ഝാർഖണ്ഡ് ഭൂപടം

ജാർഖണ്ഡ് ഭൂപടം

ഝാർഖണ്ഡ് ഭൂപടം
* Jharkhand Map in Malayalam

ജാർഖണ്ഡ് ഭൂപടം (Jharkhand Map in Malayalam)

ഇന്ത്യയുടെ കിഴക്കൻ മേഖലയിൽ ഉത്തർ പ്രദേശ്,ഛത്തീസ്ഗഢ്, ബീഹാർ, ഒറീസ, പശ്ചിമബംഗാൾ എന്നീ സംസ്ഥാനങ്ങൾക്കിടയിൽ സ്ഥിതിചെയ്യുന്നതും പുതുതായി രൂപീകരിച്ചതുമായ സംസ്ഥാനമാണ് ഝാർഖണ്ഡ്. 2000 നവംബർ 22 ന് ബീഹാർ സംസ്ഥാനത്തിന്റെ തെക്കൻ ജില്ലകൾ വേർപെടുത്തിയാണ് ജാർഖണ്ഡ് രൂപീകരിച്ചത്.

റാഞ്ചി നഗരമാണ് ജാർഖന്ദിന്റെ തലസ്ഥാനം. പ്രധാന വ്യാവസായിക നഗരം ജംഷഡ്‌പൂർ ആണ്.

ജംഷഡ്‌പൂർ, ബൊക്കാറോ, ധൻബാദ്‌ എന്നീ വ്യാവസായിക നഗരങ്ങളുടെ സ്വാധീനം ജാർഖണ്ഡിനെ പൂർവ ഇന്ത്യയിലെ ഒരു ശ്രദ്ധേയ സംസ്ഥാനമാക്കുന്നു. ഇടതിങ്ങിയ വനങ്ങളും ധാതു-കൽക്കരി ഖനികളും പ്രകൃതി ഭംഗിയും ജാർഖണ്ഡിനെ വിഭവങ്ങളുടെ പറുദീസാ ആക്കുന്നു.

ഝാർഖണ്ഡ് ഭൂമിശാസ്ത്രം

വനസമ്പത്തിന്റെ ബാഹുല്യം സംസ്ഥാനത്തെ കടുവ, ആനകൾ എന്നിവയുടെ സ്വാഭാവിക വാസസ്ഥലമാക്കുന്നു. ഭൂമിശാസ്ത്രപരമായി ജാർഖന്ദിന്റെ ഭൂരിഭാഗം പ്രദേശവും ചോട്ടാനാഗ്പൂർ പീഠഭൂമിയുടെ ഭാഗമാണ്. കോയൽ, ദാമോദർ, ബ്രാഹ്മണി, ഖാകൈ, സുബർണരേഖ എന്നീ നദികൾ ഉത്ഭവിക്കുന്നത് ജാർഖണ്ഡിലാണ്. നിരവധി ജന്തുശാസ്ത്ര പാര്കുകളുടെയും ദേശീയോദ്യാനങ്ങളുടെയും പ്രഭാവം സംസ്ഥാനത്തെ ജന്തു-സസ്യജാലങ്ങളുടെ പറുദീസയാക്കുന്നു.

 

ജാർഖണ്ഡിനെ സംബന്ധിക്കുന്ന വസ്തുതകൾ

 
സ്ഥാപിതമായ ദിവസം 2000 നവംബർ 15
വിസ്തീർണം 79,714 ച.കി.മീ.
ജന സാന്ദ്രത 414/ച.കി.മീ.
ജനസംഖ്യ (2011) 32988134
പുരുഷന്മാർ (2011) 16930315
സ്ത്രീകൾ (2011) 16057819
ജില്ലകൾ 24
തലസ്ഥാനം റാഞ്ചി
നദികൾ ദാമോദർ, സുബർണരേഖ
വനങ്ങളും വന്യജീവി സങ്കേതങ്ങളും ബെത് ല (പലമാവു) നാഷണൽ പാർക്ക്, ഹസാരിബാഗ് വന്യജീവി സങ്കേതം
ഭാഷകൾ ഹിന്ദി, ഉറുദു, സന്താളി, ബംഗാളി, കർമാലി, മാൾടോ, ഹോ, പഞ്ച് പരാഗ്‌നിയാ, ഖാരിയ, സദ്രി, നാഗ്പുരിയ, ഖോത്ര, കുറുഖ്, മുണ്ടാരി
അയൽ സംസ്ഥാനങ്ങൾ ബീഹാർ, ഉത്തർ പ്രദേശ്, പശ്ചിമബംഗാൾ ഒറീസ്സ, ഛത്തീസ്ഗഢ്
സംസ്ഥാന മൃഗം ആന
സംസ്ഥാന പക്ഷി ഏഷ്യൻ കുയിൽ
സംസ്ഥാന വൃക്ഷം സാൽ
സംസ്ഥാന പുഷ്പം പലാഷ്
സഞ്ചിത സംസ്ഥാന ദേശീയോൽപ്പന്നം ( Net State Domestic Product) (2011) 29786
സാക്ഷരത (2011) 75.60%
നിയമസഭാ മണ്ഡലങ്ങൾ 81
പാർലമെന്റ് മണ്ഡലങ്ങൾ 14

ഝാർഖണ്ഡ് ജനജീവിതം 27 ദശലക്ഷം ജനങ്ങൾ വസിക്കുന്ന ജാർഖണ്ഡിൽ സ്ത്രീ-പുരുഷ അനുപാതം ദേശീയ ശരാശരിയേക്കാൾ മെച്ചമാണ്. 2011 സെൻസസ് പ്രകാരം 1000 പുരുഷന്മാർക്ക് 947 സ്ത്രീകൾ ഉണ്ട്. 2001 ലെ 1000:941 നെ അപേക്ഷിച്ച് കഴിഞ്ഞ ശതകത്തിൽ പുരോഗതി ഉണ്ടായിട്ടുണ്ട്. ജനസംഖ്യയിൽ മൂന്നിൽ ഒന്ന് ഗിരിവർഗ്ഗ സമൂഹങ്ങളാണ്. ഏകദേശം 35 ആദിമ ഗോത്ര വിഭാഗങ്ങൾ ജാർഖണ്ഡിലെ കാടുകളോട് ചേർന്ന് ജീവിക്കുന്നു. ബീഹാർ, ബംഗാൾ എന്നീ സംസ്ഥാനങ്ങളിൽനിന്ന് വിരവധി ജനങ്ങൾ ജാർഖണ്ഡിലേക്ക് കുടിയേറി പാർക്കുന്നു. ഇവിടത്തെ വ്യാവസായിക നഗരങ്ങളായ ജംഷഡ്‌പൂർ, റാഞ്ചി, ഹസാരിബാഗ്, ബൊക്കാറോ, ധൻബാദ് എന്നിവ മുൻകാലത്ത് വളരെയധികം ജോലി സാധ്യത വാഗ്ദാനം ചെയ്തിരുന്നു. പുരാതന കാലം മുതൽക്കേ ഗോത്ര സമൂഹങ്ങൾ നിലനിന്നിരുന്ന ജാർഖണ്ഡിൽ ഗിരിവർഗക്കാർ ഹിന്ദുമത വിശ്വാസികളല്ല. അവർ തങ്ങളുടേതായ വിശ്വാസങ്ങൾ സൂക്ഷിക്കുന്നു.