ആസ്സാം സംസ്ഥാനം

ആസ്സാം സംസ്ഥാനം

ഇന്ത്യയിലെ ഏറ്റവും സുന്ദരമായ സ്ഥലങ്ങളിലൊന്നിൽ ലോകത്തെ ഏറ്റവും രുചികരമായ ചായയും നുണഞ്ഞ് അവധിക്കാലം ചെലവഴിക്കണമെന്ന് ആഗ്രഹിക്കുന്നുവോ? അതിനേറ്റവും പറ്റിയ സംസ്ഥാനമാണ് ആസ്സാം. ഇന്ത്യയിൽ ഏറ്റവും കൂടുതൽ തേയില ഉൽപ്പാദിപ്പിക്കുന്ന സ്ഥലവും ഏറ്റവും ജനപ്രീതിയുള്ള തേയില ഉൽപ്പാദിപ്പിക്കുന്ന സ്ഥലവും ആസ്സാമിലാണ്.

tea-pickers-khanikar-garden

 

ഖനികറിലെ തേയിലത്തോട്ടം

 

ആസ്സാമിന്റെ തലസ്ഥാനം ഡിസ് പൂർ ആണ്. ഗുവാഹത്തി നഗരത്തോട് ചേർന്നുതന്നെയാണ് ഡിസ് പൂർ സ്ഥിതിചെയ്യുന്നത്. "ഏഴു സഹോദരിമാർ" എന്ന് വിളിക്കപ്പെടുന്ന വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ ഏറ്റവും പ്രധാനപ്പെട്ട സംസ്ഥാനമാണ് ആസ്സാം. മറ്റുള്ളവ ത്രിപുര, നാഗാലാ‌ൻഡ്, മേഘാലയ, മിസോറം, മണിപ്പൂർ, അരുണാചൽ പ്രദേശ് എന്നിവയാണ്. കാസിരംഗ ദേശീയോദ്യാനവും വന്യജീവി സങ്കേതവും രാജ്യത്തെ തന്നെ ഏറ്റവും വലിയ വനങ്ങളിലൊന്നാണ്. രാജ്യത്ത് മറ്റൊരിടത്തും അവശേഷിച്ചിട്ടില്ലാത്ത തരത്തിൽ വംശനാശം സംഭവിച്ച ഒറ്റ കൊമ്പൻ കാണ്ടാമൃഗ (Rhinoceros) ത്തിൻറെ പ്രകൃതിദത്ത ആവാസകേന്ദ്രമാണ് കാസിരംഗ.മുഗാ എന്ന് വിളിക്കുന്ന സുവർണ പട്ട് ഇന്ന് അസമിൽ മാത്രമേ ഉള്ളു.

 

jorhat-main-road

ജോർഹാട്ടിലെ പ്രധാന നിരത്ത്

 

സംസ്ഥാനത്തിന്റെ മറ്റൊരു പ്രത്യേകത ഇന്ത്യയുടെ ഏറ്റവും പഴയതും വലുതുമായ പെട്രോളിയം ഖനികൾ ഉള്ളത് അസമിലെ ദിഗ്‌ബോയിയിയിൽ ആണ്. ബ്രഹ്മപുത്ര നദി ആസ്സാമിന്റെ ജീവസ്രോതസാണ്. അരുണാചൽ പ്രാദേശിൽനിന്ന് പ്രവേശിക്കുന്ന ഈ നദി ആസ്സാമിൽ പ്രവേശിക്കുന്നതോടെ നിരവധി പോഷകനദികൾ കൂടിച്ചേർന്ന് വളരെ ബൃഹത്തും ആഴമുള്ളതും ആയിത്തീരുന്നു. ആസ്സാം സംസ്ഥാനം ധാതു-വന വിഭങ്ങളാൽ സമ്പന്നമാണ്. പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം എന്നീ ഊർജ വിഭവങ്ങളും കളിമണ്ണ്, ചുണ്ണാമ്പുകല്ല്, കാന്തിക ക്വാർട്സ്, അഭ്രം, അലൂമിനിയം സിലിക്കേറ്റ്,ചീനക്കളിമണ്ണ് എന്നിവയും കുഴിച്ചെടുക്കുന്നു. സംസ്ഥാനത്തിന്റെ വടക്കൻ പ്രദേശങ്ങളിൽ 1889ൽ തന്നെ പെട്രോളിയം ശേഖരം കണ്ടുപിടിച്ചിരുന്നു.

kaziranga-national-park-jeep-safari-water-buffalo

അസം ലഖു ചരിത്രം

മധ്യകാലത്ത് കൊച്, ആഹോം എന്നിങ്ങനെ രണ്ടു പരമ്പരകൾ ആസാം ഭരിച്ചിരുന്നു. ഇവയിൽ കൊച് ടിബറ്റൻ-ബർമീസ് വംശവും, വടക്കൻ ആസാം ഭരിച്ചിരുന്ന ആഹോം തായ് വംശവും ആണ്. ബ്രിട്ടീഷുകാരാണ് അസം ഭരിച്ച ആദ്യത്തെ പാശ്ചാത്യ ശക്തി. മുഗൾ രാജാക്കന്മാർ പതിനാറു പ്രാവശ്യം ആസ്സാം കൈയടക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ഒരിക്കലും വിജയിച്ചതായി കാണുന്നില്ല. 1826 ൽ ആംഗ്ലോ ബർമീസ് യുദ്ധത്തോടെ പടിഞ്ഞാറൻ പ്രദേശങ്ങൾ ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ അധീനതയിലായി.

 

ജില്ലാതല ഭരണ സംവിധാനം

ആസ്സാം സംസ്ഥാനത്തിന് 32 ജില്ലകളുണ്ട്. ജില്ലകളെ മൊഹ്‌കുമ എന്ന് ആസാമീസ് ഭാഷയിൽ വിളിക്കുന്ന സബ് ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു. ജില്ലകളുടെ ഭരണപരമായ നിർവഹണ ചുമതല ജില്ലാ മജിസ്‌ട്രേറ്റിനാണ്. കൂടാതെ അധികാര വികേന്ദ്രീകരണം ജില്ലാ പഞ്ചായത്തുകൾ, സബ് മുനിസിപ്പാലിറ്റി, ഗ്രാമ പഞ്ചായത്ത് എന്നെ തലങ്ങളിലായി നടത്തിയിരിക്കുന്നു. സംസ്ഥാനത്ത 26247 ഗ്രാമങ്ങൾ ഉണ്ട്.പ്രാദേശിക നഗര സമിതികളെ നഗർ സോമിതി പൗര സമിതി, പൗരോ നിഗം എന്നിങ്ങനെ വിളിക്കുന്നു. ഗുവാഹത്തി, നാഗാവ്, ജോർഹാട്, ദിബ്രുഗഡ്, സിൽച്ചർ, ഡിസ്‌പുർ എന്നിവയാണ് ആസ്സാമിലെ ചില പ്രധാന നഗരങ്ങൾ.

brahmaputra-steam-boat

ബ്രഹ്മപുത്ര നദിയിൽ സർവീസ് നടത്തുന്ന ആവിബോട്

 

വിദ്യാഭ്യാസം

2011 കണക്കനുസരിച് അസമിന്റെ സാക്ഷരതാ നിലവാരം 73.18% ആണ്; ഇതിൽ സ്ത്രീ സാക്ഷരത 67.27% ഉം , പുരുഷ സാക്ഷരത 78.81%ഉം ആണ്. ഭൂരിപക്ഷം സ്‌കൂളുകളിലും പഠന മാധ്യമം ഇംഗ്ലീഷ് ഭാഷയാണ്. 14 വയസുവരെ കുട്ടികൾക്ക് സൗജന്യവും നിര്ബന്ധിതവുമായ വിദ്യാഭ്യാസം നൽകുന്നു. അസം സംസ്ഥാന എലിമെന്ററി വിദ്യാഭാസ ഡയറക്ടറേറ്റാണ് പ്രൈമറി സ്കൂൾ കുട്ടികൾക്കുള്ള സിലബസ് രൂപം കൊടുക്കുന്നത്. സംസ്ഥാനത്ത് നന്നായി പ്രവർത്തിക്കുന്ന സി ബി എസ സി സ്കൂളുകളുമുണ്ട്.