സിക്കിം ഭൂപടം

സിക്കിം സംസ്ഥാന ഭൂപടം

സിക്കിം ഭൂപടം
*Sikkim Map Malayalam

ഇന്ത്യയിലെ ഏറ്റവും ചെറിയ രണ്ടാമത്തെ സംസ്ഥാനമായിരുന്നിട്ടും സിക്കിം പ്രകൃതി സ്നേഹികളായ സഞ്ചാരികൾക്ക് ഒരു സ്വർഗമാണ്. ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനമായ സിക്കിം നേപ്പാൾ, ടിബറ്റ് സ്വയംഭരണ പ്രദേശം, ഭൂട്ടാൻ, ചൈന എന്നീ വിദേശ അതിർത്തികളും തെക്ക് പശ്ചിമബംഗാൾ സംസ്ഥാനവുമായും അതിർത്തി പങ്കുവെക്കുന്നു. മനോഹരമായ പർവ്വതങ്ങളും അഗാധമായ താഴ്വരകളും സിക്കിമിനെ വിനോദസഞ്ചാരികളുടെ ഇഷ്ട വിഹാരമാക്കുന്നു. ശിവാലിക് നിരകളിൽ സ്ഥിതിചെയ്യുന്ന ഗാങ്ടോക്ക് എന്ന സിക്കിമിന്റെ തലസ്ഥാന നഗരം 5500 അടി ഉയരത്തിൽ സ്ഥിതിചെയ്യുന്നു.

 

ലോകത്തിലെ രണ്ടാമത്തെ ഏറ്റവും വലിയ കൊടുമുടിയായ കാഞ്ചൻജംഗ ഗാങ്ടോക്കിൽ നിന്നു കാണുവാൻ കഴിയും. സിക്കിമിന്റെ വിസ്തീർണം ഏകദേശം 7000 ചതുരശ്ര കിലോമീറ്ററും ജനസംഖ്യ വെറും ആറ് ലക്ഷവുമാണ്. ഭൂപ്രദേശത്തിന്റെ മിക്കവാറും കുന്നിൻ പ്രദേശമായതുകൊണ്ട് വേനൽക്കാല ജീവിതം സുഖകരമാണ്. കൂടിയ താപനില 28 ഡിഗ്രിക്ക് മുകളിൽ പോകാറില്ല. ശൈത്യകാലങ്ങളിൽ എല്ലു കോച്ചുന്ന തണുപ്പാണ് അനുഭപ്പെടുന്നത്. താപനില പൂജ്യത്തിനും താഴെ ആകാറുണ്ട്. സിക്കിം സംസ്ഥാനം 1975 ലാണ് രൂപം കൊണ്ടത്. സംസ്ഥാന നിയമസഭയിൽ 32 അംഗങ്ങളുണ്ട്. സംസ്ഥാനത്ത് രണ്ട് ലോക്സഭാ അംഗങ്ങളാണ് ഉള്ളത്.

സിക്കിം വസ്തുതകളും വിവരങ്ങളും

നിലവിൽ വന്ന ദിവസം 1975 മെയ് 15
വിസ്തീർണം 7096 ച.കി.മീ.
ജന സാന്ദ്രത 86/ച.കി.മീ.
ജനസംഖ്യ (2011) 610,577
പുരുഷന്മാർ (2011) 323,070
സ്ത്രീകൾ (2011) 287,507
ജില്ലകൾ 4 തലസ്ഥാനം ഗാങ്ടോക്ക്
നദികൾ ടീസ്റ്റ, ചോലാമു, റങ്ങീത്
വനങ്ങളും വന്യജീവി സങ്കേതങ്ങളും കാഞ്ചൻജംഗ ദേശീയോദ്യാനം, ഫംബോങ് ലഹോ വന്യജീവി സങ്കേതം, ക്യോൻഗോസ്ലേ ആൽപൈൻ, മീനം വന്യജീവി സങ്കേതം
ഭാഷകൾ നേപ്പാളി, ലെപ്ച, ലിംബു, മജ്‌ഹി, മജിഹ്വർ, സിക്കിമിസ്, ഷേർപ, തമാങ്, തുളുങ്, ടിബറ്റൻ, ഇംഗ്ലീഷ്, ഹിന്ദി.
അതിർത്തി സംസ്ഥാനം പശ്ചിമ ബംഗാൾ
അതിർത്തി രാജ്യങ്ങൾ നേപ്പാൾ, ഭൂട്ടാൻ, ചൈന
സംസ്ഥാന മൃഗം റെഡ് പാണ്ട
സംസ്ഥാന പക്ഷി ചെമ്പോത്ത്
സംസ്ഥാന പുഷ്പം ഓർക്കിഡ്
സംസ്ഥാന വൃക്ഷം രഡോഡെൻഡ്രോം
സംസ്ഥാന എൻ ഡി പി (2011) 81159
സാക്ഷരതാ നിരക്ക് 87.75
സ്ത്രീ-പുരുഷ അനുപാതം 899: 1000
നിയമസഭാ മണ്ഡലങ്ങൾ 32
പാർലമെന്റ് മണ്ഡലങ്ങൾ 1