വിശാഖപട്ടണം ഭൂപടം

വിശാഖപട്ടണം ഭൂപടം

വിശാഖപട്ടണം ഭൂപടം
* Visakhapatnam city map in Malayalam

വിശാഖപട്ടണം ഇന്ത്യയുടെ കിഴക്കൻ തീരത്തുള്ള ഒരു പ്രധാന തുറമുഖ നഗരമാണ്. ആന്ധ്ര പ്രദേശ് സംസ്ഥാനത്തെ ഏറ്റവും വലിയ നഗരമായ വിശാഖപട്ടണം പൂർവ്വഘട്ട മലനിരകൾക്കും ബംഗാൾ ഉൾക്കടലിനും ഇടയിൽ കിടക്കുന്നു. 550 ചതുരശ്ര കിലോമീറ്റർ വിസ്തീര്ണമുള്ള ഈ നഗരം ആന്ധ്രപ്രദേശ് സംസ്ഥാന വിഭജനത്തിനു ശേഷം ഏറ്റവും വലിയ നഗരമാണ്. ബി സി 206-ൽ കലിംഗ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന വിശാഖ പിന്നീട് ആന്ധ്രാ വെങ്കി രാജാക്കന്മാരുടെ അധീനതയിലായി. പിന്നീട് പല്ലവന്മാർ, ചോളന്മാർ, ഗംഗ വംശ രാജാക്കന്മാർ എന്നിവരും വിശാഖ ഭരിക്കുകയുണ്ടായി. പിന്നീട് പതിനഞ്ചാം നൂറ്റാണ്ടോടെ വിജയനഗര സാമ്രാജ്യത്തിന്റെ ഭാഗമായി.

ഭൂമിശാസ്ത്രം

വിശാഖപട്ടണം ജില്ല ഭൂമിശാസ്ത്രപരമായി അക്ഷാംശം വടക്ക് 17° 15' നും 18°32' നും, രേഖാംശം കിഴക്ക് 18°54' നും 83°30' നും ഇടയിലാണ്.

2011 കണക്കനുസരിച്ച് 42,88,113 ജനസംഖ്യയുള്ള വിശാഖപട്ടണത്തിന്റെ ഔദ്യോഗിക ഭാഷ തെലുങ്കാണ്. ബംഗാളി, ഒറിയ എന്നീ ഭാഷകൾ സംസാരിക്കുന്ന ന്യൂനപക്ഷ വിഭാഗങ്ങൾ ഇവിടെയുണ്ട്.

സന്ദർശന പ്രാധാന്യമുള്ള സ്ഥലങ്ങൾ

വിശാഖപട്ടണം നഗരം ആന്ധ്രപ്രദേശിലെ ഒരു പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ്. പൂർവ്വഘട്ടത്തിന്റെ ഭൂമിശാസ്ത്ര-ജൈവ വൈവിധ്യങ്ങളാൽ സമ്പന്നമായ ഇവിടെ നിരവധി പുരാതന ഗുഹകൾ, ബീച്ചുകൾ, വന്യജീവി സങ്കേതങ്ങൾ എന്നിവയുണ്ട്. ഡോൾഫിൻ നോസ് എന്ന സമുദ്രനിരപ്പിനു ആയിരം അടി ഉയരെയുള്ള വ്യൂപോയിന്റ് നഗരത്തിന്റെ തെക്കുഭാഗത്താണ്. ബോറ ഗുഹകൾ എന്നറിയപ്പെടുന്ന ശിലാ ഗുഹകൾ വിചിത്രവും വ്യത്യസ്തവുമായ അനുഭവം സഞ്ചാരിക്ക് നൽകുന്നു. ഇവിടം ചരിത്രപരവും മതവിശ്വാസപരവുമായ പ്രാധാന്യമുള്ള സ്ഥലമാണ്. രാമകൃഷ്ണ ബീച്ച് ബംഗാൾ ഉൾക്കടലിൽ ഒരു സുന്ദരമായ കടൽത്തീരം ആണ്. ഒരു പ്രശസ്തമായ കാളി ക്ഷേത്രവും കടലിനടിയിലുള്ള വുഡാ മ്യൂസിയവും വിശാഖപട്ടണത്തുണ്ട്. അരക് താഴ് വര, കൈലാസഗിരി കുന്നുകൾ എന്നിവയും വിശാഖപട്ടണം ജില്ലയിലാണ്.

ഗതാഗത സൗകര്യങ്ങൾ

വിശാഖപട്ടണം എയർപോർട്ട് ഇന്ത്യയിലെ വൻ നഗരങ്ങളായ മുംബൈ, ഡൽഹി, കൊൽക്കത്ത, ചെന്നൈ, ബാംഗളൂർ എന്നിവിടങ്ങളുമായും മറ്റു നിരവധി നഗരങ്ങളുമായും ഫ്ലൈറ്റ് സർവീസ് വഴി ബന്ധിപ്പിക്കുന്നു. വിശാഖപട്ടണം റെയിൽവേ സ്റ്റേഷൻ ഇന്ത്യയിലെ പ്രധാന നഗരങ്ങളുമായി റെയിൽ സർവീസ് ലിങ്കുള്ള പ്രധാന സ്റ്റേഷൻ ആണ്. ആന്ധ്ര പ്രദേശ് റോഡ് ട്രാൻസ്‌പോർട് കോര്പറേഷൻ ആന്ധ്രയിലെ ചെറുനഗരങ്ങളെയും അയാൾ സംസ്ഥാനങ്ങളെയും തമ്മിൽ ബന്ധിപ്പിക്കുന്നു.