ത്രിപുര ഭൂപടം

ത്രിപുര സംസ്ഥാന ഭൂപടം

ത്രിപുര ഭൂപടം

ത്രിപുര ഇന്ത്യയുടെ തെക്കുകിഴക്കൻ സംസ്ഥാനമാണ്. ആകെ 10,486 ചതുരശ്ര കിലോമീറ്റര് മാത്രം വിസ്‌തീർണമുള്ള ത്രിപുര ഇന്ത്യയിൽ മൂന്നാമത്തെ ഏറ്റവും ചെറിയ സംസ്ഥാനമാണ്.

 

വടക്കും പടിഞ്ഞാറും തെക്കും ഇന്ത്യയുടെ അയൽ രാജ്യമായ ബംഗ്ലാദേശ്, കിഴക്ക് മിസോറാമും ആസ്സാം സംസ്ഥാനങ്ങൾ എന്നിവയാൽ ചുറ്റപ്പെട്ടു കിടക്കുന്നു ത്രിപുര. സംസ്ഥാനത്തിന്റെ തലസ്ഥാനം അഗർത്തലായാണ്. 2011 സെൻസസ് പ്രകാരം ത്രിപുരയുടെ ജനസംഖ്യ 36,73,032 ആണ്.

 

സംസ്ഥാനത്തെ ജനസംഖ്യയുടെ 30% അബൊറിജിനൽ ഗോത്രവർഗ വിഭാഗക്കാരാണ്. അവരെ പട്ടികവർഗ്ഗത്തിൽ (Scheduled Tribe) ഉൾപ്പെടുത്തിയിരിക്കുന്നു. ത്രിപുര ഒരു പരിസ്ഥിതി സൗഹൃദ പ്രദൂഷണ രഹിത സംസ്ഥാനമാണ്. ജനങ്ങൾ പ്രധാനമായയും ഖോക്ബോർക്, ബംഗാളി എന്നീ ഭാഷകൾ സംസാരിക്കുന്നു.

 

ഈ സംസ്ഥാനം ബ്രിട്ടീഷ് കാലഘട്ടത്തിൽ ത്രിപുര രാജാക്കന്മാർ ഭരിച്ചിരുന്ന ഒരു നാട്ടു രാജ്യമായിരുന്നു. ഇന്ത്യയോട് ചേർത്തതിനുശേഷം സ്വദേശി ഗോത്രങ്ങളും ബംഗാളികളും തമ്മിൽ നിരവധി വംശീയ ലഹളകൾ ഉണ്ടായി. പിന്നീട് ഒരു സ്വതന്ത്ര ട്രൈബൽ ഭരണ കൌൺസിൽ രൂപീകരിച്ചതോടെയാണ് പ്രശ്നങ്ങൾ പ്രത്യക്ഷത്തിൽ ശമിച്ചത്.

 

44 ആം നമ്പർ ദേശിയ പാത മാത്രമാണ് സംസ്ഥാനത്തെ പ്രധാന റോഡ്.

 

ത്രിപുര - വിവരങ്ങളും വസ്തുതകളും
നിലവിൽ വന്ന ദിവസം 1972 ജനുവരി 21
വിസ്തീർണം 10,486 ചതുരശ്ര കിലോമീറ്റർ
സാന്ദ്രത 350/ച.കി.മീ.
ജനസംഖ്യ (2011) 3,673,917  
പുരുഷന്മാർ 1,874,376
സ്ത്രീകൾ 1,799,541
ജില്ലകൾ 8
തലസ്ഥാനം അഗർത്തല
നദികൾ ബരിമ, ഗോമതി, ഖോവൈ ധലായി, മുഹുരി, ഫെണി, ജൂരി എന്നിവ
വനങ്ങൾ, ദേശീയോദ്യാനങ്ങൾ ക്‌ളൗഡ്‌ഡ് ലേപാർഡ് ദേശിയ പാർക്ക്, റോവാ വന്യജീവി സങ്കേതം, ബൈസൺസ് നാഷണൽ പാർക്ക്, തൃഷ്വ വന്യജീവി സങ്കേതം.
ഭാഷകൾ ബംഗാളി, ഖോർബൊറോക് ഇംഗ്ലീഷ്, നോയഖാലി, ചക് മ
അതിർത്തി സംസ്ഥാനങ്ങൾ ആസ്സാം, മിസോറാം
സംസ്ഥാന മൃഗം ഫയറെ കുരങ്ങ്
സംസ്ഥാന വൃക്ഷം ആകർ മരം
സംസ്ഥാന പുഷ്പം നാഗേശ്വര
സംസ്ഥാന ആഭ്യന്തര ഉൽപ്പന്നം (2011) 50750
സാക്ഷരതാ നിരക്ക് (2011) 79.63%
സ്ത്രീകളുടെ അനുപാതം 1000 പുരുഷന് 961
അസംബ്ലി മണ്ഡലങ്ങൾ 60
പാർലമെന്റ് മണ്ഡലങ്ങൾ 2