വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും കലവറയായ ഭാരതം എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും ഉത്ഭവസ്ഥാനമാണ്. ഇന്ത്യയിലെ പ്രധാന ഭാഷാ വര്ഗങ്ങള് ഇവയാണ്:- ഇൻഡോ ആര്യൻ ഭാഷകൾ ദ്രാവിഡ ഭാഷകൾ സിനോ–ടിബറ്റൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പറ്റി ഇന്ത്യൻ ഭാഷാ ഭൂപടത്തിൽനിന്നും കൂടുതൽ അറിയുക. ഭാഷാ വിജ്ഞാന കോശമനുസരിച്ച് ഇന്ത്യ 461 ഭാഷകളുടെ ജന്മഭൂമിയാണ്. അവയിൽ 14 ഭാഷകൾ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു. എന്നിരുന്നാലും ആസേതുഹിമാചലം ഇന്ത്യയിൽ എല്ലായിടത്തും സംസാരിക്കുന്ന ഒരു ഭാഷയുമില്ല. വടക്കേ ഇന്ത്യൻ സമതലങ്ങളിൽ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എന്നാൽ തെക്കെ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി അത്ര ജനകീയമായാ സംസാര ഭാഷയല്ല. അതുപോലെ തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവ ഉത്തരേൻഡ്യയിലോ [...]
ഭാഷകൾ
വിവിധ സംസ്കാരങ്ങൾ, ഭാഷകൾ, മതങ്ങൾ, ഭൂമിശാസ്ത്ര വൈവിധ്യങ്ങൾ, കലാരൂപങ്ങൾ എന്നിവയുടെ കലവറയായ ഇന്ത്യയെ വൈവിധ്യങ്ങളുടെ പറുദീസയായി വിശേഷിപ്പിക്കുന്നു. ഈ വൈവിധ്യങ്ങളുടെ ആകെത്തുകയാണ് ഇന്ത്യൻ ദേശീയത. പ്രാദേശികമായ സംസ്കാര പ്രതീകങ്ങളെ പരിപോഷിപ്പിച്ചുകൊണ്ടു മാത്രമേ ഇന്ത്യൻ ദേശീയതാ സങ്കല്പത്തെ വളർത്താൻ സാധിക്കുകയുള്ളു. ഈ അടിസ്ഥാനത്തിൽ രണ്ടു പ്രാദേശിക ഭാഷകളായ രാജസ്ഥാനിയെയും ഭോജ്‌പുരിയെയും ഔദ്യോഗിക ഭാഷാ പട്ടികയിൽ ഉൾപ്പെടുത്താനുള്ള ഗവൺമെന്റിന്റെ ഇപ്പോഴത്തെ തീരുമാനം സ്വാഗതാർഹമാണ്. നിലവിൽ ഭരണഘടനയുടെ എട്ടാം പട്ടികയിൽ 22 ഭാഷകളാണ് ഔദ്യോഗിക ഭാഷകളായി ചേർത്തിരിക്കുന്നത്. ഔദ്യോഗിക ഭാഷാ കമ്മീഷനിൽ പ്രാതിനിധ്യമുള്ള ഈ ഭാഷകൾ ആസാമീസ്, ബംഗാളി, ഗുജറാത്തി, ഹിന്ദി,കന്നഡ, കാശ്മീരി, കൊങ്കണി, മലയാളം, മണിപ്പൂരി, മറാത്തി, നേപ്പാളി, ഒറിയ, പഞ്ചാബി, സംസ്‌കൃതം, സിന്ധി, തമിഴ്, തെലുഗ്, ഉറുദു, [...]