ഭോപ്പാൽ ഭൂപടം

ഭോപ്പാൽ ഭൂപടം

ഭോപ്പാൽ ഭൂപടം
* Bhopal map in Malayalam

ഭോപ്പാൽ മധ്യപ്രദേശിന്റെ തലസ്ഥാനവും രണ്ടാമത്തെ വലിയ നഗരവുമാണ്. മധ്യ ഇന്ത്യയിലെ മാൾവ രാജ്യം എ ഡി പന്ത്രണ്ടാം നൂറ്റാണ്ടിൽ ഭരിച്ചിരുന്ന പരമാരാ വംശത്തിലെ ഭോജ രാജാവാണ് ഭോപ്പാൽ നഗരം സ്ഥാപിച്ചതെന്നാണ് ചരിത്ര രേഖകൾ. ഭോപ്പാൽ ഭൂപടം ഭോപ്പാൽ നഗരം സന്ദർശിക്കുന്നവർക്ക് സ്ഥലങ്ങളും റോഡുകളും മനസിലാക്കാൻ സഹായകമാണ്. ഈ ഭൂപടം ഭോപ്പാൽ നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളായ സ്കൂളുകളും കോളേജുകളും, ഹോട്ടലുകൾ, നഗരത്തിന്റെ പ്രധാന ഭാഗങ്ങൾ, ആരാധനാ സ്ഥലങ്ങൾ എന്നിവയും മനസിലാക്കുവാൻ സഹായിക്കുന്നു.

ഭോപ്പാൽ യാത്രാ ദൃശ്യങ്ങൾ

ഭോപ്പാലിൽ നിരവധി ടൂറിസ്റ്റ് ആകർഷണ കേന്ദ്രങ്ങൾ ഉണ്ട്. ഇവയിൽ ചരിത്രം ഉറങ്ങുന്ന പുരാതനവും മധ്യകാലത്തു നിർമിച്ചതുമായ നിർമിതികൾ മുതൽ നവീന ശാത്ര മ്യൂസിയങ്ങൾ വരെ ഉണ്ട്. സഞ്ചാരികൾക്ക് ആകർഷണമായ ചില സ്ഥാനങ്ങൾ താഴെ വിവരിക്കുന്നു.

ലക്ഷ്മി നാരായൺ മന്ദിർ

ബിർള മന്ദിർ എന്ന് ജനകീയമായി അറിയപ്പെടുന്ന ലക്ഷ്മി നാരായൺ ക്ഷേത്രം ശില്പവിദ്യയുടെ ഗംഭീര ശേഖരമാണ്. ലോവർ തടാകത്തിന്റെ തെക്കായി സ്ഥിതിചെയ്യുന്ന ഈ ക്ഷേത്രം ഭഗവൻ വിഷ്ണുവിന്റെയും ലക്ഷ്മിയുടെയും പ്രതിഷ്ഠസ്ഥാനമാണ്.

താജ് ഉൽ മസ്ജിദ്

താജ് ഉൽ മസ്ജിദ് 1868 ൽ നിര്മാണമാരംഭിച്ചു 1971 ൽ മാത്രം പൂർത്തിയാക്കിയ മസ്ജിദ് ഓരോ സഞ്ചാരിയുടെയും സന്ദർശനം അർഹിക്കുന്നു.

മോത്തി മസ്ജിദ്

മോത്തി മസ്ജിദ് ബീഗം സിക്കന്തർ ജഹാൻ നിർമിച്ച ഈ മസ്ജിദ് ഡൽഹി ജമാ മസ്ജിദിന്റെ മാതൃകയിലാണ്.

ഷൗക്കത് മഹൽ

ഷൗക്കത് മഹൽ യൂറോപ്യൻ ശൈലിയിലുള്ള വാസ്തുവിദ്യയിൽ നിർമിച്ച ഈ മന്ദിരം സഞ്ചാരികളുടെയും പുരാവസ്തു ഗവേഷകരുടെയും ഇഷ്ടസ്ഥാനമാണ്.

ഭോപ്പാലിലെ സ്കൂളുകളും കോളേജുകളും

ഭോപ്പാലിൽ നിവവധി മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുണ്ട്. ഈ നഗരം എഞ്ചിനീയറിംഗ് കോളേജുകൾക്കും ബിസിനെസ്സ് ഇൻസ്റിറ്റ്യൂകൾക്കും പ്രസിദ്ധമാണ്. ഭാഭാ എഞ്ചിനീയറിംഗ് റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട്, മൗലാന ആസാദ് നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി, നാഷണൽ ലോ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റി, ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫോറെസ്റ് മാനേജ്‌മന്റ് എന്നിവ അവയിൽ ചിലതാണ്. 2015 മുതൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് ഉം പ്രവർത്തിക്കുന്നു.

ഭോപ്പാൽ സമൂഹവും സംസ്കാരവും

ഇസ്ലാമിക സംസ്കാരത്തിന്റെ വൈശിഷ്ട്യവും പാരമ്പര്യവും വിളിച്ചോതുന്ന നഗരമാണ് ഭോപ്പാൽ. ഇന്ത്യയുടെ എല്ലാ പ്രദേശങ്ങളിൽനിന്നും, എല്ലാ മതവിശ്വാസങ്ങളിൽനിന്നും ഉള്ള ആളുകൾ വസിക്കുന്ന സ്ഥലമാണ് ഭോപ്പാൽ. മധ്യ ഇന്ത്യയിലെ ഒരു പ്രധാന സാംസ്‌കാരിക സമുച്ചയമായ ഭാരത് ഭവൻ ഭോപ്പാലിലാണുള്ളത്.

ഭോപ്പാൽ - വസ്തുതകളും വിവരങ്ങളും

സംസ്ഥാനം മധ്യ പ്രദേശ്
രാഷ്ട്രീയ പ്രാധാന്യം സംസ്ഥാന തലസ്ഥാനം
ജില്ലാ ഭോപ്പാൽ
നഗര വിസ്തീർണം 648.24 km2
ജനസംഖ്യ (2011 സെൻസസ്) 3,454,678
ഔദ്യോഗിക ഭാഷകൾ ഹിന്ദി, ഉറുദു, ഇംഗ്ലീഷ്
സമയ മേഖല IST (UTC+5:30)
എസ ടി ഡി കോഡ് 0755
വാഹന രേങിസ്ട്രറേൻ സീരിയൽ MP-04
ഭൗതിക സ്ഥാനം അക്ഷാംശം : 23.260057, രേഖാംശം 77.410829
ഭക്ഷണ രീതികളും പ്രത്യേക പാചകങ്ങളും എരിവുള്ള അച്ചാർ, രോഹൻ ജോഷ് കീമ, കോര്മ, ബിരിയാണി പുലാവ്, കബാബ്, ഭോപ്പാൽ പാൻ, ഭോപാലി മുർഗ് റസാല, മുർഗ് ഹര മസാല റൈസ്, നിസാമി മുർഗ്.
മതങ്ങൾ ഹിന്ദുക്കൾ 55%, മുസ്ലിം 40%, ജെയിൻ 3.5 %, മറ്റുള്ളവർ 1.5%
ഉത്സവങ്ങൾ ദിപാവലി, ഈദ്, നവരാത്ര, വിജയദശമായി, ആലമി തബ്‌ലീഗി ഇജ്‌തിമ, ദേശിയ നാടകോത്സവം, ഭാരത് ഭവൻ സമ്മർ ഫെസ്റ്റിവൽ, ദ്രുപദ് സമരോഹ്, ലോകറാങ്.
സ്മാരകങ്ങൾ താജ് ഉൽ മസ്ജിദ്, ജമാ മസ്ജിദ്, മോത്തി മസ്ജിദ്, ഷൗക്കത് മഹൽ, സദർ മനസിൽ.
വ്യവസായങ്ങൾ ഭാരത് ഹെവി എലെക്ട്രിക്കൽസ് ലിമിറ്റഡ്, അനന്ത് സ്പിന്നിങ് മിൽസ്, മെഹ്ത്ത ഇൻഡസ്ട്രീസ്, സി ഡീ ഇൻഡസ്ട്രീസ്, സുഗോ ഇൻഡസ്ട്രീസ്, എസ്‌സിൽസിർ, സിഗ്മ ഹെവി എഞ്ചിനീയറിംഗ്, കുമാരന് ഇൻഡസ്ട്രീസ്
വിശിഷ്ട വ്യക്തികൾ ഡോ.ശങ്കർ ദയാൽ ശർമ്മ (മുൻ രാഷ്‌ട്രപതി) അസ്‌ലം ഷേർ ഖാൻ (ലോക ഹോക്കി ചാമ്പ്യൻ) അബ്ദുൽ ഹാഫിസ് മുഹമ്മദ് ബര്കത്തുള്ള (സ്വാതന്ത്ര്യ സമര സേനാനി-വിപ്ലവകാരി-ഗദ്ദർ പാർട്ടി സഹ സ്ഥാപകൻ) ജാവേദ് അക്തർ (ഉറുദു കവി, തിരക്കഥാകൃത്ത്, ഗാനരചയിതാവ്, ഹബീബ് തൻവർ (നാടകകൃത്ത്, നാടക സംവിധായകൻ, കവി, നടൻ.