ബീഹാർ ഭൂപടം

ബീഹാർ ഭൂപടം

ബീഹാർ ഭൂപടം
* Bihar Map in Malayalam

ബീഹാർ ഭൂപടം (Bihar Map in Malayalam)

ബീഹാർ ഇന്ത്യയുടെ കിഴക്കുഭാഗത്തുള്ള, ജനസംഖ്യകൊണ്ടും മാനവശേഷികൊണ്ടും രാഷ്ട്രീയമായും പ്രധാനപ്പെട്ട ഒരു സംസ്ഥാനമാണ്. രാജ്യത്തെ പല ശക്തരായ നേതാക്കന്മാരെയും സമ്മാനിച്ചിട്ടുള്ള സംസ്ഥാനമാണ് ബീഹാർ. 94,163 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ബിഹാറിൽ 103,804,637 ജനസംഖ്യയുണ്ട്. ഇത് ഇന്ത്യയിൽ മൂന്നാമത്തെ വലിയ ജനസംഖ്യയാണ്.

 

ബിഹാറിന് പടിഞ്ഞാറ് ഉത്തർ പ്രദേശും വടക്ക് വിദേശ രാജ്യമായ നേപ്പാളും, കിഴക്ക് പശ്ചിമ ബംഗാളും തെക്ക് ജാർഖണ്ഡും സ്ഥിതിചെയ്യുന്നു. പടിഞ്ഞാറുനിന്ന് കിഴക്കോട്ടൊഴുകുന്ന ഗംഗ നദി ബിഹാറിനെ രണ്ടായി വിഭജിക്കുന്നു.

 

2000 നവംബർ 15 ന് ബിഹാറിൽനിന്നും ജാർഖണ്ഡ് സംസ്ഥാനം വിഭജിച്ചുപോയി. മൊത്തം ജനസംഖ്യയിൽ 11.4% മാത്രമാണ് നഗരങ്ങളിൽ വസിക്കുന്നത്. ഹിന്ദിയും ഉർദുവും ബീഹാറിന്റെ ഔദ്യോഗിക ഭാഷകളാണ്. ഭോജ്പുരി, മൈഥിലി, മഗാഹി, ബജ്‌ജിക, അംഗിക എന്നീ ഭാഷകളും സംസാരിക്കപ്പെടുന്നു.

 

മൗര്യ രാജാക്കന്മാരുടെ കാലം മുതൽ വ്യാപകമായി പ്രചരിച്ച ബുദ്ധമതം, നളന്ദ-തക്ഷശില സര്വകലാശാലകൾ എന്നിങ്ങനെ ബീഹാർ പലതിനും ചരിത്രപ്രസിദ്ധമായിരുന്നു. പുരാതന കാലംതൊട്ട് ബീഹാർ ഇന്ത്യയുടെ വിജ്ഞാന-രാഷ്ട്രീയ-സാംസ്‌കാരിക കേന്ദ്രമായി അറിയപ്പെട്ടിരുന്നു. മഗധ കേന്ദ്രമാക്കി ഇന്ത്യയിലെ ഏറ്റവും ശക്തരായ മൗര്യ സാമ്രാജ്യം 325 BCE മുതൽ ഇന്ത്യൻ ഉപഭൂഖണ്ഡം ഭരിച്ചു. അതിന്റെ തലസ്ഥാനമായിരുന്ന പാടിലിപുത്ര ആണ് ഇന്നത്തെ പട്ന. AD 240 ൽ ഗുപ്ത സാമ്രാജ്യം നിലവിൽ വന്നു. ഗുപ്ത രാജാക്കന്മാർക്ക് കീഴിൽ ഇന്ത്യ ലോകത്തിലെ ഒരു വൻ ശക്തിയായി മാറി. പിന്നീട് 1540 ൽ പത്താൻ നേതാവായ ഷേർ ഷാ സൂരി എന്ന സംസാരം ബീഹാർ യോദ്ധാവ് വടക്കേ ഇന്ത്യയുടെ ഭരണാധികാരിയായി. അതെ തുടർന്ന് ഇന്ത്യ ചരിത്രത്തിലെ ഏറ്റവും സുവർണ കാലമായ മുഗൾ ഭരണകാലത്ത് ബീഹാർ അവരുടെ നിയന്ത്രണത്തിലായി. മുഗളന്മാർക്കു ശേഷം ഈ പ്രദേശം ബംഗാൾ നവാബിന്റെ നിയന്ത്രത്തിലായി.

 

ബീഹാറിന്റെ ഭൂമിശാസ്ത്രം

ബീഹാർ ഇന്ത്യയുടെ വടക്കുകിഴക്കൻ പ്രദേശത്ത് സ്ഥിതിചെയ്യുന്നു. പ്രകൃതിദത്തമായി ഫലഭൂയിഷ്ഠമായ ബീഹാറിന്റെ മണ്ണ് ഇൻഡോ-ഗംഗാ നദിയിൽ നിന്നുള്ള എക്കൽ, പടിഞ്ഞാറൻ ചമ്പാരനിലെ ചതുപ്പു മണ്ണ്, വടക്കൻ ബിഹാറിലെ ടെറായ് മണ്ണ് എന്നിവയാൽ സമ്പുഷ്ടമാണ്. ബീഹാറിന്റെ വടക്കുഭാഗത്ത് ഹിമാലയ പർവതം സ്ഥിതിചെയ്യുന്നു. തെക്ക് ചോട്ടാനാഗ്പൂർ, കൈമ്പ് പീഠഭൂമികളും സ്ഥിതിചെയ്യുന്നു.