ചണ്ഡീഗഡ് ഭൂപടം

ചണ്ഡീഗഡ് ഭൂപടം

ചണ്ഡീഗഡ് ഭൂപടം
Chandigarh Map Malayalam

ചണ്ഡീഗഡ്  നഗരം ഹരിയാന, പഞ്ചാബ് എന്നീ രണ്ടു സംസ്ഥാനങ്ങളുടെ തലസ്ഥാനമായി വർത്തിക്കുന്നു. എന്നാൽ ഈ നഗരം ഒരു കേന്ദ്രഭരണ പ്രദേശമാണ്.

ചണ്ഡീഗഡ് നഗരത്തിന് പഞ്ചാബിലും ഹരിയാനയിലും സ്ഥിതിചെയ്യുന്ന രണ്ട് ഉപഗ്രഹ നഗരങ്ങളുണ്ട്: അവ യഥാക്രമം പഞ്ച്കുളയും മൊഹാലിയുമാണ്.

ഈ രണ്ടു ഉപ നഗരങ്ങളിലായി ചണ്ഡീഗഡിന്റെ ജനസംഖ്യയുടെ സിംഹഭാഗവും അധിവസിക്കുന്നു.ചണ്ഡീഗഡ് ടെക്നോളജി പാർക്കാണ് നഗരത്തിന്റെ പുറത്തുനിന്നുള്ള പ്രവേശന കവാടം.

ഒരു ഉദ്യാന നഗരമായ ചണ്ഡീഗഡിൽ റോക്ക് ഗാർഡൻ, റോസ് ഗാർഡൻ, സുഖ്‌നാ തടാകം, സെക്ടർ 17 ലെ വ്യാപാര കേന്ദ്രം എന്നിവ പ്രധാന ആകർഷണങ്ങളാണ്. ഈ സ്ഥലങ്ങൾ പ്രദേശവാസികൾക്കും സന്ദർശകർക്കും ഇഷ്ടപ്പെട്ട വിനോദകേന്ദ്രങ്ങളാണ്.

ഇൻഫർമേഷൻ ടെക്നോളജി, ഔട്സോഴ്സിങ്, ഇൻഷുറൻസ്, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, ടൂറിസം എന്നിവ ചണ്ഡീഗഡിന്റെ സാമ്പത്തിക വരുമാനത്തിൽ പ്രധാന പങ്കുവഹിക്കുന്ന വ്യവസായങ്ങളാണ്.