പഞ്ചാബ് സംസ്ഥാന ഭൂപടം

പഞ്ചാബ് ഭൂപടം

പഞ്ചാബ് സംസ്ഥാന ഭൂപടം
Punjab Map in Malayalam

പഞ്ചാബ് സംസ്ഥാന ഭൂപടം (Punjab Map in Malayalam)

പഞ്ചാബ് ഇന്ത്യയുടെ വടക്കു-പടിഞ്ഞാറ് സ്ഥിതിചെയ്യുന്ന ഒരു സംസ്ഥാനമാണ്. പടിഞ്ഞാറ് പാകിസ്ഥാനുമായി അന്താരാഷ്ട് അതിർത്തിയുള്ള പഞ്ചാബ് വടക്കുവശം ജമ്മു-കാശ്മീർ, കിഴക്ക് ഹിമാചൽ പ്രദേശ്, തെക്കു ഹരിയാനയും രാജസ്ഥാനും എന്നീ സംസ്ഥാനങ്ങളുമായി അതിർത്തി പങ്കിടുന്നു.

ചണ്ഡീഗഡ് നഗരം പഞ്ചാബിന്റെയും ഹരിയാനയുടെയും സംയുക്ത തലസ്ഥാനമായി വർത്തിക്കുന്ന കേന്ദ്രഭരണ പ്രദേശമാണ്.

പഞ്ചാബിലെ ജനങ്ങളുടെ പ്രധാന തൊഴിൽ കൃഷിയാണ്. ഇന്ത്യയിലെ ഒന്നാമത്തെ ഗോതമ്പ് ഉല്പാദന സംസ്ഥാനമാണ് പഞ്ചാബ്. രാജ്യത്തെ മൊത്തം ഭക്ഷ്യ ധാന്യ ഉത്പാദനത്തിന്റെ 17 ശതമാനവും പഞ്ചാബിലാണ് നടക്കുന്നത്. കമ്പിളി വസ്ത്രനിര്മാണം, ഹോസറി, തയ്യൽ മെഷീനുകൾ, സൈക്കിളുകൾ, ട്രാക്ടറുകൾ, സ്പോർട്സ് വസ്തുക്കൾ, ശാസ്ത്രീയ ഉപകരണങ്ങൾ, പഞ്ചസാര നിർമാണം എന്നിവയാണ് പ്രധാന വ്യവസായങ്ങൾ.

സിഖ് മതത്തിന്റെ ഉത്ഭവ കേന്ദ്രവും സിഖുമത വിശ്വാസികൾ ഭൂരിപക്ഷമുള്ള സംസ്ഥാനവുമാണ് പഞ്ചാബ്. സുവർണ്ണ ക്ഷേത്രം നിലനിൽക്കുന്ന അമൃതസർ പഞ്ചാബിന്റെ വിശുദ്ധ നഗരവും ഒരു പ്രധാന തീർത്ഥാടന കേന്ദ്രവുമാണ്.

പഞ്ചാബിന് 22 ജില്ലകളുണ്ട്. ഇതിൽ ഏറ്റവും വലിയ ജില്ലാ ഫിറോസ്പ്പൂരും ഏറ്റവും ചെറുത് നവൻ ശഹറുമാണ്. ജില്ലകളുടെ ഭൂമിശാസ്ത്രം ശരിയായി മനസിലാക്കാൻ ജില്ലാ മാപ്പുകൾ സഹായിക്കും. അമൃതസർ, ബർണാല, ഭട്ടിണ്ട, ഫിറോസ്‌പുർ, ഫത്തേഗഢ്, ഫരീദ്കോട്, ഗുർദാസ്‌പുർ, ഹോഷിയാർപുർ, ജലന്ധർ, കപൂർത്തല, ലുധിയാന, മാൻസാ, മോഗ, മൊഹാലി, മുക്തസർ, പട്യാല, പത്താന്കോട്ട്, രൂപ്നഗർ, സംഗ്രൂർ, ഷഹീദ് ഭഗത് സിംഗ് നഗർ, തരൺ തരൺ എന്നിവയാണ് മറ്റു ജില്ലകൾ.

പഞ്ചാബ് സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ

തലസ്ഥാനം ചണ്ഡീഗഢ്
വിസ്തീർണം 50,362 ച.കി.മീ.
നിലവിൽ വന്ന ദിവസം 1950 ജനുവരി 26
ജനസംഖ്യ (സെൻസസ് 2011) 27,743,338
ഗവർണ്ണർ ശിവരാജ് പാട്ടീൽ
മുഖ്യമന്ത്രി പ്രകാശ് സിംഗ് ബാദൽ
ഭാഷകൾ പഞ്ചാബി, ഹിന്ദി, ഉറുദു
നദികൾ ബിയാസ്, സത്ലജ്, രവി
ടൂറിസ്റ്റ് സ്ഥലങ്ങൾ/തീർത്ഥാടന കേന്ദ്രങ്ങൾ സുവർണ്ണ ക്ഷേത്രം, ജാലിയൻ വാലാബാഗ്, റോക്ക് ഗാർഡൻ, ലിഷർ വാലി
ഉത്സവങ്ങൾ ലോടി, ബൈശാഖി, ഗുരുപൂരബ്
പ്രധാന നൃത്തവും സംഗീതവും ഭാംഗര നൃത്തവും സംഗീതവും
കലാ-കരകൗശല വിദ്യകൾ ഫ്ൽക്കരി അഥവാ പുഷ്പ എംബ്രോയിഡറി, ഹോഷിയാർപുരിലെ കറുത്ത തടിയിലുള്ള ശില്പങ്ങൾ
വനങ്ങളും വന്യജീവി സങ്കേതങ്ങളും ബിർ മോത്തി ബാഗ്, ബിർ ബുണ്ടെർ ഹരി, ബിർ ദോസാൻജ് ഹ്
സംസ്ഥാന മൃഗം കൃഷ്ണമൃഗം
സംസ്ഥാന പക്ഷി കിഴക്കൻ പ്രവാചക പരുന്ത്
സംസ്ഥാന വൃക്ഷം ശീഷം
പ്രധാന കാർഷിക വിളകൾ ഗോതമ്പ്, പരിപ്പ്, ബാർലി, കോൺ, എണ്ണക്കുരുക്കൾ
ജില്ലകൾ 22