ഡൽഹി ഭൂപടം

ഡൽഹിയുടെ ഭൂപടം

ഡൽഹി ഭൂപടം
* Map of Delhi in Malayalam

ഡൽഹി ഇന്ത്യയുടെ തലസ്ഥാന നഗരമാണ്. ഇന്ത്യയിലെ രണ്ടാമത്തെ വലിയ ജനസംഖ്യയുള്ള നഗരത്തിൽ 1.6 ദശലക്ഷം ജനങ്ങൾ വസിക്കുന്നു. 1,484 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണമുണ്ട് ഡൽഹിക്ക്. വടക്കേ ഇന്ത്യയിലെ ഏറ്റവും വലിയ വാണിജ്യ നഗരവും ഒരേയൊരു മെട്രോപൊളിറ്റൻ നഗരവുമാണ് ഡൽഹി. സമുദ്രനിരപ്പിൽനിന്ന് 700 മീറ്റർ മുതൽ 1000 മീറ്റർ വരെ ഉയരെയാണ് ഡൽഹിയുടെ ഭൂതല ഉന്നതി. യമുന നടിയുടെ തീരത്താണ് ഡൽഹി സ്ഥിതിചെയ്യുന്നത്. വടക്കും പടിഞ്ഞാറും തെക്കും ഹരിയാനയും കിഴക്ക് ഉത്തർപ്രദേശും ഡൽഹിക്ക് അതിർത്തികളാണ്. ഡൽഹിയെ ഒരു കേന്ദ്രഭരണ പ്രദേശമായി കണക്കാക്കുമെങ്കിലും രാഷ്ട്രീയമായി ജനാധിപത്യ ഗവൺമെന്റ് ഉണ്ട്. 70 അംഗ നിയമസഭയും മുഖ്യമന്ത്രി നയിക്കുന്ന കാബിനറ്റും ഡെൽഹിയിലുണ്ട്. എന്നാൽ മറ്റു സംസ്ഥാന സർക്കാരുകൾക്കുള്ളത്ര അധികാരങ്ങൾ ഡെൽഹിക്കില്ല. രാഷ്‌ട്രപതിയാൽ നിയമിക്കപ്പെടുകയും കേന്ദ്ര സർക്കാർ നിയന്ത്രിക്കുകയും ചെയ്യുന്ന ലഫ്.ഗവർണറാണ് സംസ്ഥാനത്തിന്റെ ഭരണഘടനാ തലവൻ. 'ദേശിയ തലസ്ഥാന പ്രദേശമായ ഡൽഹി' (National Capital Territory of Delhi) എന്നാണ് ഔദ്യോഗികമായി ഡൽഹിയുടെ പേര്.

 

ഡൽഹി - വസ്തുതകളും വിവരങ്ങളും

ഔദ്യോഗിക നാമം നാഷണൽ ക്യാപിറ്റൽ ടെറിറ്ററി ഓഫ് ഡൽഹി
വിസ്തീർണം 1484 ച.കി.മീ.
ജനസംഖ്യ (2011 സെൻസസ്) 16,787,941
ജനസംഖ്യ (2014 യു. എൻ. റിപ്പോർട്ട്) 25 ദശലക്ഷം
നദികൾ യമുന
മുഖ്യമന്ത്രി ശ്രീ. അരവിന്ദ് കേജ്‌രിവാൾ
ഗവർണർ അനിൽ ബൈജൽ
ഭാഷകൾ ഹിന്ദി, ഇംഗ്ലീഷ്, പഞ്ചാബി, ഉറുദു
സംസ്ഥാന പക്ഷി അങ്ങാടിക്കുരുവി (House Sparrow)
എസ് ടി ഡി കോഡ് 011
സമയമേഖല IST (UTC+5:30)
അതിർത്തി സംസ്ഥാനങ്ങൾ ഹരിയാന, ഉത്തർപ്രദേശ്
ജില്ലകൾ 11