വിജയവാഡ ഭൂപടം

വിജയവാഡ ഭൂപടം

വിജയവാഡ ഭൂപടം
*Vijayawada city map in Malayalam

വിജയവാഡ ആന്ധ്രപ്രദേശിലെ ഒരു പ്രധാന നഗരമാണ്. കൃഷ്ണ നടിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരത്തെ മക് കിൻസി അന്താരാഷ്ട്ര കൺസൾട്ടിങ് സ്ഥാപനം "ഭാവിയുടെ അന്താരാഷ്ട്ര നഗരം" (ഗ്ലോബൽ സിറ്റി ഓഫ് ദി ഫ്യൂച്ചർ) എന്ന് വിശേഷിപ്പിക്കുന്നു. കനകദുർഗ ദേവിയുടെ (വിജയ) പേര് സ്വംശീകരിച്ചിരിക്കുന്ന ഈ നഗരം ആന്ധ്രാപ്രദേശിന്റെ വ്യവസായ തലസ്ഥാനമായി വളർന്നുവരാൻ സാധ്യതയേറുന്നു.

സന്ദർശന പ്രാധാന്യമുള്ള സ്ഥലങ്ങൾ

പുരാതന ക്ഷേത്രങ്ങൾ മുതൽ നന്നായി സൂക്ഷിക്കുന്ന മ്യൂസിയങ്ങൾ, പാർക്കുകൾ എന്നിങ്ങനെ സഞ്ചാരികൾക്കു താല്പര്യമുള്ള നിരവധി സ്ഥലങ്ങൾ വിജയവാഡയിലുണ്ട്. ഗാന്ധി ഹിൽ, ഭവാനി ദ്വീപ്, കനക ദുർഗ ക്ഷേത്രം, വിക്ടോറിയ മെമ്മോറിയൽ, രാജീവ് ഗാന്ധി പാർക്ക് എന്നിവ ചിലതുമാത്രം.

വിജയവാഡയുടെ പശ്ചാത്തല സൗകര്യങ്ങൾ

വിജയവാഡ നഗരത്തെ മറ്റു സ്ഥലങ്ങളുമായി ബന്ധിപ്പിക്കാൻ നിലവാരമുള്ള റോഡുകൾ, റെയിൽവേ, വിമാനത്താവളം എന്നീ സൗകര്യങ്ങളുണ്ട്. വിജയവാഡ എയർപോർട്ട് ഡൽഹി, മുംബൈ, ചെന്നൈ, ബാംഗ്ലൂർ, ഹൈദരാബാദ് എന്നീ പ്രമുഖ ഇന്ത്യൻ നഗരങ്ങളിലേക്ക് വിമാന സർവീസുകളുണ്ട്. വിജയവാഡ ജംക്ഷൻ തെക്കേ ഇന്ത്യയിലെ ഒരു പ്രധാന റെയിൽവേ സ്റ്റേഷൻ ആണ്. ഇവിടെനിന്നും ഇന്ത്യയിലെ നൂറോളം നഗരങ്ങളിലേക്ക് നേരിട്ട് ട്രെയിൻ സർവീസുണ്ട്. ദേശിയ പാതകളും സ്റ്റേറ്റ് ഹൈവേകളും ഇന്ത്യയിലെ വിവിധ നഗരങ്ങളുമായി ബന്ധിപ്പിക്കുന്നു. ആന്ധ്ര പ്രദേശ് സ്റ്റേറ്റ് ട്രാൻസ്‌പോർട് കോർപറേഷൻ മികച്ച രീതിയിൽ സേവനം നൽകുന്ന പൊതു ഗതാഗത സംവിധാനമാണ്.

വിജയവാഡ വസ്തുതകളും വിവരങ്ങളും

അകെ ജനസംഖ്യ  1, 048, 240
പുരുഷന്മാർ 5, 24, 918
സ്ത്രീകൾ 5, 23, 322
സ്ത്രീ-പുരുഷ അനുപാതം: 1000 പുരുഷന്മാർക്ക് 997 സ്ത്രീകൾ
കുട്ടികൾ  (ആറു വയസിൽ താഴെ): 92, 848
ആൺകുട്ടികൾ : 47, 582
പെൺകുട്ടികൾ : 45, 266
മൊത്തം നഗര ജനസംഖ്യ : 1, 491, 202
സാക്ഷര ജനസംഖ്യ : 7, 89, 038
ഔദ്യോഗിക ഭാഷ : തെലുങ്ക്