മഹാരാഷ്ട്ര സംസ്ഥാന ഭൂപടം മലയാളത്തിൽ

മഹാരാഷ്ട്ര സംസ്‌ഥാന ഭൂപടം

മഹാരാഷ്ട്ര സംസ്ഥാന ഭൂപടം മലയാളത്തിൽ
*Maharashtra State Map in Malayalam

മഹാരാഷ്ട്ര ഭൂപടം (Maharashtra Map in Malayalam)

ഇന്ത്യയുടെ പടിഞ്ഞാറു ഭാഗത്ത് സ്ഥിതിചെയ്യുന്ന മഹാരാഷ്ട്ര സംസ്ഥാനം വലിപ്പത്തിൽ ഇന്ത്യയിലെ മൂന്നാമത്തെ സംസ്ഥാനമാണ്. ഗുജറാത്ത്, മധ്യ പ്രദേശ്, ഛത്തീസ്ഗഢ്, തെലുങ്കാന, കർണാടകം, ഗോവ എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശങ്ങളായ ദാദ്ര നഗർ ഹവേലിയും മഹാരാഷ്ട്രയുമായി അതിർത്തി പങ്കിടുന്നു.

 

പ്രധാന നഗരങ്ങളായ മുംബൈ, പുണെ, ഔറംഗബാദ്, കോലാപ്പൂർ, ഷോലാപ്പൂർ, നാഗ്പുർ, താനെ, ജൽഗാവ്, അമരാവതി എന്നീ നഗരങ്ങൾക്ക് ലോക ഭൂപടത്തിൽത്തന്നെ പ്രത്യേക സ്ഥാനമുണ്ട്. മൊത്തമുള്ള 35 ജില്ലകളെ ഔറംഗബാദ് ഡിവിഷൻ, അമരാവതി ഡിവിഷൻ, കൊങ്കൺ ഡിവിഷൻ, നാഗ്പുർ ഡിവിഷൻ, നാസിക് ഡിവിഷൻ, പുണെ ഡിവിഷൻ എന്നിങ്ങനെ ആര് ഡിവിഷനുകളായി വിഭജിച്ചിരിക്കുന്നു.

 

ഇന്ത്യയിലെ ഒന്നാമത്തേതും ലോകത്തിലെ തന്നെ ഒരു പ്രധാനപ്പെട്ടതുമായ ബോളിവുഡ് സിനിമ വ്യവസായത്തിന്റെ കേന്ദ്രമാണ് മുംബൈ നഗരം.

 

യുനെസ്കോ ലോക പൈതൃക സൈറ്റുകളായ അജന്ത-എല്ലോറ, എലഫന്റാ ഗുഹകളും, ഛത്രപതി ശിവാജി ടെർമിന്സ് (മുൻപ് വിക്ടോറിയ ടെർമിന്സ്) എന്നിവയും, ലോണാവാല, ഖണ്ടാല, മാത്തേരാൻ, പഞ്ചഗണി, മഹാബലേശ്വർ എന്നീ സ്ഥലങ്ങളും ചേർന്ന് മഹാരാഷ്ട്രയെ ഒരു ഒന്നാംതരം ടൂറിസ്റ്റ് ആകർഷണ കേന്ദ്രമാക്കുന്നു.

മഹാരാഷ്ട്ര സംസ്ഥാനത്തെ സംബന്ധിക്കുന്ന വിവരങ്ങൾ

 
തലസ്ഥാനം മുംബൈ
സ്ഥാപിതമായ തിയതി മെയ് 1, 1960
ഗവർണ്ണർ ചെന്നമനേനി വിദ്യാസാഗർ റാവു
മുഖ്യമന്ത്രി ദേവേന്ദ്ര ഫട്‌നാവിസ്
ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ ഗേറ്റ് വേ ഓഫ് ഇന്ത്യ, മുറാദ് ജാഞ്ചിറ ഫോർട്ട്, അജന്ത-എല്ലോറ, എലഫന്റാ ദ്വീപ്, ഛത്രപതി ശിവാജി ടെർമിന്സ്, ലോണാവാല, ഖണ്ടാല, മാത്തേരാൻ, പഞ്ചഗണി, മഹാബലേശ്വർ
ഉത്സവങ്ങൾ മകര സംക്രാന്തി, ഗണേഷ് ചതുർഥി
പ്രധാന നൃത്ത സംഗീത രൂപങ്ങൾ തമാശ (ലാവണി) നാടകം, ധൻഗരി ഗജ ജത്ര (Villege Carnival)
കലയും കരകൗശല വിദ്യയും ബിദ്രിവരെ തുന്നൽ, കോലാപുരി ചപ്പൽ, കോലാപ്പൂരി ആഭരണങ്ങൾ, മഷ്‌റൂ-ഹിംറൂ വസ്ത്രനിര്മാണം, പൈത്തണി സാരികൾ, വാർളി ചിത്ര രചന
ഭാഷ മറാത്തി
വലിപ്പം 307,713 ച.കി.മീ.
ജനസംഖ്യ 112374333 (2011 സെൻസസ്)
നദികൾ ഗോദാവരി, പെൻഗംഗ, ഭീമ, വർണ, പർവര, മൂല നദി
വനങ്ങളും വന്യജീവി സങ്കേതങ്ങളും : നാവേഗാവ് ദേശീയോദ്യാനം, നാഗ്ജിറ ദേശീയോദ്യാനം, തടോബാ അന്ധാരി കടുവാ സങ്കേതം-വിദർഭ, പെഞ്ച് ദേശീയോദ്യാനം-നാഗ്പുർ, ഛന്ദോലി ദേശീയോദ്യാനം- സാംഗ്ലി
ഔദ്യോഗിക മൃഗം മലയണ്ണാൻ
ഔദ്യോഗിക പക്ഷി മേനിപ്രാവ് (Green Imperial Pigeon)
സംസ്ഥാന പുഷ്പം പൂമരുത്
സംസ്ഥാന വൃക്ഷം മാവ്
പ്രധാന വിളകൾ നെല്ല്, ചോളം, ഗോതമ്പ്, കരിമ്പ്, പരിപ്പുകൾ, പച്ചക്കറികൾ, എണ്ണകുരുക്കൾ, പരുത്തി, ഓറഞ്ച്, മുന്തിരി, മാമ്പഴം, മസാലകൾ
നുറുങ്ങുകൾ ആർക് ദ്വീപസമൂഹങ്ങളിൽ പെട്ട ഏഴു ദ്വീപുകളാണ് ബ്രിട്ടീഷുകാർ പിന്നീട് ബോംബെ എന്ന് നാമകരണം ചെയ്തത്. 'കോലി' വിഭാഗത്തിൽപെട്ട മൽസ്യബന്ധനം ഉപജീവന മാർഗമാക്കിയ ആദിമ ജനവിഭാഗങ്ങളായിരുന്നു അവിടത്തെ അധിവാസികൾ
  ബോംബെയ്ക്ക് വെളിയിൽ AD 6 ഉം 7 ഉം നൂറ്റാണ്ടുകളിൽ പാറയിൽ കോറിയെടുത്ത മനോഹരമായ ഏഴു ഗുഹകളാണ് 'ഖരപുരി'.
ജില്ലകൾ 36