ആസ്സാം സംസ്ഥാന ഭൂപടം

ആസ്സാം ഭൂപടം

ആസ്സാം സംസ്ഥാന ഭൂപടം
* Assam Map in Malayalam

ആസാം ഭൂപടം (Assam Map in Malayalam)

ഇന്ത്യയുടെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രമുഖമാണ് ആസ്സാം സംസ്ഥാനം. തലസ്ഥാനം ഡിസ്‌പൂർ ആണ്. ആസ്സാം സംസ്ഥാനത്തിന്റെ ഭൂമിശാസ്ത്ര പ്രത്യേകതകളുടെ അടിസ്ഥാനത്തിൽ ബ്രഹ്മപുത്ര നദീതടങ്ങൾ, കർബി-കാച്ചർ കുന്നിൻപ്രദേശം, തെക്കൻ ബാരാക് തടങ്ങൾ എന്നിങ്ങനെ മൂന്നു മേഖലകളായി കണക്കാക്കുന്നു.

 

സംസ്ഥാനത്തെ 27 ജില്ലകളായി തിരിച്ചിരിക്കുന്നു.

 

ആസാമിന്റേത് ബഹു വംശീയ സമൂഹമാണ്. വിവിധ സമൂഹങ്ങളിലായി 45 ഭാഷകൾ സംസാരിക്കപ്പെടുന്നു. നദികളും ജന്തു-സസ്യ വൈവിധ്യവും ചേർന്ന അസ്സമിന്റെ പ്രകൃതി സൗന്ദര്യം വർണനാതീതമാണ്. ടൂറിസത്തിന് വളരെ പ്രാധാന്യമുള്ള സംസ്ഥാനമാണ് ആസ്സാം. പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ യാത്രികർക്കാവശ്യമായ താമസ ഭക്ഷണ സൗകര്യങ്ങളുണ്ട്. എന്നാൽ സംസ്ഥാനത്തിന്റെ ടൂറിസം സാധ്യത ഭാവനാപൂർണമായ വികസിപ്പിക്കുകയാണെങ്കിൽ ലോകത്തിലെതന്നെ ഒന്നാംകിട സഞ്ചാര ഹബ്ബായി ആസ്സാമിനെ മാറ്റാൻ കഴിയും.

 

പ്രകൃതി വാതകവും ക്രൂഡ് ഓയിലും ഉല്പാദിപ്പിക്കുന്ന ഒരു പ്രധാന സംസ്ഥാനമാണ് അസം. ദിഗ്‌ബോയി പ്രദേശത്ത് പെട്രോളിയം ശേഖരം 1889 ൽത്തന്നെ കണ്ടെത്തിയിരുന്നു. ആസ്സാം സംസ്ഥാനം ധാതു-വന വിഭങ്ങളാൽ സമ്പന്നമാണ്. പെട്രോളിയം, കൽക്കരി, പ്രകൃതിവാതകം എന്നീ ഊർജ വിഭവങ്ങളും കളിമണ്ണ്, ചുണ്ണാമ്പുകല്ല്, കാന്തിക ക്വാർട്സ്, അഭ്രം, അലൂമിനിയം സിലിക്കേറ്റ്,ചീനക്കളിമണ്ണ് എന്നിവയും കുഴിച്ചെടുക്കുന്നു.

 

ആസ്സാം സംസ്ഥാനം - വിവരങ്ങളും വസ്തുതകളും  
തലസ്ഥാനം ഡിസ്‌പുർ
നിലവിൽ വന്നത് (ആസ്സാം പ്രവിശ്യ - ബ്രിട്ടീഷ് ഇന്ത്യ ) -1912 സംസ്ഥാനം-1947 ആഗസ്ത് 15
ഗവർണർ ശ്രീ ബൻവാരിലാൽ പുരോഹിത്
മുഖ്യമന്ത്രി ശ്രീ സർബാനന്ദ് സോനോവാൾ
ടൂറിസം ആകർഷണങ്ങൾ കാസിരംഗ ദേശീയോദ്യാനം, ഉമാനന്ദ ദ്വീപ്, മാജുളി നദീദ്വീപ്, മാനസ് ദേശീയോദ്യാനം, ജോർഹാട്, തേസ്‌പുർ, ഒറാങ് ദേശീയോദ്യാനം, ഹഫ്‌ലോങ് തടാകം, ഡിഭു
ഉത്സവങ്ങൾ ബിഹു, ശിവരാത്രി മേള
കലയും കരകൗശല വസ്തുക്കളും ജപ്പി-പരമ്പരാഗത തൊപ്പികൾ, കളിമൺ കളിപ്പാട്ടങ്ങൾ, മുളയും തടിയും കൊണ്ടുള്ള ഉത്പന്നങ്ങൾ.
ഭാഷകൾ ആസാമീസ്, ബോഡോ, കർബി, ബംഗാളി
വിസ്തീർണം 78,438 ച.
ജനസംഖ്യ (2011) 31205576
നദികൾ ബ്രഹ്മപുത്ര, മനസ്, സുബൻസിരി, സോനായി
സംസ്ഥാന മൃഗം ഒറ്റക്കൊമ്പൻ കാണ്ടാമൃഗം
സംസ്ഥാന പക്ഷി വെള്ള തൂവലുള്ള താറാവ്
സംസ്ഥാന പുഷ്പം ഫോക്സ്ടെയിൽ ഓർക്കിഡ്
സംസ്ഥാന വൃക്ഷം ഹൊളാങ് മരം
പ്രധാന വിളകൾ നെല്ല്, പരുത്തി, തേയില
ജില്ലകൾ 27