമേഖല, കൂടപ്പട്ടി എന്നിവിടങ്ങളിലൂടെ ഒഴുകി കർണാടകത്തിൽ പ്രവേശിച്ച് കാവേരി നദിയിൽ പതിക്കുന്നു.

കബനി നദി

വയനാട് ജില്ലയിലെ പനമരം, മാനന്തവാടി പുഴ എന്നീ നദികൾ യോജിച്ചു കബനി രൂപം കൊള്ളുന്നു. ഈ നദി കിഴക്കോട്ടൊഴുകി കർണാടകത്തിലെ തിരുമകുടലു നരസിപുര പ്രദേശത്ത് കാവേരി നദിയിൽ ചേരുന്നു.