ദാമൻ & ഡിയു ഭൂപടം

ദാമൻ & ഡിയു ഭൂപടം

ദാമൻ & ഡിയു ഭൂപടം

ദാമൻ ഡിയു ഇന്ത്യൻ യൂണിയനിൽ ചേർക്കപ്പെട്ടത് 1961 ഡിസംബർ 19 നാണ്. അതിനുമുൻപ് പോര്ടുഗിസ്  ഭരണ പ്രദേശമായിരുന്ന ആയിരുന്ന ഈ പ്രദേശം ഏകദേശം 450 വർഷമായി പോര്ടുഗിസുകാരുടെ അധീനതയിൽ ആയിരുന്നു. വിവിധ സംസ്കാരങ്ങളുടെയിൻ ഭാഷകൾ, മതവിശ്വാസം എന്നിവയുടെ ഒരു സമ്മിശ്ര സഞ്ചയം ആണ് ദാമൻ-ഡിയു.

1987 നു മുൻപ് ഗോവ -ദാമൻ -ഡിയു  കേന്ദ്രഭരണ പ്രദേശത്തിന്റെ ഭാഗമായിരുന്നു ദാമൻ ഡിയു. 1987 ഡിസംബർ 19 ന് ഗോവ സംസ്ഥാനമായതോടെ ദാമൻ ഡിയു വേർതിരിച്ചു മറ്റൊരു കേന്ദ്രഭരണ പ്രദേശമാക്കുകയായിരുന്നു.

മറാത്തി, ഹിന്ദി, ഇംഗ്ലീഷ്, ഗുജറാത്തി എന്നിവയാണ് ദാമൻ ഡിയുവിലെ ഭാഷകൾ.

 

ദാമൻ ഡിയുവിന്റെ സ്ഥാനം


അറബിക്കടലിന്റെ തീരത്ത് ഗുജറാത്ത് സംസ്ഥാനത്തോട് ചേർന്ന് കിടക്കുന്ന ഭൂപ്രദേശമാണ് ദാമൻ & ഡിയു. 40 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ദാമൻ ജില്ലയും 72 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള ഡിയു ജില്ലയും കച്ച് ഉൾക്കടലിന്റെ ഇരു കരകളിലുമായി സ്ഥിതി ചെയ്യുന്നു.

 

 

ദാമൻ & ഡിയു - വസ്തുതകളും വിവരങ്ങളും

രാഷ്ട്രീയ സംവിധാനം കേന്ദ്ര ഭരണ പ്രദേശം (Union Territory)
ഇന്ത്യൻ റിപ്പബ്ളിക്കിൽ ചേർന്ന ദിവസം 1961 ഡിസംബർ 19
കേന്ദ്രഭരണ പ്രദേശമായ തീയതി 1987 മെയ് 30
തലസ്ഥാനം ദാമൻ
ജനസംഖ്യ (സെൻസസ് 2011)
 243,247  
 
അഡ്മിനിസ്ട്രേറ്റർ സത്യ ഗോപാൽ
ഭാഷകൾ ഗുജറാത്തി, മറാത്തി, ഇംഗ്ലീഷ്, ഹിന്ദി
വിസ്തീർണം 111 ചതുരശ്ര കിലോമീറ്റർ
നദികൾ ദാമൻഗംഗ, കോളക്, കളായി
ജില്ലകൾ 2