ഗുജറാത്ത് ഭൂപടം

ഗുജറാത്ത് ഭൂപടം

ഗുജറാത്ത് ഭൂപടം
* Gujarat Map in Malayalam

ഗുജറാത്ത് ഭൂപടം (Gujarat map in Malayalam)

ഇന്ത്യൻ സംസ്ഥാനങ്ങളിൽ വച്ച് ഇന്ന് ഏറ്റവുമധികം ചർച്ചചെയ്യപ്പെടുന്ന ഒന്നായ ഗുജറാത്ത് രാഷ്ട്രപിതാവായ മഹാത്മാ ഗാന്ധിയുടെ ജന്മസ്ഥലമാണ്. സിന്ധുനദീതട സംസ്കാരത്തിന്റെ ശേഷിപ്പുകൾ സൂക്ഷിക്കുന്ന ഗുജറാത്ത് ഏറ്റവുമധികം വ്യവസായികളെ സമ്മാനിച്ച സംസ്ഥാനമാണ്. സംസ്ഥാനത്തിന്റെ തലസ്ഥാനം ഗാന്ധിനഗറും ഏറ്റവും ജനസംഖ്യയുള്ള നഗരം അഹമ്മദാബാദുമാണ്.

2011 ലെ സെൻസസ് പ്രകാരം 60,383,628 ജനസംഖ്യയുള്ള ഗുജറാത്തിന് 1, 96,024 ചതുരശ്ര കിലോമീറ്റര് വിസ്തീര്ണമുണ്ട്. വലിപ്പത്തിൽ 7 ആം സ്ഥാനത്താണ്. വടക്കു രാജസ്ഥാനും കിഴക്ക് മധ്യപ്രദേശും തെക്ക് മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്ന ഗുജറാത്ത് പടിഞ്ഞാറു അറേബ്യൻ സമുദ്രാതിർത്തിയുമുണ്ട്. 196017 ജില്ലകളുമായി രൂപീകരിക്കപ്പെട്ട ഗുജറാത്തിനു ഇപ്പോൾ 33 ജില്ലകളുണ്ട്. 1960 നു മുൻപ് ബോംബെ സംസ്ഥാനത്തിന്റെ വടക്കൻ ജില്ലകളായിരുന്ന പ്രദേശങ്ങളെ ഉൾക്കൊള്ളിച്ചുകൊണ്ടാണ് ഗുജറാത്ത് രൂപീകരിച്ചത്. 79.31% സാക്ഷരതയുള്ള ഗുജറാത്ത് സാക്ഷരതാ റാങ്കിങ്ങിൽ ഇന്ത്യയിൽ 18-ആം സ്ഥാനത്താണ്.

 

ഗുജറാത്തിലെ ജില്ലകൾ

ഗുജറാത്ത് സംസ്ഥാനത്തെ ജില്ലകൾ, ജില്ലാ ആസ്ഥാനങ്ങൾ, വിസ്തീർണം, ജനസംഖ്യ എന്നീ വിവരങ്ങൾ താഴെ പട്ടികയിൽ കാണാം.

 

നമ്പർ ജില്ലാ ആസ്ഥാനം ജനസംഖ്യ സാക്ഷരത
1 അഹമ്മദാബാദ് അഹമ്മദാബാദ് 7214225 85.31%
2 അംറേലി അംറേലി 1514190 74.25%
3 ആനന്ദ് ആനന്ദ് 2092745 84.37%
4 ആരാവലി ആരാവലി    
5 ബനസ്‌കന്ദ പാലന്പൂർ 3120506 65.32%
6 ബോടാഡ് ബോടാഡ്    
7 ഭാറൂച് ഭാറൂച് 1551019 81.51%
8 ഭാവ്നഗർ ഭാവ്നഗർ 2880365 75.52%
9 ഛോട്ടാ ഉദയ്‌പുർ ഛോട്ടാ ഉദയ്‌പുർ    
10 ദാഹോഡ് ദാഹോഡ് 2127086 58.82%
11 ദേവഭൂമി ദ്വാരക ഖംഭാലിയ    
12 ഗാന്ധിനഗർ ഗാന്ധിനഗർ 1391753 84.16%
13 ഗിർ സോമനാഥ് വേറാവൽ    
14 ജാംനഗർ ജാംനഗർ 2160119 73.65%
15 ജുനഗഢ് ജുനഗഢ് 2743082 75.80%
16 ഖേഡ നദിയാദ്‌ 2092371 70.59%
17 കച്ച് ഭുജ് 2299885 82.65%
18 മഹിസാഗർ ലുണാവട    
19 മെഹ്സാന മെഹ്സാന 2035064 83.61%
20 മോർബി മോർബി    
21 നർമദാ രാജ്‌പിപിയാ 590297 72.31%
22 നവസരി നവസരി 1329672 83.88%
23 പഞ്ചമഹാൽ ഗോധ്ര 2390776 70.99%
24 പട്ടാൻ പട്ടാൻ 1343734 72.30%
25 പോർബന്ദർ പോർബന്ദർ 585449 75.78%
26 രാജ്കോട്ട് രാജ്കോട്ട് 3804558 80.96%
27 സബർഖന്ത ഹിമാന്ത്നഗർ 2428589 75.79%
28 സൂററ്റ് സൂററ്റ് 6081322 85.53%
29 സുരേന്ദ്രനഗർ സുരേന്ദ്രനഗർ 1756268 72.13%
30 താപി വ്യാരാ 807022 68.26%
31 ദി ഡാങ്സ് അഹ്വ 228291 75.16%
32 വഡോദര വഡോദര 4165626 78.92%
33 വൽസാട് വൽസാട് 1705678 78.55%

 

ഗുജറാത്തിലെ പ്രധാന നഗരങ്ങൾ

ഗുജറാത്ത്‌ സംസ്ഥാനത്തെ പ്രധാന നഗരങ്ങളുടെ പട്ടിക താഴെ കൊടുക്കുന്നു. സംസ്ഥാനത്തിന്റെ തലസ്ഥാനം ഗാന്ധിനഗർ ആണെങ്കിലും ഏറ്റവും വലിയ നഗരം  അഹമ്മദാബാദ് ആണ്. പ്രവാസികൾ വഴി ഏറ്റവും കൂടുതൽ പണമയയ്ക്കൽ സ്വീകരിക്കുന്ന സംസ്ഥാനമാണ് ഗുജറാത്ത്. ഈ വഴിക്കുള്ള സമ്പാദ്യം ഗുജറാത്തിനെ സാമ്പത്തികമായി വികാസനോന്മുഖമാക്കുന്നു. ഗുജറാത്തിലെ മിക്ക നഗരങ്ങളും അതിവേഗം വികസിച്ചുകൊണ്ടിരിക്കുന്നവയാണ്.

 

റാങ്ക് നഗരം ജില്ല ജനസംഖ്യ
1 അഹമ്മദാബാദ് അഹമ്മദാബാദ് 5577940
2 സൂററ്റ് സൂററ്റ് 4462002
3 വഡോദര വഡോദര 1670806
4 രാജ്കോട്ട് രാജ്കോട്ട് 1286678
5 ഭാവ്നഗർ ഭാവ്നഗർ 593368
6 ജാംനഗർ ജാംനഗർ 479920
7 ജുനഗഢ് ജുനഗഢ് 319462
8 ഗാന്ധിധാം കച്ച് 247992
9 നദിയാദ്‌ ഖേഡാ 218095
10 ഗാന്ധിനഗർ ഗാന്ധിനഗർ 5577940