എന്റെ ഭാരതം / ഇന്നത്തെ ഇന്ത്യ

ഇന്നത്തെ ഇന്ത്യ

guardians-of-patriotism-sing-or-get-beaten-up

സിനിമാ തീയേറ്ററുകളിൽ ദേശീയഗാനം ആലപിക്കുന്നത് നിര്ബന്ധമാക്കിക്കൊണ്ട് ഈയിടെ സുപ്രീം കോടതി ഒരു നിർദേശമിറക്കുകയുണ്ടായി. വിവാദപരമായ ഈ നിർദേശം രാജ്യം സമ്മിശ്ര പ്രതികരണങ്ങളോടെയാണ് സ്വീകരിച്ചത്. പ്രമുഖരായ പല വ്യക്തികളും ഈ നിർദേശത്തെ വിമർശിക്കുകയും പലയിടത്തും ആളുകൾ പ്രതിഷേധിക്കുകയുണ്ടായി. ഒരു വിനോദമെന്ന നിലക്ക് സിനിമ കാണാൻ പോകുന്ന സ്ഥലത്ത് എഴുന്നേറ്റു നിന്ന് ദേശസ്നേഹം പ്രകടിപ്പിക്കാൻ നിര്ബന്ധിക്കുന്നതിലെ വൈരുധ്യമാണ് ഇവർ ചൂണ്ടിക്കാട്ടുന്നത്.   സ്വയം സദാചാരത്തിന്റെ കാവൽക്കാർ ചമയുന്ന ആളുകൾ ചെയ്യുന്ന പ്രവർത്തികളെപ്പറ്റിയുള്ള റിപോർട്ടുകൾ നിത്യവും വാർത്തകളിൽ നിറയാറുണ്ട്. എല്ലായ്പ്പോഴുമെന്നപോലെ ദേശസ്നേഹത്തിന്റെയും സദാചാരത്തിന്റെയും കാവൽക്കാരാണെന്ന് സ്വയം അവകാശപ്പെട്ട് നടക്കുന്ന ചിലർ ഈ വിഷയത്തിലും അവരുടെ പരിഹാസ്യമായ സ്വഭാവം കാണിച്ചു. മറ്റുള്ളവർക്കും ജനാധിപത്യ അവകാശങ്ങളുണ്ടെന്നതോ പ്രതിഷേധിക്കാൻ അവകാശമുണ്ടെന്നതോ നിയമം നടപ്പാക്കാൻ പോലീസും [...]

digital-money-mobile-banking

മൊബൈൽ ബാംങ്കിംഗ് സുരക്ഷിതമോ? കറൻസി നിരോധനം മൂലം ഉപഭോഗ-വാണിജ്യ മേഖലകൾ നേരിടുന്ന പ്രതിസന്ധിയും അതിന്റെ പരിഹാരമായി നിര്ദേശിക്കപ്പെടുന്ന ക്യാഷ് രഹിത ഡിജിറ്റൽ സാമ്പത്തിക ഇടപാടുകൾ എന്ന ആശയവും സമീപ കാലത്ത് വലിയ ചർച്ചയായിട്ടുണ്ട്. ഈ മാറ്റങ്ങൾ കാലഘട്ടത്തിന്റെ അനിവാര്യതയും സ്വാഗതാര്ഹമായ കാര്യവുമാണെന്നു സമ്മതിക്കുമ്പോൾ തന്നെ ഇന്ത്യൻ ജനതയിൽ എത്ര ശതമാനത്തിന് മൊബൈൽ ഫോൺ ഉപയോഗിച്ചുള്ള ക്രയവിക്രയത്തിന് പ്രാപ്തിയുണ്ടെന്നും അതിന്റെ സങ്കീർണതകൾ മനസിലാക്കാൻ കഴിയുമെന്നും ചിന്തിക്കേണ്ടിയിരിക്കുന്നു. സാങ്കേതിക വിദ്യയുടെ പ്രയോജനങ്ങളോടൊപ്പം തന്നെ സന്തത സഹചാരിയാണ് അതിന്റെ ദുരുപയോഗവും. അതിന്റെ ഉപയോഗവും അതിലുള്ള ചതിക്കുഴികളും ശ്രദ്ധയോടുകൂടി മനസിലാക്കിയില്ലെങ്കിൽ ഫലം അക്കൗണ്ടിലുള്ള പണം നഷ്ടപ്പെടൽ മാത്രമായിരിക്കില്ല, ഭാവിയിലേക്ക് നമ്മളറിയാതെ കടബാധ്യതകൾ വരെ വരുത്തിവച്ചേക്കാം. മൊബൈൽ പണമിടപാട് എന്താണെന്നും എങ്ങനെയാണെന്നും മനസിലാക്കേണ്ടത് [...]

national-flag-of-india

ഇന്ത്യയുടെ ദേശീയ പ്രതീകങ്ങൾ രാജ്യത്തിൻറെ പ്രതിച്ഛായയെ പ്രതിഫലിപ്പിക്കുന്ന ദേശീയ പ്രതീകങ്ങൾ തെരഞ്ഞെടുത്തിരിക്കുന്നത് അത്യന്തം ശ്രദ്ധയോടുകൂടിയാണ്. ഇന്ത്യയുടെ ദേശീയ ഗീതവും ദേശീയ പതാകയും സ്വാതന്ത്ര്യത്തിനുവേണ്ടിയുള്ള പോരാട്ടത്തിൽ ജനതയ്ക്ക് വലിയ പ്രചോദനമായിരുന്നു. ശക്തിയുടെ പ്രതീകമായ കടുവ ദേശീയ മൃഗവും, വിശുദ്ധിയുടെ പ്രതീകമായ താമര ദേശീയ പുഷ്പവും അനശ്വരതയുടെ പ്രതീകമായ വടവൃക്ഷം ദേശീയ വൃക്ഷവും ചാരുതയുടെ പ്രതീകമായ മയിൽ ദേശീയ പക്ഷിയും ട്രോപ്പിക്കൽ കാലാവസ്ഥയുടെ സൂചകമായ മാമ്പഴം ദേശീയ ഫലവും ഇന്ത്യയുടെ ദേശീയ പ്രതീകങ്ങളാണ്. ദേശീയ ചിഹ്നമായ അശോക സ്തൂപത്തിലെ നാല് വശത്തേക്കും ബഹിർമുഖമായി നിൽക്കുന്ന സിംഹങ്ങൾ ശക്തിയും ധീരതയും ദേശാഭിമാനവും ആത്മവിശ്വാസവും പ്രതിനിധീകരിക്കുന്നു. ഇന്ത്യൻ ഹോക്കി പ്രശസ്തിയുടെ കൊടുമുടിയിലെത്തിയിരുന്ന കാലത്താണ് അതിനെ ദേശീയ കായിക വിനോദമായി തെരഞ്ഞെടുത്തത്. ഇന്ത്യയുടെ [...]

Official Language Map

വിവിധ സംസ്കാരങ്ങളുടെയും മതങ്ങളുടെയും വിശ്വാസങ്ങളുടെയും കലവറയായ ഭാരതം എണ്ണമറ്റ ഭാഷകളുടെയും ലിപികളുടെയും ഉത്ഭവസ്ഥാനമാണ്. ഇന്ത്യയിലെ പ്രധാന ഭാഷാ വര്ഗങ്ങള് ഇവയാണ്:- ഇൻഡോ ആര്യൻ ഭാഷകൾ ദ്രാവിഡ ഭാഷകൾ സിനോ–ടിബറ്റൻ ഭാഷകൾ ഇന്ത്യൻ ഭാഷകളെപ്പറ്റി ഇന്ത്യൻ ഭാഷാ ഭൂപടത്തിൽനിന്നും കൂടുതൽ അറിയുക. ഭാഷാ വിജ്ഞാന കോശമനുസരിച്ച് ഇന്ത്യ 461 ഭാഷകളുടെ ജന്മഭൂമിയാണ്. അവയിൽ 14 ഭാഷകൾ വംശനാശം സംഭവിച്ചതായി കണക്കാക്കുന്നു. എന്നിരുന്നാലും ആസേതുഹിമാചലം ഇന്ത്യയിൽ എല്ലായിടത്തും സംസാരിക്കുന്ന ഒരു ഭാഷയുമില്ല. വടക്കേ ഇന്ത്യൻ സമതലങ്ങളിൽ ഭൂരിപക്ഷം സംസാരിക്കുന്ന ഭാഷ ഹിന്ദിയാണ്. എന്നാൽ തെക്കെ ഇന്ത്യയിലും കിഴക്കൻ സംസ്ഥാനങ്ങളിലും ഹിന്ദി അത്ര ജനകീയമായാ സംസാര ഭാഷയല്ല. അതുപോലെ തെന്നിന്ത്യൻ ഭാഷകളായ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം എന്നിവ ഉത്തരേൻഡ്യയിലോ [...]

ഇന്ത്യയിലെ ഉത്സവങ്ങളും മേളകളും ഉത്സവങ്ങളും മേളകളും ഇന്ത്യയിലെ പ്രധാന ആകർഷണങ്ങളാണ്. ഇന്ത്യയുടെ സാംസ്‌കാരിക വൈവിധ്യങ്ങൾ പ്രതിഫലിപ്പിക്കുന്ന ഉത്സവങ്ങളും മേളകളും രാജ്യത്തിൻറെ ടൂറിസം വ്യവസായത്തിൽ വലിയ സംഭാവന നൽകുന്നു. ഉത്സവങ്ങൾ പൊതുവെ ഓരോ പ്രദേശത്തിന്റെയും പൈതൃകം, മത അനുഷ്ടാനങ്ങൾ, ഐതീഹ്യങ്ങൾ, ഋതുക്കൾ എന്നിവയിൽ വേരൂന്നിയിരിക്കുന്നു. ഋതുക്കൾ മാറിവരുന്നതിനെ സൂചിപ്പിക്കുന്ന ഉത്സവങ്ങൾ ഉത്സവങ്ങൾ വിളവെടുപ്പിനെയോ മാറുന്ന ഋതുക്കളെയോ മതവിശ്വാസത്തെയോ സൂചിപ്പിക്കുന്നതാവാം. ഉദാഹരണത്തിന് രാജസ്ഥാനത്തിലെ മേവാർ ഉത്സവവും വടക്കേ ഇന്ത്യയിലെ ഹോളിയും വസന്തകാല ഉത്സവങ്ങളാണ് അതേസമയം ഹോളി ഹിന്ദുമത ഐതീഹ്യവുമായി ബന്ധിപ്പിച്ചിരിക്കുന്നു. രാജസ്ഥാനിലെ തീജ് ഉത്സവം വര്ഷകാലത്തിന്റെ സൂചിപ്പിക്കുന്നു. കേരളത്തിന്റെ ഓണവും ആസാമിന്റെ ബിഹുവും വിളവെടുപ്പിന്റെ ഉത്സവങ്ങളാണ്, അതേസമയം അവ ഹൈദവ ഐതീഹ്യങ്ങളിൽ വേരൂന്നിയിരിക്കുന്നു. കൊണാർക് നൃത്തോത്സവം ഒറീസയുടെ വിശിഷ്ടമായ [...]

“സർവോപരി (രാജകുമാരൻ) മറ്റുള്ളവരുടെ ധനത്തിനുമേൽ കൈവയ് ക്കരുത് – കാരണം ആളുകൾ തങ്ങളുടെ പിതാവിന്റെ മരണദിനം മറന്നാലും പിതൃസ്വത്ത് മറക്കില്ല” – (നിക്കോളായ് മാക്കിയവല്ലി – ദ് പ്രിൻസ്) സ്വതന്ത്ര ഇന്ത്യയിലെ ഒരു നിർണായക ചരിത്ര ഘട്ടമായി ഇപ്പോഴത്തെ കറൻസിയുമായി ബന്ധപ്പെട്ട അവ്യവസ്ഥയെ ഭാവിയിൽ ചരിത്രകാരന്മാർ വിവരിച്ചേക്കാം. ഇപ്പോഴിറങ്ങുന്ന വാർത്താറിപ്പോർട്ടുകളും വിശകലനങ്ങളും ട്വീറ്റുകൾ, ഫേസ് ബുക് പോസ്റ്റുകൾ എന്നിവയും വീഡിയോ ക്ലിപ്പുകളും സൂക്ഷിച്ചു വയ്ക്കുന്നത് വർത്തമാന കാലത്തിന്റെ തീവ്ര പ്രതിസന്ധി ഭാവി തലമുറയ്ക്ക് മനസിലാക്കികൊടുക്കുവാനും ചരിത്ര പാഠങ്ങൾ രചിക്കുവാനും സഹായിക്കും. ലക്ഷക്കണക്കിന് ഇന്ത്യക്കാർ പ്രഭാതം മുതൽ പ്രദോഷം വരെ തങ്ങളുടെ കൈവശമുള്ള അസാധുവാക്കപ്പെട്ട 500, 1000 നോട്ടുകൾ മാറ്റി എടുക്കുവാൻ ബാങ്കുകളുടെ മുൻപിലെ വരികളിൽ ക്ഷമാപൂർവം [...]

Can India Go Cashless

കറൻസി നിരോധനത്തിന് ശേഷമുള്ള ചിത്രം അഞ്ഞൂറിന്റെയും ആയിരത്തിന്റെയും കറൻസിനോട്ടുകൾ പ്രധാനമന്ത്രി നരേന്ദ്രമോദി അസാധുവാക്കിയ എട്ടാം തീയതിക്കുശേഷം രാജ്യത്തെ ബാങ്കുകൾക്കും എടിഎംകൾക്കും വെളിയിൽ നിലക്കാത്ത ജനസഞ്ചയം കാത്തുനിൽക്കുകയാണ്. ജനങ്ങൾ തങ്ങളുടെ നിത്യച്ചെലവിനുള്ള പണം അസാധുവായിപ്പോയതിന്റെ അങ്കലാപ്പ് മാറുന്നതിനുമുന്പ് ക്യാഷിനായി നെട്ടോട്ടമോടുകയാണ്. രാജ്യത്തെ ഉല്പാദനക്ഷമമായി പണിസ്ഥലങ്ങളിൽ അദ്വാനിച്ചുകൊണ്ടിരുന്ന ഏതാണ്ട് നൂറു ശതമാനം ജനങ്ങളും ഒന്നിലധികം ദിവസം ബാങ്ക് പരിസരത്ത് ചെലവഴിച്ചിട്ടുണ്ട്. ഇതുമൂലം അഭൂതപൂർവമായ ഉല്പാദന നഷ്ടം രാജ്യത്തു സംഭവിച്ചിട്ടുണ്ട്. പ്ലാസ്റ്റിക് പണം എന്ത്? ഈ അവസരത്തിൽ പ്ലാസ്റ്റിക് പണത്തെപ്പറ്റിയുള്ള ചർച്ച പ്രസക്തമാകുന്നത്. പ്ലാസ്റ്റിക് പണം എന്നാൽ വിവിധ ബാങ്കുകളുടെ ക്രെഡിറ്റ് കാർഡുകൾ, ഡെബിറ്റ് കാർഡുകൾ, പേ–ടിഎം പേ–യൂ മണി, ഓക്സിജൻ വാലറ്റ് എന്നിങ്ങനെ നാനാതരം ഇ–വാലെറ്റുകൾ ലഭ്യമാണ്. എന്നാൽ [...]

Donald Trump to White House

അടുത്ത യു.എസ്. പ്രസിഡന്റായി ഡൊണാൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടത് ഇന്ത്യക്ക് എങ്ങനെ ഗുണകരമാകാം കഴിഞ്ഞ രണ്ടു വ്യാഴവട്ടകാലത്തിനകത്ത് അമേരിക്കയിൽ നടന്നതിൽ ഏറ്റവും വാശിയേറിയതും അത്യന്തം നാടകീയത നിറഞ്ഞതുമായ തെരഞ്ഞെടുപ്പിൽ ഡൊണാൾഡ് ട്രംപ് ഒരു കൊടുങ്കാറ്റായി പ്രസിഡന്റ് ഓഫീസായ അവൽ ഓഫീസിലേക്ക് വിജയിക്കുകയുണ്ടായി. ഈ റിപ്പബ്ലിക്കൻ വിജയം മറ്റു ലോക രാഷ്ട്രങ്ങളെ പോലെ ഇന്ത്യയും യു എസ തെരഞ്ഞെടുപ്പിനെ ഉദ്വേഗത്തോടെ വീക്ഷിക്കുകയായിരുന്നു. ട്രംപിന്റെ വിജയം ഇന്ത്യയിൽ എങ്ങനെ പ്രതിഫലിക്കാൻ പോകുന്നു എന്നതിനെപ്പറ്റിയുള്ള ഒരു അവലോകനമാണ് ഈ ലേഖനം. ട്രംപിന്റെ പ്രചാരണ വാഗ്ദാനങ്ങൾ വിശ്വസിക്കാമെങ്കിൽ ഭീകരവാദത്തിനെതിരെ ശക്തമായ നടപടി ഉണ്ടായേക്കാം. ഇത് ഇന്ത്യ വര്ഷങ്ങളായി നടത്തിക്കൊണ്ടിരിക്കുന്ന ഭീകര വിരുദ്ധ നിലപാടിന് ശക്തി പകരും. എന്നാൽ ഒരു രാഷ്ട്രമെന്ന നിലക്ക് മുതലാളിത്ത [...]