2000, 500 രൂപ നോട്ടുകളുടെ സുരക്ഷാ സംവിധാനങ്ങൾ
December 7, 2016
by My India
പുതിയ 2000, 500 രൂപ നോട്ടുകൾക്ക് മുൻപില്ലാതിരുന്ന നിരവധി സുരക്ഷാ പ്രത്യേകതകളുണ്ട്. വ്യാജ കറൻസിക്കെതിരെ ശക്തമായ സംവിധാനങ്ങളോടുകൂടിയാണ് പുതിയ നോട്ട് റിസേർവ് ബാങ്ക് പുറത്തിറക്കിയിരിക്കുന്നത്. മഹാത്മാ ഗാന്ധിയുടെ ചിത്രം പുതിയ നോട്ടിൽ ഏതാണ്ട് മധ്യഭാഗത്തായാണ് പ്രിന്റു ചെയ്തിരിക്കുന്നത്. ശൂന്യമായ വെളുത്ത സ്ഥലം വലതു വശത്തേക്ക് മാറ്റിയിരിക്കുന്നു. അത് ശൂന്യമായ ദീർഘ ചതുരമാക്കിയിരിക്കുന്നു. മഹാത്മാ ഗാന്ധി ചിത്രവും അശോക സ്തംഭവും ഉയർത്തി അച്ചടിച്ചിരിക്കുന്നു.
പുതിയ 2000 നോട്ടിന്റെ സുരക്ഷാ പ്രത്യേകതകൾ ഇവയാണ്:
- കണ്ണാടി ജനാല പോലെയുള്ള ഭാഗം. പ്രകാശത്തിനു നേരെ പിടിച്ചാൽ 2000 എന്ന എഴുത്ത് കാണാവുന്നതാണ്.
- മങ്ങിയ ചിത്രം. നേരെ നോക്കിയാൽ ചിത്രം മാത്രമേ കാണു. 45 ഡിഗ്രി ചരിച്ചു നോക്കിയാൽ 2000 എന്ന അക്കം കാണാൻ കഴിയും.
- രൂപയുടെ ചിഹ്നവും ദേവനാഗരിയിൽ 2000 എന്ന അക്കവും.
- മഹാത്മാ ഗാന്ധിയുടെ ചിത്രം
- RBI, 2000 എന്നിവ സൂക്ഷ്മാക്ഷരത്തിൽ
- RBI, 2000 എന്നിവ നിറം മാറുന്ന സുരക്ഷാ നാടയിൽ
- ഉത്തരവാദിത്ത വാഗ്ദാനം, RBI ഗവർണറുടെ ഒപ്പ്, താഴെ എംബ്ലം
- മഹാത്മാ ഗാന്ധി വാട്ടർമാർക്, 2000 അക്കം ലക്ട്രോടൈപ്പിൽ
- നമ്പർ പാനൽ – അക്കങ്ങൾ ചെറുതിൽ തുടങ്ങി ക്രമാനുഗതമായി വലുതായിക്കൊണ്ടിരിക്കുന്നു. ഇടതുവശം മുകളിലും വലതുവശം താഴെയും ഒരേ നമ്പർ
- രൂപയുടെ ചിഹ്നവും തുകയും അക്കത്തിൽ നിറം മാറുന്ന മഷിയിൽ ആലേഖനം ചെയ്തിരിക്കുന്നു
- അശോക സ്തംഭത്തിന്റെ എംബ്ലം
- 2000 അക്കം തടിച്ചു നിൽക്കുന്ന ദീർഘ ചതുരം
- കോണകരമുള്ള തടിച്ചുനിൽക്കുന്ന ഏഴു വരകൾ പ്രിന്റ് ചെയ്തിരിക്കുന്നു
കാഴ്ച വൈകല്യമുള്ളവർക്കായി:
നോട്ടിന്റെ പിന്നിൽ
- അച്ചടിച്ച വര്ഷം ഇടതുവശത്ത്
- സ്വച്ഛ് ഭാരത് ലോഗോയും മുദ്രാവാക്യവും വിവിധ ഭാഷാ പാനൽ മധ്യ ഭാഗത്തിന് ഇടതുവശത്ത്
500 രൂപ നോട്ടിൻറെ പ്രത്യേകതകൾ
- മഹാത്മാ ഗാന്ധി ചിത്രത്തിന്റെ വിന്യാസവും ആപേക്ഷിക സ്ഥാനവും മാറ്റിയിരിക്കുന്നു.
- വൃത്തത്തിൽ മൂല്യം പ്രിന്റുചെയ്തിരിക്കുന്നു.
- അഞ്ച് കോണാകൃതി വരകൾ ഉയർത്തി പ്രിന്റു ചെയ്തിരിക്കുന്നു.