ഗോവ സംസ്ഥാന ഭൂപടം

ഗോവ ഭൂപടം

ഗോവ സംസ്ഥാന ഭൂപടം
*Goa map in Malayalam

ഗോവ സംസ്ഥാന ഭൂപടം (Goa Map in Malayalam)

ഇന്ത്യൻ ഉപദ്വീപിന്റെ പടിഞ്ഞാറേ തീരത്ത് കൊങ്കൺ മേഖലയിൽ സ്ഥിതിചെയ്യുന്ന ഗോവ ഇന്ത്യയിലെ ഏറ്റവും ചെറിയ സംസ്ഥാനമാണ്. ടൂറിസം വ്യവസായത്തിന് പര്യായമായ ഗോവൻ ബീച്ചുകൾ പതിനായിരക്കണക്കിന് സ്വദേശികളും വിദേശികളുമായ ടൂറിസ്റ്റുകളെ വർഷംതോറും സ്വീകരിച്ചു് സൽക്കരിക്കുന്നു. പടിഞ്ഞാറൻ തീരത്തുടനീളം അറേബ്യൻ സമുദ്രത്തിൽ വലയം ചെയ്യപ്പെട്ട ഗോവ സംസ്ഥാനം സുന്ദരമായ ഭൂപ്രകൃതിയിൽ സമ്പന്നമാക്കപ്പെട്ടിരിക്കുന്നു. തെക്കൻ ഗോവ എന്നും വടക്കൻ ഗോവ എന്നും രണ്ടു ജില്ലകൾ മാത്രമാണ് ഗോവയിൽ ഉള്ളത്.


അക്ഷാംശം 15°48'00" വടക്കു മുതൽ 14°53'54" വടക്ക് വരെയും രേഖാംശം 74° 20'13" കിഴക്കു മുതൽ 73° 40'33" കിഴക്കു വരെയും അംശങ്ങൾക്കകത്തു സ്ഥിതിചെയ്യുന്ന ഗോവയുടെ ഭൂമിശാസ്ത്രം കർണാടകം, മഹാരാഷ്ട്ര എന്നീ സംസ്ഥാനങ്ങളുടെ പശ്ചിമ പ്രദേശത്തിന്  സമാനമാണ്. കൊങ്കൺ കുന്നുകളും സമതലങ്ങളും തീരദേശ പ്രകൃതിയും ഗോവയെ അതുല്യമാക്കുന്നു.

 

 

 

ഗോവ സംസ്ഥാനം - വസ്തുതകളും വിവരങ്ങളും

തലസ്ഥാനം പനാജി
സംസ്ഥാനം രൂപീകരിച്ച ദിവസം 1987 മേയ് 30
വിസ്തീർണം 3,702 ച.കി.മീ.
ഗവർണ്ണർ ശ്രീമതി മൃദുല സിൻഹ
മുഖ്യമന്ത്രി ശ്രീ മനോഹർ പരീക്കർ
ജനസംഖ്യ (2011 സെൻസസ് )  1,458,545  
പ്രധാന ടൂറിസ്റ്റ് ആകർഷണങ്ങൾ അന് ജുന, അരമ്പോൾ, ബോൺ ജീസസ് ബസിലിക്ക, സെ കത്തീഡ്രൽ
പ്രധാന ഉത്സവങ്ങൾ, പെരുന്നാളുകൾ വിശുദ്ധ ഫ്രാൻസിസ് സേവ്യറിന്റെ പെരുന്നാൾ, ശിഗമോത്സവം
പ്രധാന നൃത്ത സംഗീത രൂപങ്ങൾ ലാറ്റിൻ അമേരിക്കൻ സംഗീതം, നാടക സംഗീതം, 'ഓവി' വിവാഹ ഗാനം, സുവാരി, മാൻഡോ എന്നറിയപ്പെടുന്ന പരമ്പരാഗത പ്രണയ ഗാനങ്ങൾ, 'പൈനും' താരാട്ടു പാട്ടുകൾ ഷിജിമോ നൃത്തം
കലയും കാരകൗശല വിദ്യയും ടെറാക്കോട്ട ശില്പങ്ങൾ, കളിമൺ പാത്രങ്ങൾ, ക്രോഹെറ് മേശവിരികൾ, മുളയിലും ചൂരലിലുമുള്ള മീൻ പിടിക്കാനുള്ള കുടുക്കുകൾ, പായകൾ, ബാസ്കറ്റുകൾ.
ഭാഷകൾ കൊങ്കണി, മറാത്തി
നദികൾ മണ്ഡോവി, സുവാരി, തേരേൽഡിയോള, ചപോരാ, സാൽ, തലപൊന
വനങ്ങളും വന്യജീവി സങ്കേതങ്ങളും ബോണ്ടോല, മോടേം ദേശീയോദ്യാനം, ഡോ.സലിം അലി പക്ഷിസങ്കേതം, കോട്ടിഗോവ വന്യജീവി സങ്കേതം,
സംസ്ഥാന മൃഗം കാട്ടുപോത്ത്
സംസ്ഥാന പക്ഷി ബ്ലാക്ക് ക്രെസ്റ്റഡ് ബുൾബുൾ
സംസ്ഥാന വൃക്ഷം അസ്‌ന
പ്രധാന വിളകൾ നെല്ല്, തെങ്ങ്, കശുവണ്ടി
ജില്ലകൾ 2