പുതിയ 2000, 500 രൂപ നോട്ടുകൾക്ക് മുൻപില്ലാതിരുന്ന നിരവധി സുരക്ഷാ പ്രത്യേകതകളുണ്ട്. വ്യാജ കറൻസിക്കെതിരെ ശക്തമായ സംവിധാനങ്ങളോടുകൂടിയാണ് പുതിയ നോട്ട് റിസേർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം പുതിയ നോട്ടിൽ ഏതാണ്ട് മധ്യഭാഗത്തായാണ് പ്രിന്റു ചെയ്തിരിക്കുന്നത്. ശൂന്യമായ വെളുത്ത സ്ഥലം വലതു വശത്തേക്ക് മാറ്റിയിരിക്കുന്നു. അത് ശൂന്യമായ ദീർഘ ചതുരമാക്കിയിരിക്കുന്നു. മഹാത്മാ ഗാന്ധി ചിത്രവും അശോക സ്തംഭവും ഉയർത്തി അച്ചടിച്ചിരിക്കുന്നു. പുതിയ 2000 നോട്ടിന്റെ സുരക്ഷാ പ്രത്യേകതകൾ ഇവയാണ്: കണ്ണാടി ജനാല പോലെയുള്ള ഭാഗം. പ്രകാശത്തിനു നേരെ പിടിച്ചാൽ 2000 എന്ന എഴുത്ത് കാണാവുന്നതാണ്. മങ്ങിയ ചിത്രം. നേരെ നോക്കിയാൽ ചിത്രം മാത്രമേ കാണു. 45 ഡിഗ്രി ചരിച്ചു നോക്കിയാൽ 2000 എന്ന അക്കം [...]
നിർത്തിയിട്ട ട്രക്കുകൾ; കൂലി കിട്ടാത്ത തൊഴിലാളികൾ: കറൻസി നിരോധനത്തിന്റെ വില എത്ര?. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നവംബർ 8 നടപടിയുടെ പ്രഖ്യാപിത ലക്‌ഷ്യം കള്ളപ്പണം തുടച്ചു നീക്കൽ ആയിരുന്നു. പക്ഷെ 80% മൂല്യം വഹിച്ചിരുന്ന 500, 1000 രൂപ നോട്ടുകളുടെ നിരോധനം മൂലം ഏഷ്യയിലെ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായ ഇന്ത്യ പണ ദൗർലഭ്യത്തിൽ പെട്ട് നട്ടം തിരിയുകയാണ്. അഴിമതിയും കള്ളനോട്ടും മൂലം നട്ടം തിരിയുന്ന രാജ്യത്തെ ലക്ഷക്കണക്കിന് ജനങ്ങളെപ്പോലെ മുംബൈയിലെ വിമൽ സോമാനി എന്ന വ്യാപാരിയും നരേന്ദ്ര മോദിയുടെ നോട്ട് അസാധുവാക്കൾ നടപടിയെ അഭിനന്ദിച്ചിരുന്നു. രണ്ടാഴ്ച കഴിയുമ്പോൾ തന്റെ ബിസിനസിന് വന്ന ഭീമമായ നഷ്ടം അദ്ദേഹം ഞെട്ടലോടെ തിരിച്ചറിയുന്നു. സോമനിയുടെ റോക്ക്ഡൂഡ് ഇമ്പേക്സ് എന്ന [...]
“സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് – കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി – ദ് പ്രിൻസ്) സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം [...]
കറൻസി നിരോധനത്തിന് ശേഷമുള്ള ചിത്രം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ എട്ടാം തീയതിക്കുശേഷം രാജ്യത്തെ ബാങ്കുകൾക്കും എടിഎംകൾക്കും വെളിയിൽ നിലക്കാത്ത ജനസഞ്ചയം കാത്തുനിൽക്കുകയാണ്. ജനങ്ങൾ തങ്ങളുടെ നിത്യച്ചെലവിനുള്ള പണം അസാധുവായിപ്പോയതിന്റെ അങ്കലാപ്പ് മാറുന്നതിനുമുന്പ് ക്യാഷിനായി നെട്ടോട്ടമോടുകയാണ്. രാജ്യത്തെ ഉല്പാദനക്ഷമമായി പണിസ്ഥലങ്ങളിൽ അദ്വാനിച്ചുകൊണ്ടിരുന്ന ഏതാണ്ട് നൂറു ശതമാനം ജനങ്ങളും ഒന്നിലധികം ദിവസം ബാങ്ക് പരിസരത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതുമൂലം അഭൂതപൂർവമായ ഉല്പാദന നഷ്ടം രാജ്യത്തു സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പണം എന്ത്? ഈ അവസരത്തിൽ പ്ലാസ്റ്റിക് പണത്തെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്. പ്ലാസ്റ്റിക് പണം എന്നാൽ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പേ–ടിഎം പേ–യൂ മണി, ഓക്സിജൻ വാലറ്റ് എന്നിങ്ങനെ നാനാതരം ഇ–വാലെറ്റുകൾ ലഭ്യമാണ്. എന്നാൽ [...]
500, 1000 രൂപ നോട്ടുകളുടെ നിരോധനം വരുത്ത്തിയ പ്രതീക്ഷകളും പ്രതിസന്ധികളും ഇന്ത്യൻ പ്രധാന മന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ഏറ്റവും പുതിയ, കറൻസി നോട്ടുകൾ അസാധുവാക്കിക്കൊണ്ടുള്ള പ്രഖ്യാപനം രാജ്യത്തെ അക്ഷരാർത്ഥത്തിൽ ഞെട്ടിക്കുകയുണ്ടായി. ഇപ്പോൾ ഈ നയത്തിന്റെ നേട്ടവും കോട്ടവും ആർക്കൊക്കെയാണെന്നു വിലയിരുത്തുന്ന തിരക്കിലാണ് സാമ്പത്തിക ലോകം. നേട്ടം കൊയ്യുന്നവർ 2016 നവംബർ 8 വരെ രാജ്യത്തെ ഏറ്റവും മൂല്യമുള്ള 500 രൂപ, 1000 രൂപ എന്നീ കറൻസിനോട്ടുകൾ അസാധുവാക്കിക്കൊണ്ട് പ്രധാനമന്ത്രി നരേന്ദ്രമോദി വാർത്താ സമ്മേളനം നടത്തി. ആത്യന്തികമായി ജനങ്ങൾക്ക് കറൻസിയിന്മേലുള്ള വിശ്വാസം ഒരു പരിധിവരെ നഷ്ടപ്പെടുത്തുകയും ബാങ്കിനു പുറത്ത് വച്ചിരിക്കുന്ന കറൻസികളുടെ മൂല്യത്തെ ഇല്ലാതാക്കുകയും ചെയ്യുന്ന നടപടിയായിരുന്നു അത്. കറൻസിയിൽ ക്രയവിക്രയം നടത്തുന്ന അനേകം മേഖലകൾക്ക് [...]