ഛത്തിസ്ഗഢ് സംസ്ഥാനം

ഛത്തിസ്ഗഢ് സംസ്ഥാനത്തെപ്പറ്റി

ഇന്ത്യയുടെ 28-മത് സംസ്ഥാനമായി 2000 നവംബർ 1 ന് ഛത്തിസ്ഗഢ് സംസ്ഥാനം പിറവിയെടുത്തു. 135,191 ചതുരശ്ര കിലോമീറ്റര് വിസ്‌തീർണമുള്ള ഛത്തിസ്ഗഢ് മധ്യപ്രദേശ് സംസ്ഥാനത്തെ വിഭജിച്ചാണ് ഉണ്ടാക്കിയത്. മാതൃ സംസ്ഥാനത്തിന്റെ 30 ശതമാനം ഭൂപ്രദേശങ്ങളാണ് ഇതിനായി വേർതിരിച്ചത്.

ഛത്തിസ്ഗഢ് പ്രദേശം സാംസ്കാരികമായും ചരിത്രപരമായും മധ്യ പ്രാദേശിൽനിന്നു വ്യത്യസ്തമായ അസ്തിത്വമുള്ള പ്രദേശമാണ്. പ്രത്യേക സ്വയംഭരണ പ്രദേശത്തെ അനുകൂലിക്കുന്ന വാദങ്ങൾ 1924 മുതൽക്കുതന്നെ നിലനിൽക്കുന്നു.

90 അംഗങ്ങളുള്ള നിയമ നിർമാണ സഭയാണ് ഛത്തിസ്ഗടിന്റേത്‌. 11 ലോക് സഭാ നിയോജക മണ്ഡലങ്ങളും 5 രാജ്യസഭാ സീറ്റുകളും ഉണ്ട്. സംസ്ഥാനത്തിന്റെ തലസ്ഥാനം റായ്‌പൂരും ഹൈക്കോടതി ബിലാസ്പുരും ആണ്. ഛത്തിസ്ഗടിന് 27 ജില്ലകൾ ഉണ്ട്.

ഛത്തിസ്ഗടിന്റെ ലഖു ചരിത്രം

.ഡി.നാലാം നൂറ്റാണ്ടിൽ ദക്ഷിണ കോസലം എന്നറിയപ്പെട്ടിരുന്ന നാട്ടു രാജ്യത്തിൻറെ ചരിത്രത്തോടെയാണ് ചണ്ഡീഗഡ് ചരിത്രം തുടങ്ങുന്നത്. മധ്യകാലത്ത് ചാലൂക്യ ഭരണാധികാരികൾ ബസ്റ്റർ ആസ്ഥാനമാക്കി ഈ പ്രദേശം ഭരിച്ചിരുന്നതായി കരുതപ്പെടുന്നു. 1741 ൽ മറാത്താ സൈന്യം ഈ പ്രദേശം കീഴടക്കി ബോൺസാലെ ഗോത്രത്തിൽ പെട്ട ബീമാജി ഭരണാധികാരിയായി അവരോധിക്കപ്പെട്ടു. പക്ഷെ പിന്നീട് വന്നവരുടെ ദുർഭരണം മറാത്താ ഭരണത്തെ തന്നെ കുപ്രസിദ്ധമാക്കി. പലപ്പോഴും മറാത്താ അധികാരികൾ ബ്രിട്ടീഷുകാരുടെ താല്പര്യത്തിനു വഴങ്ങിക്കൊടുത്തു. സേനാ അംഗങ്ങളും ഉദ്യോഗസ്ഥരും വലിയ രീതിയിലുള്ള പിടിച്ചുപറിയിലും കൊള്ളയിലും ഉൾപ്പെട്ടു. പിന്നീട് 19-ആം നൂറ്റാണ്ടോടെ ഗോണ്ടുകളുടെ ആക്രമണത്തിൽ മറാത്താകളുടെ ഭരണം അവസാനിച്ചു.

ജനസംഖ്യയും ജനജീവിതവും

2011 സർവേ പ്രകാരം ഛത്തിസ്ഗഢ് സംസ്ഥാനത്ത് 2 .55 കോടി ജനങ്ങളുണ്ട്. ചതുരശ്ര കിലോമീറ്ററിന് 187 പേർ വസിക്കുന്ന സംസ്ഥാനം പൊതുവെ ജന സാന്ദ്രത കൂടിയ പ്രദേശമാണ്. ജനങ്ങളിൽ പകുതിയിലധികവും ജീവിക്കുന്നത് പ്രധാനപ്പെട്ട നാലു ജില്ലകളായ റായ്‌പൂർഃ, ദുര്ഗ, സുരഗുജ, ബിലാസ്പുർ എന്നീ ജില്ലകളിലാണ്. സംസ്ഥാന രൂപീകരണത്തിനുശേഷം ഗ്രാമീണ മേഖലയിൽ താമസിച്ചിരുന്ന വലിയൊരു പങ്കു ജനങ്ങളും നഗരങ്ങളിലേക്ക് കുടിയേറുകയുണ്ടായി.

ഛത്തിസ്ഗഢ് സാമ്പത്തിക രംഗം

പ്രകൃതി വിഭവങ്ങളാൽ അനുഗ്രഹീതമാണ് ഛത്തിസ്ഗഢ് സംസ്ഥാനം. സംസ്ഥാനത്തിന്റെ മൊത്തം റവന്യൂ വരുമാനത്തിന്റെ 44 ശതമാനവും വനവിഭവങ്ങളിൽ നിന്നാണ് ലഭിക്കുന്നത്. കൂടാതെ ധാതുക്കളും സാമ്പത്തിക വ്യവസ്ഥക്ക് വലിയ സംഭാവനയാണ് നൽകുന്നത്. കൽക്കരി, ഇരുമ്പയിര്, ചെമ്പ്, ലൈംസ്റ്റോൺ, റോക് ഫോസ്‌ഫൈറ്റ്, മാംഗനീസ്, ബോക് സൈറ്റ്, ആസ്ബെറ്റോസ്, മൈക്ക എന്നിവയാണ് പ്രധാന ഖനിജ ധാതുക്കൾ.