പുതുശ്ശേരി ഭൂപടം

പുതുശ്ശേരി ഭൂപടം

പുതുശ്ശേരി ഭൂപടം
ഈ ഭൂപടങ്ങൾ കൃത്യവും കുറ്റമറ്റതുമാക്കാൻ ഞങ്ങൾ പരമാവധി ശ്രമിച്ചിട്ടുണ്ട്. എന്നാൽ ഇതിന്റെ ആധികാരികത സംബന്ധിച്ച ഏതെങ്കിലും പിഴവുകൾക്കോ തർക്കങ്ങൾക്കോ കമ്പയർ ഇന്ഫോബേസ് ലിമിറ്റഡോ അതിന്റെ ഡയറക്ടർമാരോ ഉത്തരവാദി ആയിരിക്കുന്നതല്ല.

ദക്ഷിണേന്ത്യയിലെ കൊറൊമാൻഡൽ തീരത്ത് സ്ഥിതിചെയ്യുന്നതും പടിഞ്ഞാറ് അറബിക്കടൽ തീരമുൾപ്പടെ നാല് പ്രദേശങ്ങളിലായി തുരുത്തുകൾപോലെ ചിതറി കിടക്കുന്ന ഒരു ഭൂ സമൂഹമാണ് കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരി. മുൻപ് പോണ്ടിച്ചേരി എന്ന് അറിയപ്പെട്ടിരുന്ന ഫ്രഞ്ച് കൊളോണിയായ പുതുച്ചേരി 1963 ജനുവരി 7 നാണ് ഇന്ത്യൻ യൂണിയനോട് ചേർക്കപെട്ടത്. ചരിത്രത്തിൽ ഫ്രഞ്ച് ഇന്ത്യയുടെ ഭാഗമായിരുന്ന എൻക്ലേവുകൾ ഇംഗ്ലീഷുകാരുടെ ഭരണകാലത്തും ഫ്രാൻസിന്റെ അധികാരത്തിൽ തന്നെയായിരുന്നു. ആകെ 492 ചതുരശ്ര കിലോമീറ്റർ വിസ്‌തീർണമുള്ള പുതുച്ചേരിയിൽ 946, 000 ജനങ്ങൾ വസിക്കുന്നു. പുതുചേചരി ഭരണസംവിധാനം. ഡൽഹിയിലേതു പോലെ ഒരു തെരഞ്ഞെടുക്കപ്പെട്ട നിയമസഭയും മന്ത്രിസഭയും ഉണ്ട്. എന്നാൽ കേന്ദ്രഭരണ പ്രദേശം എന്ന നിലക്ക് കേന്ദ്ര ഗവൺമെന്റിന്റെ പ്രതിനിധിയായ ലഫ് ഗവർണർക്ക് കൂടുതൽ അധികാരങ്ങൾ ഉണ്ട്.

 

പുതുശ്ശേരി ജില്ലകൾ

ജില്ല ജനസംഖ്യ (സെൻസസ് 2011) പുരുഷ-സ്ത്രീ അനുപാതം സാക്ഷരതാ നിരക്ക്
കരൈക്കൽ 200222 1047 87.05%
മാഹി 41,816 1184 97.87%
പുതുശ്ശേരി 950289 1029 85.44%
യാനാം 55626 1038 79.47%