വിവിധ ഇന്ത്യൻ ഭൂപടങ്ങൾ

ഭൂകമ്പ മേഖലാ ഭൂപടം

ഇന്ത്യൻ ഭൂകമ്പ മേഖലാ ഭൂപടം

ഭൂകമ്പ മേഖലാ ഭൂപടം
Seismic Zones Map of India-Malayalam

ഭൂകമ്പ മേഖല ഭൂപടത്തെപ്പറ്റി

1935 ലാണ് ആദ്യമായി ഇന്ത്യയുടെ ഭൂകമ്പ മേഖലാ ഭൂപടം ജിയോളജിക്കൽ സർവ്വേ ഓഫ് ഇന്ത്യ പ്രസിദ്ധീകരിക്കുന്നത്. രേഖപ്പെടുത്തിയ ഭൂകമ്പങ്ങൾ മൂലമുള്ള നാശനഷ്ടങ്ങളുടെ തീവ്രത അനുസരിച്ചായിരുന്നു അന്ന് ഈ ഭൂപടം നിർമിച്ചത്. പിന്നീട് നിരവധി പരിഷ്കരണങ്ങൾ വരുത്തി ഈ ഭൂപടം കാലാകാലങ്ങളിൽ പുനഃപ്രസിദ്ധീകരിക്കുകയുണ്ടായി. ഇന്ത്യയിൽ നാല് വ്യത്യസ്ത ഭൂകമ്പ തീവ്രതാ മേഖലകളാണുള്ളത്. അവയെ ചുവപ്പു ഷേഡുകളിൽ വ്യത്യസ്ത സാന്ദ്രതയിൽ അടയാളപ്പെടുത്തിയിരിക്കുന്നു.

രാജ്യത്തെ വ്യത്യസ്ത ഭൂകമ്പ മേഖലകൾ താഴെ പറയും വിധമാണ്.

  • സോൺ II തീരെ നിർജീവ ഭൂകമ്പ സാധ്യത മേഖല

  • സോൺ III തീവ്രത കുറഞ്ഞ ഭൂകമ്പ സാധ്യതാ മേഖല

  • സോൺ IV തീവ്ര ഭൂകമ്പ സാധ്യതാ മേഖല

  • സോൺ V അതി തീവ്ര ഭൂകമ്പ മേഖല

ഇന്ത്യൻ ഭൂകമ്പ മേഖലാ ഭൂപടത്തിന്റെ പ്രാധാന്യം

വിവിധ സംസ്ഥാനങ്ങളുടെ ദുരന്ത നിവാരണ സംവിധാനങ്ങളും വകുപ്പുകളും വിശദമായ ഭൂകമ്പ മാപ്പുകൾ ഉപയോഗിക്കുന്നു. ഭൂകമ്പം പോലെ നാശകാരിയായ ദുരന്തങ്ങൾ നേരിട്ടാൽ വേണ്ട മുൻകരുതലുകൾ എടുക്കുവാൻ ഈ ഭൂപടങ്ങൾ സഹായിക്കുന്നു. ഭൂകമ്പ മേഖലാ ഭൂപടം തീവ്രതയോടെ അടിസ്ഥാനത്തിൽ സ്ഥലങ്ങളെ മനസിലാക്കുവാനും മുൻകരുതൽ എടുക്കുവാനും ദുരന്ത നിവാരണത്തിനും സഹായിക്കുന്നു. തീവ്രത ഏറ്റവും കുറഞ്ഞത്, ഇടത്തരം തീവ്രത ഉള്ളത്, അത്യുഗ്ര തീവ്രതയുള്ളത് എന്നിങ്ങനെ വർഗീകരിക്കുന്നു.