വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഇന്ത്യൻ നഗരങ്ങളുടെ ശ്രേണി

ഇന്ത്യൻ നഗരങ്ങളുടെ ശ്രേണീ ഭൂപടം

ഇന്ത്യൻ നഗരങ്ങളുടെ ശ്രേണി
*Indian Cities by Tier Map

ഇന്ത്യൻ നഗരങ്ങളുടെ വർഗീകരണം

സംസ്ഥാനം/ കേന്ദ്രഭരണപ്രദേശം X-ക്ലാസ് നഗരങ്ങൾ (TIER-1) Y-ക്ലാസ് നഗരങ്ങൾ (TIER-2)
ആന്ധ്രപ്രദേശ് ഹൈദരാബാദ് വിജയവാഡ, വാറങ്കൽ, വിശാഖപട്ടണം, ഗുണ്ടുർ
ആസാം   ഗുവാഹത്തി
ബീഹാർ   പട്ന
ചണ്ഡീഗഡ്   ചണ്ഡീഗഡ്
ഛത്തീസ്ഗഢ്   ദുർഗ്-ഭിലായ്, റായ്പ്പൂർ
ഡൽഹി ഡൽഹി  
ഗുജറാത്ത്   അഹമ്മദാബാദ്, രാജ്കോട്ട്, ജാംനഗർ, വഡോദര, സൂററ്റ്
ഹരിയാന   ഫരീദാബാദ്
ജമ്മു കാശ്മീർ   ശ്രീനഗർ, ജമ്മു
ജാർഖണ്ഡ്   ജംഷഡ്‌പൂർ, ധൻബാദ്, റാഞ്ചി
കർണാടക ബാംഗ്ലൂർ ബെൽഗാം, ഹൂബ്ലി-ധാർവാഡ്, മംഗളൂരു, മൈസൂർ
കേരളം   കോഴിക്കോട്, കൊച്ചി, തിരുവനന്തപുരം
മധ്യ പ്രദേശ്   ഗ്വാളിയോർ, ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ
മഹാരാഷ്ട്ര   അമരാവതി, നാഗ്പുർ, ഔറംഗബാദ്, നാസിക്, ഭിവാന്ദി, പൂനെ, സോളാപ്പൂർ, കൊൽഹാപ്പൂർ
ഒറീസ   കട്ടക്ക്, ഭുബനേശ്വർ
പഞ്ചാബ്   അമൃതസർ, ജലന്ധർ, ലുധിയാന
പോണ്ടിച്ചേരി   പോണ്ടിച്ചേരി
രാജസ്ഥാൻ   ബിക്കാനീർ, ജയ്‌പൂർ, ജോധ്പുർ,കോട്ടാ
തമിഴ്‌നാട് ചെന്നൈ സേലം, തിരുപ്പൂർ, കോയമ്പത്തൂർ, തിരുച്ചിറപ്പളി, മദുരൈ
ഉത്തർ പ്രദേശ്   മൊറാദാബാദ്, മീററ്റ്, ഗാസിയാബാദ്, അലിഗഡ്, ആഗ്ര, ബറേലി, ലക്നൗ, കാൺപൂർ, അലഹബാദ്, ഗോരഖ്‌പൂർ, വാരാണസി
ഉത്തരാഖണ്ഡ്   ടെഹ്‌റാഡൂൺ
പശ്ചിമ ബംഗാൾ കൊൽക്കത്ത അസൻസോൾ

 

ഇന്ത്യയിലെ ഒന്നും രണ്ടും മൂന്നും ശ്രേണി നഗരങ്ങൾ

ഇന്ത്യയിലെ നഗരങ്ങളെ അവയിലെ ജനസംഖ്യയുടെ അടിസ്ഥാനത്തിൽ കേന്ദ്ര ഗവൺമെന്റ് തയാറാക്കിയ ഘടന അനുസരിച്ച് വർഗീകരിച്ചിരിക്കുന്നു. ഈ വർഗീകരണത്തിന്റെ അടിസ്ഥാനത്തിലാണ് ഗവൺമെന്റ്, പൊതുമേഖലാ സ്ഥാപനങ്ങളിലുള്ള ജീവനക്കാർക്ക് വീട്ടുവാടക അലവൻസും മറ്റു ആനുകൂല്യങ്ങളും നിശ്ചയിക്കുന്നത്.

2008 ൽ ആറാം ശമ്പള കമ്മീഷന്റെ ശുപാര്ശകളോടെയാണ് വിവിധ ഇന്ത്യൻ നഗരങ്ങളെ സ്, യു, സ് എന്നിങ്ങനെ വർഗീകരിച്ചത്. 2006 ഒക്ടോബർ 5 നാണ് കേന്ദ്രഗവൺമെന്റ് ജീവനക്കാരുടെ സേവന വേതന വ്യവസ്ഥകൾ പരിഷ്കരിക്കുന്നതിന് ആറാം ശമ്പള കമ്മീഷനെ നിയമിക്കുന്നത്.

അതിനുമുൻപ് വീട്ടുവാടക അലവൻസും സിറ്റി കോമ്പൻസേറ്ററി അലവൻസും നിര്ണയിച്ചിരുന്നത് മറ്റു ചില മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തിലാണ്. 2008 ഓടെ ഓരോ നഗരത്തിലെയും ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നഗരങ്ങളെ ശ്രേണീകരിക്കുന്ന രീതി വന്നു. A-1 നഗരങ്ങളെ X Tier ആയും A, B1, B2 നഗരങ്ങളെ Tier Y ആയും C ക്ലാസ്, വർഗീകൃതമല്ലാത്ത നഗരം എന്നിവയെ Tier-Z എന്നും നാമകരണം ചെയ്തു. അതുപ്രകാരം നഗരങ്ങളെ Tier-I, Tier-II and Tier-III എന്നിങ്ങനെ ശ്രേണീകരിച്ചു.

മാധ്യമ റിപ്പോർട്ടുകൾ പ്രകാരം ഇന്ത്യയിൽ Tier I നഗരങ്ങൾ 8 ഉം, Tier II നഗരങ്ങൾ 26 ഉം, 33 Tier III നഗരങ്ങൾ 33 ഉം, Tier IV പട്ടണങ്ങൾ 5000 ഉം ഉണ്ട്. അതേസമയം ഇന്ത്യയിൽ ഏകദേശം 638,000 ഗ്രാമങ്ങൾ ഉണ്ട്.